ശോഭാ സുരേന്ദ്രൻ
ഇന്ത്യൻ രാഷ്ട്രീയ നേതാവ്
(ശോഭ സുരേന്ദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ ബി.ജെ.പി.യുടെ പ്രസംഗകരിൽ[1] ഒരാളാണ് ശോഭാ സുരേന്ദ്രൻ. ബി.ജെ.പി.യുടെ ദേശീയ നിർവ്വാഹക സമിതി അംഗമാണ് ശോഭാ സുരേന്ദ്രൻ.
ശോഭാ സുരേന്ദ്രൻ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വടക്കാഞ്ചേരി, തൃശ്ശൂർ ജില്ല |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | കെ.കെ സുരേന്ദ്രൻ |
കുട്ടികൾ | യദുലാൽ കൃഷ്‌ണ, ഹരിലാൽ കൃഷ്‌ണ |
രാഷ്ട്രീയ പ്രവർത്തനം
തിരുത്തുകതൃശ്ശൂർ ജില്ലാ സെക്രട്ടറി, ജില്ലാ ഭഗിനി പ്രമുഖ് എന്നീ നിലകളിൽ പ്രവർത്തിച്ച ശോഭാ സുരേന്ദ്രൻ എ.ബി.വി.പിയിൽ വിവിധ ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്[2]. 1995-ൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റും പിന്നീട് സംസ്‌ഥാന വൈസ് പ്രസിഡന്റും സെക്രട്ടറിയും അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായി.[3] കേരളത്തിൽ നിന്നും ബിജെപിയുടെ നിർവാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപെട്ട ആദ്യ വനിത കൂടിയാണ് ശോഭാ സുരേന്ദ്രൻ.
തിരഞ്ഞെടുപ്പുകൾ
തിരുത്തുക- 2021നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ആയി മത്സരിക്കുന്നു.
- 2016-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാമണ്ഡലത്തിൽ നിന്ന് മൽസരിച്ചു.
- 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ലോക്സഭാമണ്ഡലത്തിൽ നിന്ന് ബി.ജെ.പി. സ്ഥാനാർത്ഥിയായി മൽസരിച്ചു.
- 2004-ലെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി മൽസരിച്ചു. [4]
- 2011-ലെ പൊതുതെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നും പുതുക്കാടു നിന്നും ബി.ജെ.പി. സ്ഥാനാർത്ഥിയായി മൽസരിച്ചു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2019 | ആറ്റിങ്ങൽ ലോകസഭാമണ്ഡലം | അടൂർ പ്രകാശ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ് 380995 | എ. സമ്പത്ത് | സി.പി.എം., എൽ.ഡി.എഫ്. 342748 | ശോഭാ സുരേന്ദ്രൻ | ബി.ജെ.പി., എൻ.ഡി.എ. 248081 |
2014 | പാലക്കാട് ലോകസഭാമണ്ഡലം | എം.ബി. രാജേഷ് | സി.പി.എം., എൽ.ഡി.എഫ് 412897 | എം.പി. വീരേന്ദ്രകുമാർ | എസ്.ജെ.ഡി., യു.ഡി.എഫ്. 307597 | ശോഭാ സുരേന്ദ്രൻ | ബി.ജെ.പി., എൻ.ഡി.എ. 136587 |
2011 | പുതുക്കാട് നിയമസഭാമണ്ഡലം | സി. രവീന്ദ്രനാഥ് | സി.പി.എം., എൽ.ഡി.എഫ്. | കെ.പി. വിശ്വനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ശോഭാ സുരേന്ദ്രൻ | ബി.ജെ.പി. എൻ.ഡി.എ. |
കുടുംബം
തിരുത്തുകവടക്കാഞ്ചേരി മണലിത്തറ പരേതനായ കൃഷ്‌ണന്റെയും കല്ല്യാണിയുടെയും ആറുമക്കളിൽ ഏറ്റവും ഇളയവളായി ജനിച്ചു.[6] ബി.ജെ.പി മധ്യമേഖലയുടെ ചുമതല വഹിക്കുന്ന സെക്രട്ടറി കെ.കെ. സുരേന്ദ്രനാണ് ഭർത്താവ്. മക്കൾ യദുലാൽ കൃഷ്‌ണ, ഹരിലാൽ കൃഷ്‌ണ.
അവലംബങ്ങൾ
തിരുത്തുക- ↑ എസ്.പ്രേം ലാൽ (2014 സെപ്റ്റംബർ). എം.എസ്., രവി (ed.). "സംഭവം ശരിയാണോ വിട്ടുകള". കേരള കൗമുദി ആഴ്ചപ്പതിപ്പ്. കേരള കൗമുദി. 18 (38): 4. Archived from the original (ലേഖനം) on 2014-09-22. Retrieved 22 സെപ്റ്റംബർ 2014.
{{cite journal}}
: Check date values in:|date=
(help); Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ "Shobha Surendran becomes BJP's National Executive Member". http://kaumudiglobal.com/. June 27, Thursday 2013. Archived from the original on 2013-06-27. Retrieved 2013 ജൂൺ 27.
{{cite news}}
: Check date values in:|accessdate=
and|date=
(help); External link in
(help)CS1 maint: bot: original URL status unknown (link)|newspaper=
- ↑ എസ്.പ്രേം ലാൽ (2014 സെപ്റ്റംബർ). എം.എസ്., രവി (ed.). "സംഭവം ശരിയാണോ വിട്ടുകള". കേരള കൗമുദി ആഴ്ചപ്പതിപ്പ്. കേരള കൗമുദി. 18 (38): 3. Archived from the original (ലേഖനം) on 2014-09-22. Retrieved 22 സെപ്റ്റംബർ 2014.
{{cite journal}}
: Check date values in:|date=
(help); Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ http://malayalam.oneindia.in/feature/2004/042904murali.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-08.
- ↑ http://news.keralakaumudi.com/news.php?nid=ebd5dd9a30919f19f4308bcd704edf9f
Shobha Surendran എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.