ടൈറ്റാനിക്

ബ്രിട്ടീഷ് അറ്റ്ലാന്റിക് പാസഞ്ചർ ലൈനർ, 1912-ൽ സമാരംഭിക്കുകയും സ്ഥാപിതമാവുകയും ചെയ്തു

വൈറ്റ് സ്റ്റാർ ലൈൻസിന്റെ ഉടമസ്ഥതയിലുള്ള ഒരു യാത്രാകപ്പലായിരുന്നു റോയൽ മെയിൽ സ്റ്റീമർ ടൈറ്റാനിക്. ബെൽഫാസ്റ്റിലെ ഹാർലാന്റ് ആന്റ് വുൾഫ് കപ്പൽ നിർമ്മാണ ശാലയിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പലായിരുന്നു ടൈറ്റാനിക്.

ആർ എം എസ് ടൈറ്റാനിക്

Center
1912 , ഏപ്രിൽ 10-ന് ടൈറ്റാനിക് ഇംഗ്ലണ്ടിലെ സതാംപ്റ്റണിൽ നിന്ന് പുറപ്പെടുന്നു .

കപ്പലിനെപ്പറ്റിയുള്ള വിവരങ്ങൾ British Blue Ensign
കപ്പലിന്റെ പേര്: ആർ എം എസ് ടൈറ്റാനിക്
കപ്പലിന്റെ പതാകയുടെ ചിത്രം: വൈറ്റ് സ്റ്റാർ ലൈൻ
ഉടമ: ജോൺ പീർപന്റ് മോർഗൻ ( വൈറ്റ് സ്റ്റാർ ലൈൻ കമ്പനിയുടെ ഉടമ) , വൈറ്റ് സ്റ്റാർ ലൈൻ
നിർമ്മാതാക്കൾ: വടക്കൻ അയർലാൻഡിലെ ബെൽഫാസ്റ്റിലുള്ള ഹർലൻഡ് ആൻഡ് വോൾഫ് കപ്പൽ നിർമ്മാണ കമ്പനി
കപ്പിത്താൻ: എഡ്വേർഡ് ജോൺ സ്മിത്ത്
ഡിസൈനർ: തോമസ് ആൻഡ്രൂസ്
കപ്പലിൻ്റെ രജിസ്ട്രേട്രേഷൻ നടന്ന സ്ഥലം: ലിവർപൂൾ , യുണൈറ്റഡ് കിങ്ഡം United Kingdom of Great Britain and Ireland
കപ്പലിൻ്റെ യാത്രാമാർഗം: സതാംപ്റ്റണിൽ നിന്ന് ന്യൂയോർക് നഗരത്തിലേയ്ക്ക്
ക്രിസ്‌തുനാമത്തിൽ നാമകരണം ചെയ്ത പേര്: നാമകരണം ചെയ്തിട്ടില്ല
ടൈറ്റാനിക്ക് നിർമ്മിക്കാനായി ഉത്തരവിട്ട ദിവസം: 17 സെപ്റ്റംബർ 1908
കപ്പലിന്റെ നിർമ്മാണം തുടങ്ങിയ ദിവസം: 31 മാർച്ച് 1909
ടൈറ്റാനിക്ക് ആദ്യമായി വെള്ളത്തിലിറക്കി പരീക്ഷിച്ച ദിവസം: 31 മെയ് 1911
കപ്പലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം: 2 ഏപ്രിൽ 1912
കപ്പലിന്റെ യാർഡ് സംഖ്യ: 401
കപ്പലിന്റെ വേ സംഖ്യ: 400
ആദ്യയാത്ര തുടങ്ങിയ ദിവസം: 10 ഏപ്രിൽ 1912
ആദ്യയാത്ര അവസാനിച്ച ദിവസം: 15 ഏപ്രിൽ 1912
കപ്പലിന്റെ വില: GB£1.5 മില്യൺ (2016-ൽ £140 മില്യൺ )
ടൈറ്റാനിക്കിന്റെ സഹോദരികളായിരുന്ന കപ്പലുകൾ: ആർഎംഎസ് ഒളിമ്പിക്, എച്ച് എം എച്ച് എസ് ബ്രിട്ടാണിക്
ഇപ്പോഴത്തെ അവസ്ഥ: 1912 ഏപ്രിൽ 15-ന് അറ്റ്ലാന്റിക്ക് സമുദ്രത്തിലെ ഒരു മഞ്ഞുമലയിൽ ഇടിച്ചു മുങ്ങി , 111 വർഷം മുമ്പ്.
ടൈറ്റാനിക് ഇടിച്ച മഞ്ഞുമല
കപ്പലിൻ്റെ തിരിച്ചറിയൽ വിവരങ്ങൾ: ഔദ്യോഗിക സംഖ്യ : 131428

