ഏപ്രിൽ

(April എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം നാലാമത്തെ മാസമാണ്‌ ഏപ്രിൽ.30 ദിവസമുണ്ട് ഏപ്രിൽ മാസത്തിന്‌.

പ്രധാന ദിവസങ്ങൾ

തിരുത്തുക


1922 - സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായി ജോസഫ് സ്റ്റാലിൻ സ്ഥാനമേറ്റു.


  • ബി.സി.ഇ. 648 - പുരാതന ഗ്രീക്കുകാർ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൂര്യഗ്രഹണം
  • 1652 - ഡച്ച് നാവികൻ ജാൻ വാൻ റീബീക്ക് പ്രതീക്ഷാമുനമ്പിൽ (കേപ്പ് ഓഫ് ഗുഡ് ഹോപ്പ്) ഒരു റീസപ്ലൈ ക്യാമ്പ് സ്ഥാപിച്ചു. ഈ ക്യാമ്പ് ആണ്‌ കേപ്പ് ടൗൺ എന്ന പട്ടണം ആയി മാറിയത്.
  • 1782 - താക്സിൻ രാജാവിനെ പിന്തുടർന്ന് രാമൻ ഒന്നാമൻ തായ്‌ലന്റ് രാജാവായി.
  • 1896 - ആധുനിക ഒളിമ്പിക്സ് ഏതൻസിൽ ആരംഭിച്ചു.
  • 1909 - റോബർട്ട് പിയറി ഉത്തരധ്രുവത്തിലെത്തി.
  • 1917 - ഒന്നാം ലോകമഹായുദ്ധം: അമേരിക്ക ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1938 - ടെഫ്ലോൺ കണ്ടുപിടിച്ചു.
  • 1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനി യൂഗോസ്ലാവിയയിലേക്കും ഗ്രീസിലേക്കും അധിനിവേശം നടത്തി.
  • 1965 - വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏർളി ബേർഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി.
  • 1973 - പയനിയർ 11 എന്ന ശൂന്യാകാശവാഹനം വിക്ഷേപിച്ചു.
  • 1984 - പോൾ ബിയയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ അട്ടിമറിക്കുന്നതിനായുള്ള വിഫലമായ ശ്രമത്തിന്റെ ഭാഗമായി കാമറൂൺ റിപബ്ലിക്കൻ ഗ്വാർഡ് അംഗങ്ങൾ സർക്കാർ മന്ദിരങ്ങൾ ആക്രമിച്ചു.
  • 1996 - എഫ്.സി. ബാഴ്സെലോണയെ തോല്പ്പിച്ച് പനതിനായ്കോസ് യുറോപ്യൻ ചാമ്പ്യൻഷിപ് നേടുന്ന ആദ്യ ഗ്രീക്ക് ഫുട്ബോൾ ടീം ആയി.
  • 2009 - ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിൽ 90-ൽ അധികം പേർ മരിക്കുകയും ,50000 പേർ ഭവനരഹിതരാകുകയും ചെയ്തു.
  • 1957 - സിംഗപ്പൂരിന്‌ സ്വയംഭരണം നൽകാനുള്ള വ്യവസ്ഥ ബ്രിട്ടൺ അംഗീകരിച്ചു.
  • 1606 - ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയപതാകയായി യൂണിയൻ ജാക്ക് തിരഞ്ഞെടുത്തു.
  • 1931 - മണിക്കൂറിൽ 231 മൈൽ വേഗമുള്ള ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റ്, അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ഹാംഷെയർ സംസ്ഥാനത്തിലെ മൗണ്ട് വാഷിങ്ടൺ മലയിൽ രേഖപ്പെടുത്തി.
  • 1961 - മനുഷ്യൻ ശൂന്യാകാശത്തെത്തി: റഷ്യൻ ശൂന്യാകാശസഞ്ചാരി യൂറി ഗഗാറിൻ ശൂന്യാകാശത്തെത്തിയ ആദ്യയാളായി.
  • 1865 - അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍ ഫോർഡ് തിയറ്ററിൽ വച്ച് വെടിയേറ്റു. ജോൺ വിൽക്സ് ബൂത്ത് ആണ്‌ ലിങ്കണെ വെടിവച്ചത്. പിറ്റേദിവസം രാവിലെ അദ്ദേഹം അന്തരിച്ചു.
  • 1915 - തുർക്കി, അർമേനിയയിൽ അധിനിവേശം നടത്തി.
  • 1944 - ബോംബേ തുറമുഖത്ത് 300-ഓളം പേർ മരിച്ച സ്ഫോടനം.
  • 1962 - ജോർജസ് പോമ്പിഡോ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
  • 1986 - ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴം പെയ്ത് ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് ജില്ലയിൽ 92 പേർ മരിച്ചു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴം വീഴ്ചയായിരുന്നു ഇത്.
  • 2003 - 99.99 ശതമാനം കൃത്യതയിൽ മനുഷ്യ ജനിതകഘടനയുടെ 99 ശതമാനവും ക്രോഡീകരിച്ച്, മനുഷ്യ ജീനോം പദ്ധതി പൂർത്തീകരിച്ചു.


