തിമൂർ
മദ്ധ്യേഷ്യയിൽ ചക്രവർത്തിയായിരുന്ന കർക്കശ സ്വഭാവിയായ ഭരണാധിപനും ആക്രമണകാരിയും ആയിരുന്നു തിമൂർ എന്ന തിമൂർ ബിൻ തരഘായ് ബർലാസ് (ജീവിതകാലം:1336 - 1405). മുടന്തനായ തിമൂർ (ഫാഴ്സിയിൽ തിമൂർ ഇ ലാങ്) എന്നും അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്ഥാപിച്ച സാമ്രാജ്യം തിമൂറി സാമ്രാജ്യം എന്നറിയപ്പെടുന്നു. ഉസ്ബെക്കിസ്താനിലെ സമർഖണ്ഡ് ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം. വളരെ ചെറുപ്പത്തിൽത്തന്നെ സാമ്രാജ്യം വികസിപ്പിക്കുന്നതിൽ വ്യാപൃതനായ അദ്ദേഹം സമീപമുള്ള പ്രദേശങ്ങളെല്ലാം കീഴടക്കി. അഫ്ഗാനിസ്താൻ, ഇറാൻ, ഇറാഖ്, ജോർജിയ, തുർക്കി തുടങ്ങിയ പ്രദേശങ്ങളെല്ലാം തിമൂറിന്റെ അധീനതയിലായി. പതിനാലാം നൂറ്റാണ്ടിന്റെ അവസനമായപ്പോഴേക്കും ഇദ്ദേഹത്തിന്റെ സാമ്രാജ്യം വടക്കേ ഇന്ത്യ മുതൽ തുർക്കി വരെ വിസ്തൃതമായിരുന്നു.
Temür | |
---|---|
Amir | |
ഭരണകാലം | 9 April 1370– 14 February 1405 |
സ്ഥാനാരോഹണം | 9 April 1370, Balkh [1] |
ജനനം | 9 April 1336[1] |
ജന്മസ്ഥലം | Kesh, Chagatai Khanate (now in Uzbekistan) |
മരണം | 19 ഫെബ്രുവരി 1405 | (പ്രായം 68)
മരണസ്ഥലം | Otrar, Farab, near Shymkent, Syr Darya (now in Kazakhstan) |
അടക്കം ചെയ്തത് | Gur-e-Amir, Samarkand |
മുൻഗാമി | Amir Hussain |
പിൻഗാമി | Khalil Sultan |
ജീവിതപങ്കാളി |
|
അനന്തരവകാശികൾ | |
രാജകൊട്ടാരം | Barlas Timurid |
പിതാവ് | Amir Taraghai |
മാതാവ് | Tekina Khatun |
മതവിശ്വാസം | Islam |
തിമൂറിന്റെ മരണത്തിന് ആറു നൂറ്റാണ്ടുകൾക്കുശേഷവും മദ്ധ്യേഷ്യയിൽ അദ്ദേഹം ഇന്നും പ്രസക്തനാണ്. ഉസ്ബെക്കുകളുടെ പ്രതീകമായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. സോവിയറ്റ് യൂനിയൻ ശീഥിലീകരണത്തിനു ശേഷം നിലവിൽ വന്ന ഉസ്ബെകിസ്താൻ ഭരണകൂടം, തിമൂറിനെ ദേശീയനേതാവായി പ്രഖ്യാപിച്ചു. സോവിയറ്റ് ഭരണകാലത്ത് ലെനിന്റെ പ്രതിമകൾക്കുണ്ടായിരുന്ന സ്ഥാനമാണ് ഇന്നത്തെ ഉസ്ബെകിസ്താനിൽ തിമൂറിന്റെ പ്രതിമകൾക്കുള്ളത്.[2][3]
ജീവിതരേഖ
