കെ.യു. ജനീഷ് കുമാർ
കോന്നിയിൽ നിന്നുള്ള നിയമസഭാ അംഗമാണ് കെ.യു. ജനീഷ് കുമാർ.[1][2][3]
കെ.യു. ജെനീഷ് കുമാർ | |
---|---|
കേരളനിയമസഭയിലെ അംഗം | |
In office | |
പദവിയിൽ വന്നത് ഒക്ടോബർ 28 2019 | |
മുൻഗാമി | അടൂർ പ്രകാശ് |
മണ്ഡലം | കോന്നി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സീതത്തോട് | 10 ഏപ്രിൽ 1983
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി(കൾ) | അനുമോൾ |
കുട്ടികൾ | ഒരു മകൻ ഒരു മകൾ |
മാതാപിതാക്കൾ |
|
വസതി(കൾ) | സീതത്തോട് |
As of സെപ്റ്റംബർ 8, 2020 ഉറവിടം: നിയമസഭ |
ജീവചരിത്രം തിരുത്തുക
സീതത്തോട്ടിലെ പരേതനായ പി.എ ഉത്തമനാണ് പിതാവ്. അമ്മ വിജയമ്മ. ഭാര്യ അനുമോൾ, സീതത്തോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്.[4] നൃപൻ കെ ജിനീഷ് , ആസിഫ അനു ജിനീഷ് എന്നിവർ മക്കളാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും എൽഎൽബിയും നേടിയ ഈ മുപ്പത്തിയഞ്ചുകാരൻ, പത്തനംതിട്ട ബാറിലെ അഭിഭാഷകൻ കൂടിയാണ്.[4]
രാഷ്ട്രീയ ചരിത്രം തിരുത്തുക
സീതത്തോട് കെ ആർ പി എം എച്ച് എസ് എസിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി പൊതു പ്രവർത്തനം ആരംഭിച്ചു. റാന്നി സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാൻ, യൂണിയൻ കൗൺസിലർ, മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.[5] റാന്നിയിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചതിന് ശേഷം, എസ്എഫ്ഐയുടെ പത്തനംതിട്ട ജില്ലാ അധ്യക്ഷനായും, സെക്രട്ടറിയായും പ്രവർത്തിച്ചു.[5] പിന്നീട് യുവജനപ്രസ്ഥാനത്തിൽ സജീവമായതോടെ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡിവൈഎഫ്ഐ) പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചു. നിലവിൽ കെ.യു ജനീഷ് കുമാർ ഡിവൈഎഫ്ഐയുടെ സംസ്ഥന ഉപാധ്യക്ഷനാണ്.[5] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ന്റെ സീതത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ന്റെ പത്തനംതിട്ട ജില്ല കമ്മറ്റി അംഗമാണ്.[5]
2010 ൽ സീതത്തോട് ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ചത് കോൺഗ്രസിന്റെ കുത്തക വാർഡിൽ കോൺഗ്രസിന്റെ പ്രമുഖ നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയായിരുന്നു.[5]
റഷ്യയിലെ സോച്ചിയിൽ ആഗസ്റ്റ് 14 മുതൽ 22 2017 വരെ നടന്ന ലോക യുവജന സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ച് സംസാരിച്ചു.[5] നിലവിൽ സംസ്ഥാന യുവജന കമ്മീഷൻ അംഗമായും എം ജി സർവ്വകലാശാല സെനറ്റ് അംഗമായും പ്രവർത്തിക്കുന്നുണ്ട്.[6]
കോന്നിയിലെ നിയമസഭാ ഉപതെരെഞ്ഞെടുപ്പ് തിരുത്തുക
കോന്നിയിലെ നിയമസഭാ അംഗമായിരുന്ന അടൂർപ്രകാശ് 2019 ലോക് സഭാ തിരെഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ തുടർന്ന് ഒഴിവ് വന്ന നിയമസഭാ മണ്ഡലത്തിൽ ഒക്ടോബർ 21, 2019 നു ഉപതെരെഞ്ഞെടുപ്പ് നടന്നു.[7] കോൺഗ്രസ് പാർട്ടിയുടെ പി മോഹൻരാജിനെ 9,953 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചാണ് കെ.യു. ജനീഷ് കുമാർ ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയം ഒരുക്കിയത്. മണ്ഡലം പുനർനിർണയത്തിന് മുമ്പും പിമ്പും കോന്നി മണ്ഡലത്തിൽ കോൺഗ്രസ് ശക്തമായിരുന്നു. ഇവിടെയാണ് 54,099 വോട്ട് നേടി ജനേഷ് കുമാർ ജയിച്ചു കയറിയത്.[8]
Party | Candidate | Votes | % | ±% | |
---|---|---|---|---|---|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | കെ.യു. ജനീഷ് കുമാർ | 54,099 | 38.96% |
2.63 | |
INC | പി മോഹൻരാജ് | 44,146 | 31.79% | 19.02 | |
BJP | കെ. സുരേന്ദ്രൻ | 39,786 | 28.65% |
16.99 | |
NOTA | NOTA | 469 | 0.34% |
0.01 | |
സ്വതന്ത്രർ | ജോമോൻ ജോസഫ് | 235 | 0.17% | N/A | |
സ്വതന്ത്രർ | ശിവനന്ദൻ | 124 | 0.09% | N/A | |
Margin of victory | 9,953 | 7.17% | 7.31 | ||
Turnout | 1,38,859 | 70.07% | 2.92 | ||
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) gain from INC | Swing |
2.63 |
അവലംബം തിരുത്തുക
- ↑ "Kerala: CPI(M) wrests Konni from Congress after 28 years". www.indiatoday.in. 24 October 2019. ശേഖരിച്ചത് 26 October 2019.
- ↑ "Kerala Assembly By-elections 2019: Congress wins three, left wins two, BJP winless". Hindustan Times. 24 October 2019. ശേഖരിച്ചത് 24 October 2019.
- ↑ "Kerala By-elections: CPI-M Wrests Konni Assembly Seat from Congress after 23 Years; BJP Fails Leave a Mark". News18. 24 October 2019. ശേഖരിച്ചത് 24 October 2019.
- ↑ 4.0 4.1 "K.u.jenish Kumar(Communist Party of India (Marxist)(CPI(M))):Constituency- KONNI : BYE ELECTION ON 21-10-2019(PATHANAMTHITTA) - Affidavit Information of Candidate:". myneta.info. ശേഖരിച്ചത് 2020-07-10.
- ↑ 5.0 5.1 5.2 5.3 5.4 5.5 "ജനീഷ് കുമാർ തിരുത്തിയത് കോന്നിയിലെ 23 വർഷത്തെ ചരിത്രം". Asiaville. മൂലതാളിൽ നിന്നും 2020-07-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-07-10.
- ↑ "Mahatma Gandhi University Senate" (PDF). Mahatma Gandhi University. March 16, 2020. ശേഖരിച്ചത് June 20, 2020.
{{cite web}}
: CS1 maint: url-status (link) - ↑ "Members - Kerala Legislature". www.niyamasabha.org. ശേഖരിച്ചത് 2020-07-10.
- ↑ "Kerala bypolls: CPM's Young Turks in Aroor and Konni confident of victory". The New Indian Express. ശേഖരിച്ചത് 2020-07-10.