  • 1865 - അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ മരണമടഞ്ഞു. തലേദിവസം ജോൺ വൈക്സ് ബൂത്തിന്റെ വെടിയേറ്റതിനെത്തുടർന്നാണ്‌ അദ്ദേഹം മരണമടഞ്ഞത്.
  • 1892 - ജനറൽ ഇലക്ട്രിക് കമ്പനി രൂപീകൃതമായി.
  • 1912 - ഒരു മഞ്ഞുമലയിൽ ഇടിച്ച് ബ്രിട്ടീഷ് യാത്രാക്കപ്പലായ ടൈറ്റാനിക് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി. 1503 പേർക്ക് മരണം സംഭവിച്ചു.
  • 1955 - ആദ്യ മക്ഡോണാൾഡ് റെസ്റ്റോറന്റ് ഇല്ലിനോയിയിൽ ആരംഭിച്ചു.
  • 1941 - രണ്ടാം ലോകമഹായുദ്ധം: യൂഗോസ്ലാവ്യ ജർമ്മനിക്കു മുൻപിൽ കീഴടങ്ങി.
  • 1964 - ജെറി മോക്ക്, വായുമാർഗ്ഗം ലോകം ചുറ്റി സഞ്ചരിക്കുന്ന ആദ്യ വനിതയായി.
  • 1986 - ഹോളണ്ടും സിസിലി ദ്വീപുകളും തമ്മിലുള്ള മുന്നൂറ്റിമുപ്പത്ത്ഞ്ചു വർഷത്തെ യുദ്ധത്തിന്‌ അറുതി വരുത്തിയ സന്ധി ഒപ്പു വച്ചു.
  • 1946 - ലീഗ് ഓഫ് നേഷൻസ് പിരിച്ചു വിട്ടു.
  • 1954 - ഗമാൽ അബ്ദൽ നാസർ ഈജിപ്തിലെ ഭരണം പിടിച്ചെടുത്തു.
  • 1980 - റിപ്പബ്ലിക്ക് ഓഫ് സിംബാബ്വേ നിലവിൽ വന്നു. റൊഡേഷ്യ എന്ന പേരിലായിരുന്നു ഈ രാജ്യം മുൻപ് അറിയപ്പെട്ടിരുന്നത്. കനാൻ ബനാന, രാജ്യത്തിന്റെ ആദ്യ പ്രസിഡണ്ടായി.
  • 1983 - ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ അമേരിക്കൻ എംബസി ഒരു ചാവേർ, ബോംബിട്ടു തകർത്തു. 63 പേർ മരിച്ചു.
  • 1993 - പാകിസ്താൻ പ്രസിഡണ്ട്, ഗുലാം ഇഷ്ക് ഖാൻ, ദേശീയ അസ്സംബ്ലിയും കാബിനറ്റും പിരിച്ചു വിട്ടു.
  • ബി.സി.ഇ. 753 - റോമുലസും റെമസും റോം നഗരം സ്ഥാപിച്ചു.
  • 1944 - ഫ്രാൻസിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
  • 1960 - ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കാലത്ത് 9:30-ന്‌ റിപ്പബ്ലിക്കിലെ മൂന്നു അധികാരകേന്ദ്രങ്ങളും ഒരേ സമയം പഴയ തലസ്ഥാനമായ റിയോ ഡി ജെനീറോയിൽ നിന്നും ബ്രസീലിയയിലേക്ക് മാറ്റി.
  • 1967 - ഗ്രീസിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ, കേണൽ ജോർജ് പപാഡോപലസ് ഒരു അട്ടിമറിയിലൂടെ സൈനികഭരണകൂടം സ്ഥാപിച്ചു. ഇത് ഏഴു വർഷം നിലനിന്നു.
  • 2019 - ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലുണ്ടായ ബോംബാക്രമണങ്ങളിൽ നൂറൂകണക്കിന് പേർ കൊല്ലപ്പെട്ടു.
  • 1858 - മാക്സ് പ്ലാങ്കിന്റെ ജന്മദിനം.
  • 1920 - അംഗാരയിൽ ഗ്രാന്റ് നാഷണൽ അസംബ്ലി ഓഫ് തുർക്കി സ്ഥാപിച്ചു.
  • 1949 - ചൈനീസ് സിവിൽ യുദ്ധം : പീപ്പിൾസ് ലിബറേഷൻ ആർമി നേവി സ്ഥാപിതമായി.
  • 1985 - കൊക്കകോള അതിന്റെ ഫോർമുലയിൽ മാറ്റം വരുത്തി ന്യൂ കോക്ക് എന്ന ഉത്പന്നം വിപണിയിലെത്തിച്ചു.
  • 1990 - നമീബിയ ഐക്യരാഷ്ട്ര സംഘടനയിൽ ചേരുന്ന 160-ആമത്തെ രാജ്യവും കോമൺവെൽത്തിൽ അംഗമാകുന്ന അമ്പതാമത്തെ രാജ്യവുമായി.
  • 1997 - അൾജീരിയയിൽ ഒമാരിയ കൂട്ടക്കൊല - 42 ഗ്രാമവാസികൾ കൊല്ലപ്പെട്ടു.
  • 2003 - സാർസ് വൈറസ് കാരണം ബീജിങ്ങിലുള്ള സ്കൂളുകൾ 2 ആഴ്ചത്തേക്ക് അടച്ചിട്ടു.