തിരുത്തുകതിമൂർ, തുർക്കോ മംഗോളീയരുടെ ബാർലാസ് (മംഗോളിയൻ ബാറുലാസ്) വംശത്തിലെ ഗൂർഖാൻ വിഭാഗത്തിൽപ്പെട്ടയാളാണ്. മംഗോൾ ചക്രവർത്തിയായിരുന്ന ചെങ്കിസ് ഖാന്റെ രണ്ടാമത്തെ പുത്രനായ ചഗതായിയുടെകൂടെ തിമൂറിന്റെ മുൻഗാമികൾ പടിഞ്ഞാറോട്ടു നീങ്ങി ഇന്നത്തെ ഉസ്ബെകിസ്താനിൽ താമസം തുടങ്ങി. ബർലാസ് വംശജർ 13-ആം നൂറ്റാണ്ടുമുതൽ ഉസ്ബെക്കിസ്താനിൽ കഷ്ക ദാര്യയുടെ തീരത്ത് ശഹ്‌രി സബ്സ്, കാർഷി തുടങ്ങിയ പട്ടണങ്ങളിലുമായിരുന്നു വസിച്ചിരുന്നത്. ശഹ്രി സബ്സിലാണ് 1336 ഏപ്രിലിൽ തിമൂർ ജനിച്ചത്. അക്കാലത്ത് ഇത് കിഷ് എന്നാണ് അറിയപ്പെട്ടിരുന്നത്[4]. ചെറുപ്പം മുതൽതന്നെ സാഹസികനായിരുന്ന തിമൂറിന്റെ കാലിൽ അബദ്ധത്തിൽ ഒരു അസ്ത്രം തറച്ചുകയറിയതിനാൽ മുടന്തനായി മാറിയതോടെയാണ് മുടന്തനായ തിമൂർ (Timur the lame or Tamerlane) എന്ന അപരനാമം വന്നുചേർന്നത്.
ഉസ്ബെക്കിസ്താൻ അടങ്ങുന്ന ട്രാൻസോക്ഷ്യാനയിൽ ചഗതായി ഖാന്മാരുടെ ആധിപത്യത്തിന് ക്ഷീണം സംഭവിച്ചപ്പോൾ പ്രദേശം, ചഗതായികളുടെ പിന്മുറക്കാരായിരുന്ന ചഗതായ് ഉലുക്കളുടെ നേതാവ് ഖ്വാസാഘാൻ (Quasaghan) എന്ന വർഗത്തലവന്റെ കീഴിലായിത്തീർന്നു. 1358-ൽ ഖ്വാസാഘാൻ മരിച്ചപ്പോൾ തിമൂർ മോഘുലിസ്ഥാൻ (Mogulistan) എന്ന പ്രദേശത്തിന്റെ അധിപനായി സ്വയം പ്രഖ്യാപിച്ചു. ഒരു പ്രാദേശിക ഗവർണറുടെ പദവിയാണ് അന്ന് തിമൂറിനുണ്ടായിരുന്നത്.
അധികാരത്തിൽ
തിരുത്തുക1369-ൽ ഇന്നത്തെ അഫ്ഗാനിസ്താനിലെ ബൽഖിനടുത്ത് വച്ച് ഖ്വാസാഘാന്റെ പിൻഗാമിയായിരുന്ന ആമിർ ഹുസൈനെ പരാജയപ്പെടുത്തിയതിനെത്തുടർന്ന് ചഘതായി നിയന്ത്രണത്തിലായിരുന്ന ട്രാൻസോക്ഷ്യാനയിലെ പ്രദേശങ്ങൾ മുഴുവൻ തിമൂറിന്റെ അധീനതയിലായി.[4] ഇതേ വർഷം തന്നെ സമർഖണ്ഡും പിടിച്ചടക്കി തന്റെ തലസ്ഥാനമാക്കി.[2] 1370 ഏപ്രിൽ 9-ന് തിമൂർ, സ്വയം അമീർ ആയി പ്രഖ്യാപിച്ചു. 1381-ൽ കർത്ത് നേതാവായിരുന്ന മാലിക് ഘിയാസ് അൽ ദീനിൽ നിന്നും തിമൂർ, ഹെറാത്ത് പിടിച്ചെടുത്തു. തുടർന്ന് സിസ്താന്റെ തലസ്ഥാനമായ സരഞ്ജും 1384-ൽ തിമൂറിന്റെ കൈയിലായി. കന്ദഹാറും ഗസ്നിയും കാബൂളും ഇതിനുപിന്നാലെ പിടിച്ച് ഇന്നത്തെ അഫ്ഗാനിസ്താൻ മുഴുവൻ തന്റെ നിയന്ത്രണത്തിലാക്കി[4].