കോഡ് അക്ഷരങ്ങൾ : HVMP

റേഡിയോ കോൾ ചിഹ്നം : "MGY"

ടൈറ്റാനിക്ക് ഇപ്പോഴുള്ള സ്ഥലത്തിന്റെ അക്ഷാംശം: 41.733
ടൈറ്റാനിക്ക് ഇപ്പോഴുള്ള സ്ഥലത്തിന്റെ രേഖാംശം: -49.95
ഇപ്പോഴുള്ള സ്ഥലം: 41°43′55″N, 49°56′45″W
ടൈറ്റാനിക്കിൻ്റെ സഞ്ചാരപാത
കപ്പലിനെപ്പറ്റിയുള്ള വിവരങ്ങൾ
ക്ലാസ്സും തരവും: ഒളിമ്പിക് ക്ലാസ് ഓഷ്യൻ ലൈനർ
കപ്പലിന്റെ മൊത്തം ഭാരം: 46,328 ജിആർടി
ജലത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയുള്ള കപ്പലിന്റെ ഭാരം: 52,310 ടൺ
നീളവും വീതിയും: 882 അടി 9 ഇഞ്ച് നീളവും ( ഏകദേശം 269 മീറ്റർ ) 92 അടി 6 ഇഞ്ച് വീതിയും ( 28 മീറ്റർ )
ഉയരം: 175 അടി ഉയരം (54 മീറ്റർ) (അടിമരം മുതൽ പുകക്കുഴൽ വരെ)
സമുദ്രനിരപ്പിൽനിന്ന് കപ്പലിന്റെ മുകൾത്തട്ട് വരെയുള്ള ഉയരം: 64 അടി 6 ഇഞ്ച് (19.7 മീ)
കപ്പലിന്റെ മേൽത്തട്ടുകളുടെ എണ്ണം: 9 മേൽത്തട്ടുകൾ (എ-ജി)
ടൈറ്റാനിക്കിന്റെ ബീമിന്റെ അളവ്: 92 അടി 6 ഇഞ്ച്(28 m)
വെള്ളത്തിൽ താഴുന്ന ആഴം: 34 അടി 7 ഇഞ്ച് (10.5 m)
ജലചലിതശക്തി: മണിക്കൂറിൽ 26 മൈൽ വേഗത കൈവരിക്കാൻ കഴിയും
വേഗത: സമുദ്രപര്യടനം നടത്തുന്നത്: 21 നോട്ട്സ് (39 കി.മീ; 24 എംപിഎച്ച്) . മാക്സിമം : 23 നോട്ട്സ് (43 കി.മീ; 26 എംപിഎച്ച്)
കപ്പലിന്റെ പ്രവർത്തനശേഷി മികവുറ്റതാക്കാൻ കപ്പലിൽ നൽകിയിരിക്കുന്ന യന്ത്രങ്ങൾ: വിംഗ് പ്രൊപ്പല്ലറുകൾക്ക് 24 രണ്ട് അറ്റമുള്ള ബോയിലറുകൾ , അഞ്ച് ഒരു അറ്റമുള്ള ബോയിലറുകൾ , രണ്ട് അന്യോന്യം പ്രവർത്തിപ്പിക്കുന്ന സ്റ്റീം എഞ്ചിനുകൾ നൽകിയിരിന്നു . സെന്റർ പ്രൊപ്പല്ലറിന് കുറഞ്ഞ മർദ്ദമുള്ള ഒരു ടർബൈനും നൽകിയിരിക്കുന്നു . ഔട്ട്‌പുട്ട് : 46,000 എച്ച്പി
