എം. മുകുന്ദൻ
മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ (M Mukundan) (ജനനം: സെപ്റ്റംബർ 10 1942). ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.മലയാള സാഹിത്യത്തിന്റെ ഒരു വലിയ മുതൽക്കൂട്ടാണ് എം. മുകുന്ദൻ
എം. മുകുന്ദൻ | |
---|---|
തൊഴിൽ | സാഹിത്യകാരൻ, നയതന്ത്ര ഉദ്യോഗസ്ഥൻ, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് |
ദേശീയത | ഇന്ത്യ |
Period | 1961 - ഇതുവരെ |
ശ്രദ്ധേയമായ രചന(കൾ) | മയ്യഴിപ്പുഴയുടെ തീരങ്ങളിൽ , ദൈവത്തിന്റെ വികൃതികൾ , "പ്രവാസം" , "ആവിലായിലെ സൂര്യോദയം" |
ജീവിതവും സാഹിത്യവും
തിരുത്തുകകേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന, പോണ്ടിച്ചേരിയുടെ ഭാഗമായുള്ള മയ്യഴിയിൽ 1942 സെപ്റ്റംബർ 10-ന് ജനിച്ചു.[1] തൻ്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിൻ്റെ ഭാഗമായി മുകുന്ദൻ്റെ ജീവിതം പിൽക്കാലത്ത് ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദൻ്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോട് ആഭിമുഖ്യമുള്ളയാളാണ് മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിൻ്റെ കേശവന്റെ വിലാപങ്ങൾ എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു. വി.എസ്. അച്യുതാനന്ദൻ കാലഹരണപ്പെട്ട പുണ്യാളനാണ് എന്ന് ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞത് വിവാദമായപ്പോൾ എസ്.എം.എസ് വഴി രാജിക്കത്ത് അയച്ചുകൊടുത്തുവെങ്കിലും പിന്നീട് രാജി പിൻവലിച്ച് അക്കാദമിയിൽ തുടർന്നു. മുകുന്ദൻ്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച് അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണഗ്രന്ഥാലയമായ പെരുങ്കുളം ബാപ്പുജി സ്മാരക വായനശാലയുടെ രക്ഷാധികാരിയാണ്.
കൃതികൾ
തിരുത്തുകനോവൽ
തിരുത്തുക- മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (1974)
- ദൈവത്തിന്റെ വികൃതികൾ (1989)
- ആവിലായിലെ സൂര്യോദയം
- ഡൽഹി (1969)
- ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു (1972)
- ആകാശത്തിനു ചുവട്ടിൽ
- ആദിത്യനും രാധയും മറ്റുചിലരും (1993)
- ഒരു ദളിത് യുവതിയുടെ കദന കഥ
- കിളിവന്നു വിളിച്ചപ്പോൾ
- രാവും പകലും
- സാവിത്രിയുടെ അരഞ്ഞാണം
- റഷ്യ
- കേശവന്റെ വിലാപങ്ങൾ (1999)
- നൃത്തം (2000)
- ഈ ലോകം, അതിലൊരു മനുഷ്യൻ (1972)
- സീത (1990)
- പ്രവാസം(2009)
- ദൽഹി ഗാഥകൾ 2011
- കുട നന്നാക്കുന്ന ചോയി 2015[2]
- നിങ്ങൾ(2022)
- ഒരു ദളിത് യുവതിയുടെ കഥന കഥ.
കലയെ കലയായി കാണാൻ സാധിക്കാത്ത മലയാളിയുടെ സദാചാര ബോധത്തിന്റെയും ജീവിതത്തെ നാടകമായി കാണുന്ന കലാകാരന്മാർക്കിടയിലും ജീവിതം നഷ്ടപെട്ട വസുന്ധര ഒരു യുവതിയുടെ കഥന കഥയാണ് ഈ കഥ. നാടകൃത്തായ നാരായണൻ സവർണ മേധാവിത്ത ചിന്താഗതിയെ രൂക്ഷമായി വിമർശിക്കാനും ചർച്ചാവിഷയമാക്കാനും വേണ്ടി നഗ്നതയെ ഒരായുധമായി ഉപയോഗിക്കാൻ ശ്രമിച്ചത് ആകെ പാളിപ്പോയി തിരിച്ചു കുത്തുകയാണ് ചെയ്തത്. അങ്ങനെ ശക്തമായ സന്ദേശം നൽകാൻ ഉപയോഗിച്ച നഗ്നതയെ പ്രേക്ഷകൻ ആ രീതിയിൽ കാണാതെ പോകുന്നു. അവിടെ നാടകം പരാജയപ്പെടുന്നു. എന്നാലും നാടകത്തിൽ ജയവും പരാജയവും ഇല്ലെന്നു പറഞ്ഞു നാടകസംഘം ആഘോഷത്തിലേക്ക് കടക്കുന്നു. വസുന്ധര അവിടെ ആരുമില്ലാതെ തനിച്ചാവുന്നു.