ഇന്ത്യയിലേക്കുള്ള ആക്രമണം
തിരുത്തുകനിരവധി തവണ തിമൂർ, ഹിന്ദുകുഷ് മുറിച്ചുകടന്ന് ആക്രമണം നടത്തിയിട്ടുണ്ട്. 1398-ൽ ദില്ലിയിലേക്ക് നടത്തിയ ആക്രമണമാണ് ഇതിൽ ഏറ്റവും പ്രധാനം. ഗസ്നിയിലെ മഹ്മൂദിന്റെ ആക്രമണങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള അക്രമവും കൂട്ടക്കൊലയുമാണ് തിമൂർ നടത്തിയത്. ഇന്ത്യയിലെ ഇസ്ലാമികഭരണാധികാരികൾ, ഹിന്ദുക്കളോട് കാണിക്കുന്ന സഹിഷ്ണുതയിൽ രോഷം പൂണ്ടാണ് തിമൂർ ഈ ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു.[5]
1398-ൽ തന്റെ പേരക്കുട്ടിയും, ഖുണ്ടുസ്, കാബൂൾ, ഗസ്നി, കന്ദഹാർ എന്നീ മേഖലകളുടെ ഭരണകർത്താവുമായിരുന്ന പീർ മുഹമ്മദിനോട് ഇന്ത്യയിലേക്ക് ആക്രമണം നടത്താൻ തിമൂർ ഉത്തരവിട്ടു. സഫർ നാമെയിലെ വിവരണമനുസരിച്ച്, സുലൈമാൻ കുഹിന്റെ (സുലൈമാൻ മല) വശങ്ങളിൽ വസിച്ചിരുന്ന അഫ്ഗാനികളുടെ (പഷ്തൂൺ) ദേശം പീർ മുഹമ്മദ് കീഴടക്കി തുടർന്ന് സിന്ധൂനദീതടത്തിലേക്ക് നീങ്ങി മുൾത്താനിലേക്കെത്തി. ഇതിനിടെ തന്റെ പൌത്രന് ശക്തമായ പ്രതിരോധം നേരിടേണ്ടിവരുന്നു എന്നറിഞ്ഞ തിമൂർ സ്വയം ഒരു സൈന്യത്തെ നയിച്ചെത്തുകയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടക്കുകയും ചെയ്തു[4]. തെക്കോട്ടുൾല തന്റെ യാത്രയിൽ ഖവാക്ക് ചുരത്തിനടുത്തുവച്ച്, ഹിന്ദുകുഷിന്റെ തെക്കേ ചെരുവിൽ, നൂരിസ്ഥാനിനെ ആക്രമിക്കുകയും ചെയ്തു.[5]
ഇക്കാലത്ത് ദില്ലിയിൽ തുഗ്ലക് വംശം അധഃപതിച്ച നിലയിലായിരുന്നു. തിമൂർ നടത്തിയ ഇന്ത്യനാക്രമണം അതിരൂക്ഷമായ രക്തച്ചൊരിച്ചിലും മറ്റുനാശനഷ്ടങ്ങളും ഉണ്ടാക്കിയ കൊള്ളയടിക്കൽ മാത്രമായിരുന്നു.