  • 1859 - ബ്രിട്ടന്റേയും ഫ്രാൻസിന്റേയും എഞ്ചിനീയർമാർ ചേർന്ന് സൂയസ് കനാലിന്റെ പണി തുടങ്ങി
  • 1901 - ന്യൂയോർക്ക് ആദ്യമായി അമേരിക്കയിൽ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയ സംസ്ഥാനമായി
  • 1953 - ഫ്രാൻസിസ് ക്രിക്ക്, ജെയ്ംസ് ഡി വാട്സൺ എന്നിവർ ഡി.എൻ.ഏയുടെ ഇരട്ട ഹെലിക്സ് രൂപം വിശദീകരിച്ചുകൊണ്ടുള്ള ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു.
  • 1990 - ഹബിൾ ബഹിരാകാശ ദൂരദർശിനി ഭ്രമണപഥത്തിലെത്തി.


  • 313 - റോമൻ ചക്രവർത്തിയായ ലിസിനിയസ് കിഴക്കൻ റോമാസാമ്രാജ്യം സം‌യോജിപ്പിച്ച് തന്റെ ഭരണത്തിനു കീഴിലാക്കി.
  • 1006 - രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും തിളക്കമേറിയ സൂപ്പർനോവ SN 1006 ലൂപ്പസ് കോൺസ്റ്റലേഷനിൽ പ്രത്യക്ഷപ്പെട്ടു.
  • 1492- സ്പെയിൻ ക്രിസ്റ്റഫർ കൊളംബസിനു പര്യവേഷണത്തിനുള്ള അനുമതി നൽകി.
  • 1803 - അമേരിക്ക ലൂയീസിയാന പ്രദേശം ഫ്രാൻസിൽ നിന്നു 15 മില്യൺ ഡോളറിനു വാങ്ങി.
  • 1945 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
  • 1999 - കംബോഡിയ ആസിയാനിൽ ചേർന്നു.



"https://ml.wikipedia.org/w/index.php?title=ഏപ്രിൽ&oldid=1712725" എന്ന താളിൽനിന്ന് ശേഖരിച്ചത്