പ്രൊപൾഷൻ (ഊർജം): രണ്ട് വെങ്കല ട്രിപ്പിൾ-ബ്ലേഡ് സൈഡ് പ്രൊപ്പല്ലേഴ്സ് . നാലുഭാഗങ്ങളുള്ള ഒരു വെങ്കല ബ്ലേഡ് സെൻട്രൽ പ്രൊപ്പല്ലർ.
യാത്രക്കാരും ജോലിക്കാരും (ആദ്യ യാത്രയിൽ): മൊത്തം : 2,224 യാത്രക്കാർ (ജോലിക്കാർ ഉൾപ്പടെ )
  • ഫസ്റ്റ് ക്ലാസ് യാത്രക്കാർ: 325
    • പുരുഷന്മാർ : 175
    • സ്ത്രീകൾ : 144
    • കുട്ടികൾ : 6
  • സെക്കന്റ് ക്ലാസ് യാത്രക്കാർ: 285
    • പുരുഷന്മാർ : 168
    • സ്ത്രീകൾ : 93
    • കുട്ടികൾ : 24
  • തേർഡ് ക്ലാസ് യാത്രക്കാർ: 706
    • പുരുഷന്മാർ : 462
    • സ്ത്രീകൾ : 165
    • കുട്ടികൾ : 79
  • ജോലിക്കാർ: 908
    • പുരുഷന്മാർ : 885
    • സ്ത്രീകൾ : 23
  • ടൈറ്റാനിക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ:710
  • ടൈറ്റാനിക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഫസ്റ്റ് ക്ലാസ് യാത്രക്കാർ: 202
    • പുരുഷന്മാർ : 57
    • സ്ത്രീകൾ : 140
    • കുട്ടികൾ : 5
  • ടൈറ്റാനിക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട സെക്കന്റ് ക്ലാസ് യാത്രക്കാർ: 118
    • പുരുഷന്മാർ : 14
    • സ്ത്രീകൾ : 80
    • കുട്ടികൾ : 24
  • ടൈറ്റാനിക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട തേർഡ് ക്ലാസ് യാത്രക്കാർ: 178
    • പുരുഷന്മാർ : 75
    • സ്ത്രീകൾ : 76
    • കുട്ടികൾ : 27
  • ടൈറ്റാനിക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ജോലിക്കാർ: 212
    • പുരുഷന്മാർ : 192
    • സ്ത്രീകൾ : 20[1]
  • ടൈറ്റാനിക് ദുരന്തത്തിൽ മരിച്ചവർ : 818 യാത്രക്കാരും 696 ജോലിക്കാരും
കുറിപ്പുകൾ: ലൈഫ് ബോട്ടുകളുടെ എണ്ണം : 20 (1,178 ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുന്നത്)

ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ആ കപ്പൽ, ആദ്യത്തെ യാത്രയിൽത്തന്നെ, ഒരു മഞ്ഞുമലയിൽ ഇടിച്ച് രണ്ട് മണിക്കൂറും 40 മിനുട്ടിനു ശേഷം 1912 ഏപ്രിൽ 15 ന്‌ മുങ്ങുകയും ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരിൽ 1,517 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേയ്ക്കായിരുന്നു കപ്പലിന്റെ കന്നി യാത്ര. ലോകത്താകമാനം നൂറു കണക്കിനു കപ്പലുകൾ മുങ്ങിയിട്ടുണ്ടെങ്കിലും അവ മിക്കതും കടലിന്റെ അടിത്തട്ടിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കിലും ടൈറ്റാനിക് ലോക ജനതയുടെ മനസ്സിൽ ഒരിക്കലും മായാത്ത ഒരു വേദനയായി ഇന്നും നില നിൽക്കുന്നു. അപകടത്തിനു ശേഷം എഴുപതിലേറെ വർഷങ്ങൾ കഴിഞ്ഞാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അറ്റ്ലാന്റിക്കിന്റെ 4 കിലോമീറ്ററോളം (3840 മീറ്റർ ) ആഴത്തിലാണത്. അത് കാണാനായി ഇന്നും അറ്റലാന്റിക്കിന്റെ അഴങ്ങളിലേക്ക് സഞ്ചാരികൾ പോകുന്നത് ടൈറ്റാനിക് എത്രത്തോളം മനുഷ്യ മനസ്സുകളിൽ പതിഞ്ഞിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. 1997ൽ james cameron സംവിധാനം ചെയ്ത ടൈറ്റാനിക് എന്ന വിശ്വ വിഖ്യാതമായ ചലച്ചചിത്രം കപ്പലിനെ ഇന്നും ലോകത്തിന് ആശ്ചര്യവും അത്ഭുതവും വേദനാകരവുമാക്കുന്നു. കപ്പലിന്റെ അവശിഷ്ടങ്ങളെ വീണ്ടെടുക്കാൻ പല ശ്രമങ്ങളും നടന്നെങ്കിലും വിജയിച്ചില്ല. കപ്പലിന്റെ പഴക്കവും അന്നത്തെ സാങ്കേതിക വിദ്യയുടെ ന്യൂനതയും ഭീമമായ സാമ്പത്തിക ചിലവുമായിരുന്നു കാരണം. മാത്രമല്ല കപ്പൽ കിടക്കുന്നിടത്ത് കപ്പലിന്റെ അവശിഷ്ടങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ജീവികളുടെ ആവാസവ്യവസ്ഥയും രൂപപ്പെട്ടിരിക്കുന്നു. ഇതിൽ പെട്ട ബാക്റ്റീരിയകൾ ദിനം പ്രതി ടൈറ്റാനിക്കിന്റെ 180 കിലോയിലേറെ ഇരുമ്പ് തിന്നു തീർക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. അങ്ങനെയെങ്കിൽ വളരെക്കുറച്ചു വർഷങ്ങൾ മാത്രമേ ടൈറ്റാനിക് കടലിനടിയിൽ അവശേഷിക്കുകയുള്ളൂ.

ലോകത്തെ നടുക്കിയ ആ ദുരന്തത്തിന്റെ 100-ആമത് വാർഷികം 2012 ഏപ്രിൽ മാസത്തിൽ ആചരിക്കുന്നു. യുണസ്കോ ടൈറ്റാനിക് തകർന്ന സ്ഥലത്തെ ജലാന്തര സാംസ്കാരിക പൈതൃകപ്രദേശമായി സംരക്ഷിക്കാൻ തീരുമാനിച്ചു.

2023 ജൂൺ മാസം ടൈറ്റാനിക് സന്ദർശിക്കാൻ അറ്റ്ലാന്റിക്കിനടിയിലേക്ക് പോയ ടൈറ്റൻ എന്ന പേടകം തകർന്ന് 5 പേർ മരിച്ച സംഭവം വീണ്ടും ടൈറ്റാനിക്കിനെ പറ്റിയുള്ള ചർച്ചകൾക്ക് കാരണമായി.



  1. https://titanicfacts.net/titanic-crew/#:~:text=23%20%E2%80%93%20the%20total%20number%20of,female%20crew%20members%20who%20perished.
"https://ml.wikipedia.org/w/index.php?title=ടൈറ്റാനിക്&oldid=3938617" എന്ന താളിൽനിന്ന് ശേഖരിച്ചത്