ഡൽഹിയിൽ പ്രവേശിക്കുന്നതിന്റെ തലേദിവസം ഒരു ലക്ഷത്തിലധികം യുദ്ധത്തടവുകാരെ വധിക്കുവാൻ തിമൂർ ഉത്തരവു നല്കി. ഡൽഹി ആക്രമണത്തോടനുബന്ധിച്ച് അനേകായിരം നിരപരാധികളായ ജനങ്ങൾ മരിച്ചു. തിമൂറിന്റെ കൈകളിലായ ഡൽഹി നഗരം കൊള്ളയടിച്ച് നഗരത്തിൽ വലിയ നാശനഷ്ടങ്ങൾ വരുത്തി. ഈ നാശനഷ്ടങ്ങൾ നികത്തിയെടുക്കുവാൻ അടുത്ത ഒരു നൂറ്റാണ്ടുകാലം വേണ്ടിവന്നു. തിമൂർ ഡൽഹിയിൽ പതിനഞ്ചു ദിവസം മാത്രമേ താമസിച്ചുള്ളൂ. ഇത്രയും സമയത്തിനുള്ളിൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും നിന്ന് കഴിയുന്നിടത്തോളം സ്വത്തുക്കൾ ഇദ്ദേഹത്തിന്റെ സൈന്യം കൊള്ളയടിച്ചു. ആ പ്രദേശങ്ങളെല്ലാം തിമൂറിന്റെ അധീനതയിലായി. 1399 മേയ് മാസത്തോടുകൂടി തിമൂർ സമർക്കണ്ഡിൽ തിരിച്ചെത്തി.
പടിഞ്ഞാറൻ ആക്രമണങ്ങൾ
തിരുത്തുക1400-ൽ തിമൂർ പടിഞ്ഞാറൻ ദിശയിലേക്കുള്ള പ്രയാണം ആരംഭിച്ചു. അതേ വർഷത്തിൽത്തന്നെ ഇദ്ദേഹം ജോർജിയ പിടി ച്ചെടുത്തു. തുർക്കിയും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. 1401-ൽ ഇദ്ദേഹം ബാഗ്ദാദ് നഗരം വീണ്ടും ആക്രമിച്ചു. ഇവിടങ്ങളിലെല്ലാം അനേകായിരം പേർ വധിക്കപ്പെട്ടു. 1401-ൽ ഡമാസ്കസ് പിടിച്ചെടുക്കുകയും ചെയ്തു.
1402-ൽ അനറ്റോളിയയിലെത്തിയ തിമൂർ ഒട്ടോമൻ തുർക്കികളേ അങ്കാറക്കടുത്ത് വച്ച് പരാജയപ്പെടുത്തി[4].
അന്ത്യം
തിരുത്തുകതിമൂറിന്റെ ഭരണം, അതിന്റെ അന്ത്യത്തോടടുക്കുന്ന സമയത്താണ് 1403-ൽ കാസ്റ്റൈലിലെ ഹെന്രി മൂന്നാമന്റെ, സ്ഥാനപതി, ക്ലാവിയോ, സമർഖണ്ഡിലെ തിമൂറിന്റെ സഭയിൽ സന്ദർശനം നടത്തിയത്. തിമൂറ് ഇക്കാലത്ത് ഏതാണ്ട് അന്ധനായിരുന്നു.[5]
പടിഞ്ഞാറൻ ആക്രമണങ്ങൾക്കു ശേഷം 1404-ൽ സമർഖണ്ഡിൽ തിരിച്ചെത്തിയ തിമൂർ വീണ്ടും കിഴക്കൻ ദിശയിലേക്കു നീങ്ങി. ചൈനയിലെ മിങ് ചക്രവർത്തിയുമായി യുദ്ധത്തിലേർപ്പെട്ടു. ചൈനയിലേക്ക് തന്റെ സൈന്യത്തെ നയിക്കുന്നതിനിടയിൽ സിർ ദാര്യയുടെ തീരത്തുള്ള ഉത്രർ എന്ന സ്ഥലത്തുവച്ച് 1405 ഫെബ്രുവരി 18-ന് തിമൂർ മരണമടഞ്ഞു. സമർഖണ്ഡിലെ ഗുർ ഇ ആമിറിലാണ് ഇദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്[4].