ആഖ്യാന രീതിയിൽ വളരെയേറെ പുതുമകൾ നിറഞ്ഞ ഒരു കഥയാണിത്. കഥ നാരായണന്റെ കണ്ണിലൂടെ, ഗോകുലിലൂടെ, പിന്നെ ജാവേദിലൂടെ - അങ്ങനെ പല കഥാപാത്രങ്ങളും ആഖ്യാതാക്കളാവുന്നു. പല കോണുകളിലൂടെയാണ് കഥ നീങ്ങുന്നത്. കഥാപാത്രങ്ങളുടെ മാനസികതയെ മനസ്സിലാക്കുവാനും അവന്റെ കണ്ണിലൂടെ ലോകത്തെ കണ്ട് മനസ്സിലാക്കുവാനും വായനക്കാരനു ഇതിലൂടെ സാധിക്കുന്നു. കഥയിൽ പൂർണമായി മുങ്ങിക്കിടക്കുവാൻ ഇവിടെ വായനക്കാരന് പറ്റുന്നു.
ഒരു സവർണ്ണൻ അപമാനിച്ച ദളിത് യുവതിയെ സമൂഹത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചു സ്വയം അപമാനിതയായി തീർന്ന ഒരു യുവതിയുടെ കഥന കഥയിലുപരി ഈ പുസ്തകത്തെ മാറ്റിനിർത്തുന്നത് ഇതിലെ ആഖ്യാനരീതിതന്നെയാണ്.
ചെറുകഥാ സമാഹാരങ്ങൾ
തിരുത്തുക- വീട് (1967)
- നദിയും തോണിയും (1969)
- വേശ്യകളേ നിങ്ങൾക്കൊരമ്പലം (1971)
- അഞ്ചര വയസ്സുള്ള കുട്ടി (1978)
- ഹൃദയവതിയായ ഒരു പെൺകുട്ടി
- തട്ടാത്തിപ്പെണ്ണിന്റെ കല്യാണം (1985)
- തേവിടിശ്ശിക്കിളി (1988)
- കള്ളനും പോലീസും (1990)
- കണ്ണാടിയുടെ കാഴ്ച (1995)
- മുകുന്ദന്റെ കഥകൾ
- റഷ്യ
- മുണ്ഡനം ചെയ്യപ്പെട്ട ജീവിതം
- നഗരവും സ്ത്രീയും
- ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ
പഠനം
തിരുത്തുക- എന്താണ് ആധുനികത (1976)
പുരസ്കാരങ്ങൾ
തിരുത്തുക- എഴുത്തച്ഛൻ പുരസ്കാരം (2018) [3][4]
- കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം[5]
- ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതി - (1998)
- കേരള സാഹിത്യ അക്കാദമി പുരസ്കാരം 1985[6]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
- വയലാർ പുരസ്കാരം
- എം.പി.പോൾ പുരസ്കാരം
- മുട്ടത്തു വർക്കി പുരസ്കാരം
- എൻ. വി. പുരസ്കാരം
- 2023ൽ ഭീമാ ബാലസാഹിത്യ അവാർഡ്
എം മുകുന്ദന്റെ വിവർത്തനം ചെയ്യപ്പെട്ട കൃതികൾ
തിരുത്തുക- 1999. On the Banks of the Mayyazhi. Trans. Gita Krishnankutty. Chennai: Manas.
- 2002. Sur les rives du fleuve Mahé. Trans. Sophie Bastide-Foltz. Actes Sud.
- 2002. God's Mischief. Trans. Prema Jayakumar. Delhi: Penguin.
- 2004. Adityan, Radha, and Others. Trans. C Gopinathan Pillai. New Delhi: Sahitya Akademi.
- 2005. The Train that Had Wings: Selected Short Stories of M. Mukundan. trans. Donald R. Davis, Jr. Ann Arbor: University of Michigan Press.
- 2006. Kesavan's Lamentations. Trans. A.J. Thomas. New Delhi: Rupa.
- 2007. Nrittam: a Malayalam Novel. Trans. Mary Thundyil Mathew. Lewiston: Edwin Mellen.
ചിത്രങ്ങൾ
തിരുത്തുക-
എം മുകുന്ദൻ
-
എം മുകുന്ദൻ
അവലംബം
തിരുത്തുക- ↑ "എവിടെപ്പോയാലും പിന്തുടരുന്ന ജൻമനാടിന്റെ വിളിയിൽ നിന്ന് രക്ഷപ്പെടാൻ എനിക്ക് പറ്റിയിട്ടില്ല..." മാതൃഭൂമി. Archived from the original on 2019-11-03.
- ↑ "Kuda Nannakkunna Choyi".
- ↑ "M Mukundan wins Ezhuthachan award..." Manorama.
- ↑ "എം. മുകുന്ദന് എഴുത്തച്ഛൻ പുരസ്കാരം..." Manorama.
- ↑ http://keralasahityaakademi.org/pdf/Award_2018.pdf
- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- South Asian Literary Recordings Project, United States Library of Congress
- M Mukundan Profile Archived 2007-08-05 at the Wayback Machine.
- Works and Reviews Archived 2008-12-28 at the Wayback Machine.