ഏപ്രിൽ 7
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 7 വർഷത്തിലെ 97(അധിവർഷത്തിൽ 98)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1795 - മീറ്റർ, ദൂരം അളക്കുന്നതിനുള്ള അടിസ്ഥാന ഏകകമായി ഫ്രാൻസ് അംഗീകരിച്ചു.
- 1939 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലി അൽബേനിയയിൽ അധിനിവേശം നടത്തി.
- 1940 - ബുക്കർ ടി. വാഷിങ്ടൺ, അമേരിക്കയിൽ തപാൽ സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെടുന്ന ആദ്യ അഫ്രിക്കൻ അമേരിക്കൻ വംശജനായി.
- 1945 - കന്റാരോ സുസുകി ജപ്പാന്റെ നാല്പത്തിരണ്ടാമത് പ്രധാനമന്ത്രിയായി.
- 1946 - സിറിയ, ഫ്രാൻസിൽ നിന്നും സ്വതന്ത്രമായത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
- 1948 - ഐക്യരാഷ്ട്രസഭയുടെ കീഴിൽ ലോകാരോഗ്യസംഘടന നിലവിൽ വന്നു.
- 1953 - ഐക്യരാഷ്ടസഭയുടെ സെക്രട്ടറി ജനറലായി ഡാഗ് ഹാമ്മർസ്കോൾഡ് തെരഞ്ഞെടുക്കപ്പെട്ടു.
- 1955 - കൺസർവേറ്റീവ് പാർട്ടിയിലെ അന്തോണി ഈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
- 1956 - മൊറോക്കോക്കു മേലുള്ള നിയന്ത്രണം സ്പെയിൻ പിൻവലിച്ഛു.
- 1963 - യൂഗോസ്ലാവിയ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി. ജോസിപ് ബ്രോസ് ടിറ്റോ ആയുഷ്കാല പ്രസിഡണ്ടായി.
- 1969 - ഇന്റർനെറ്റിന്റെ പ്രതീകാത്മകമായ ജന്മദിനം: ആർ.എഫ്.സി.-1 പ്രസിദ്ധീകരിച്ചു.
- 1978 - ന്യൂട്രോൺ ബോംബിന്റെ നിർമ്മാണപ്രവർത്തനങ്ങൾ, അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടർ തടഞ്ഞു.
- 1989 - സോവിയറ്റ് അന്തർവാഹിനി കോംസോമോലെറ്റ്സ്, നാല്പ്പത്തിരണ്ട് നാവികരുമായി നോർവേ തീരത്ത് മുങ്ങി.
- 2003 - അമേരിക്കൻ സൈന്യം ബാഗ്ദാദ് പിടിച്ചടക്കി.