സംസ്കാരം
തിരുത്തുകതിമൂറിന്റെ ഭരണകാലത്ത് ഒന്നരലക്ഷം ജനങ്ങൾ അധിവസിച്ചിരുന്ന തലസ്ഥാനനഗരമായ സമർഖണ്ഡ്, അക്കാലത്ത് ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു. സമർഖണ്ഡിനെ തിമൂർ ഒരു വാസ്തുകലാ-വിസ്മയമാക്കി മാറ്റി. തന്റെ തുർക്കി സംസ്കാരത്തിൽ അഭിമാനിച്ചിരുന്ന തിമൂർ, പേർഷ്യനു പകരം, ചഗതായ് തുർക്കി ഭാഷയെ സഭാഭാഷയാക്കി മാറ്റി.[2]
ക്രൂരമായ ആക്രമങ്ങൾ
തിരുത്തുകഅഫ്ഗാനിസ്താനിലെ സബ്സവാർ (Sabzavar) എന്ന സ്ഥലത്ത് രണ്ടായിരം ജീവനുള്ള മനുഷ്യരെ ഒന്നിനുമേൽ ഒന്നായി അടുക്കി അവരുടെ മേൽ മൺകട്ടയും കളിമണ്ണും കൊണ്ടു മൂടി തിമൂർ നിർമിച്ച ഗോപുരം ഇദ്ദേഹത്തിന്റെ ഹൃദയകാഠിന്യത്തിന് ഉദാഹരണമായിരുന്നു. അർമേനിയയിലെ ശിവാസ് (Sivas) എന്ന സ്ഥലത്തെ ആക്രമിച്ചപ്പോൾ അവിടത്തെ ജനങ്ങൾ യുദ്ധം കൂടാതെ കീഴടങ്ങാമെങ്കിൽ അവിടെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാമെന്ന് തിമൂർ പ്രതിജ്ഞ ചെയ്തു. ജനങ്ങൾ യുദ്ധം ചെയ്യാതെ കീഴടങ്ങി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാം എന്ന പ്രതിജ്ഞ നിറവേറ്റുവാൻ വേണ്ടി തിമൂർ ചെയ്തത് ആ നഗരത്തിലെ നിവാസികളായ നാലായിരം പേരെ ജീവനോടുകൂടി മണ്ണിൽ കുഴിച്ചു മൂടുകയായിരുന്നു. ഇറാനിലെ ഇസ്ഫഖാനിൽ(Isfakhan) എഴുപതിനായിരം പരാജിതരെ വധിച്ചു. അവരുടെ വേർപെടുത്തപ്പെട്ട ശിരസ്സുകൾ അടുക്കിവച്ച് ഒരു പിരമിഡ് നിർമിച്ചു. തിമൂർ തന്റെ സ്വന്തം തലസ്ഥാനമായ സമർക്കണ്ഡിൽ കലകളേയും തത്ത്വശാസ്ത്രത്തേയും പ്രചരിപ്പിച്ചുവെങ്കിലും, മറുനാടുകളിൽ ഇദ്ദേഹം നടത്തിയ പൈശാചിക കൃത്യങ്ങൾ ആ പ്രവർത്തനങ്ങളെ മറയ്ക്കുന്നു. തിമൂർ മരിച്ചതോടുകൂടി ഇദ്ദേഹം സ്ഥാപിച്ച വിശാലമായ സാമ്രാജ്യം നാമാവശേഷമായി. തിമൂർ സ്ഥാപിച്ച സാമ്രാജ്യത്തിൽ ഇദ്ദേഹത്തിന്റെ മക്കളും പൗത്രരും കുറേക്കാലം കൂടി ഭരിച്ചു. [അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുക- ↑ 1.0 1.1 Muntakhab-ul-Lubab, Khafi Khan Nizam-ul-Mulk, Vol I, p. 49. Printed in Lahore, 1985
- ↑ 2.0 2.1 2.2 Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 17. ISBN 978-1-59020-221-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ<ref>
ടാഗ്; "hiro" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-07. Retrieved 2010-12-27.
- ↑ 4.0 4.1 4.2 4.3 4.4 4.5 Vogelsang, Willem (2002). "13-The Mongols". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 209–210. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ 5.0 5.1 5.2 William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter IV - Mongols and Timurids (1218 - 1506)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 31.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)