കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്

കേരളത്തിലെ പ്രാഥമിക റബ്ബർ മാർക്കറ്റിംഗ് സഹകരണ സംഘങ്ങളുടെ അപ്പക്സ് ഫെഡറേഷനാണ് റബ്ബർമാർക്ക് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
ചുരുക്കപ്പേര്റബ്ബർമാർക്ക്
രൂപീകരണം1971
ആസ്ഥാനംഗാസിനഗർ, കൊച്ചി, കേരളം, ഇന്ത്യ
ഉത്പന്നങ്ങൾട്രെഡ് റബ്ബർ, ക്രംബ് റബ്ബർ, ബലൂൺ, വളം
സേവനങ്ങൾകൺസൾട്ടൻസി സേവനങ്ങൾ
പ്രസിഡന്റ്
ടി.എച്ച്. മുസ്തഫ [1]
വൈസ് പ്രസിഡന്റ്
ജോയി എബ്രഹാം
അഫിലിയേഷൻസ്കേരള സർക്കാർ, റബർ ബോർഡ് ഓഫ് ഇന്ത്യ
വെബ്സൈറ്റ്rubbermark.com

റബ്ബർ ബോർഡ് ഓഫ് ഇന്ത്യയുടേയും കേരള സർക്കാരിന്റെയും പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഈ ഫെഡറേഷനിൽ കേരളത്തിലെ 38 സൊസൈറ്റികൾ അംഗങ്ങളാണ്.ഇന്ത്യയിലെ സ്വാഭാവിക റബ്ബറിന്റെ ഏറ്റവും വലിയ വിതരണക്കാരായ ഇവർ ക്രംബ് റബ്ബർ, ട്രെഡ് റബ്ബർ, ബലൂണുകൾ തുടങ്ങിയവ ഉദ്പാദിപ്പിക്കുകയും ചെയ്യുന്നു. [2]

  1. "Board details". KERALA STATE CO-OPERATIVE RUBBER MARKETING FEDERATION LIMITED. KERALA STATE CO-OPERATIVE RUBBER MARKETING FEDERATION LIMITED.
  2. "About us". KERALA STATE CO-OPERATIVE RUBBER MARKETING FEDERATION LIMITED. KERALA STATE CO-OPERATIVE RUBBER MARKETING FEDERATION LIMITED.