വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ

(വിക്കിപീഡിയ:AFD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Information icon.svg
1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
നിലവറ
സംവാദ നിലവറ

പത്തായം


ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടികതിരുത്തുക

എസ്.ഐ.ഒ കേരളതിരുത്തുക

എസ്.ഐ.ഒ കേരള (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ കേരള ഘടകം. വിക്കിപീഡിയയുടെ പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ അതുപോലെ WP:ORG , WP:BRANCH എന്നിവ പാലിക്കുന്നില്ല. Akhiljaxxn (സംവാദം) 09:24, 30 മേയ് 2020 (UTC)

പി.പി. ചിത്തരഞ്ജൻതിരുത്തുക

പി.പി. ചിത്തരഞ്ജൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

രാഷ്ട്രീയ പ്രവർത്തകർ ക്കുള്ള ശ്രദ്ധേയത മാനദണ്ഡം പാലിക്കാത്ത വ്യക്തി Akhiljaxxn (സംവാദം) 17:16, 27 മേയ് 2020 (UTC)


രാഷ്ട്രീയ പ്രവർത്തകരുടെ ലേഖനത്തിനുള്ള ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്ന ലേഖനം തന്നെയാണ് ഇത്. വിക്കി നിയമനുസരിച്ച് :

  • അന്തർദേശീയമോ, ദേശീയമോ അല്ലെങ്കിൽ സംസ്ഥാനതലത്തിലോ ഉള്ള ഓഫീസുകൾ കൈയ്യാളിയിരുന്ന വ്യക്തി. ഇത് തിരഞ്ഞെടുക്കപ്പെടുകയും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാത്തവരേയും ഉൾപ്പെടും - എന്ന മാനദണ്ഡം ഇത് പാലിക്കുന്നുണ്ട്. മത്സ്യഫെഡ് ചെയർമാൻ എന്ന നിലയിൽ സംസ്ഥാന തലത്തിലുള്ള ഓഫീസിന്റെ അധികാരം കയ്യാളുന്ന വ്യക്തിയാണ് അദ്ദേഹം.
  • കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകർ - മാധ്യമ ചർച്ചകളിൽ സ്ഥിരമായി പങ്കെടുക്കുന്നതും മാധ്യമശ്രദ്ധയുള്ള വ്യക്തിയുമാണ് അദ്ദേഹം.
  • പ്രാദേശിക പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നതോ ഒരു പദവിയിലേയ്ക്ക് മത്സരിച്ച സ്ഥാനാർത്ഥി ആയിരുന്നു എന്നതോ ശ്രദ്ധേയത ഉറപ്പുനൽകുന്നില്ല. പക്ഷേ ഇ‌ത്തരം വ്യക്തികളും പ്രാഥമിക ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുകയോ "ലേഖനത്തിന്റെ വിഷയത്തിൽ നിന്ന് സ്വതന്ത്രമായ വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയ്ക്ക് പാത്രമാവുകയോ ചെയ്താൽ" ശ്രദ്ധേയതയുള്ളതായി കണക്കാക്കപ്പെട്ടേയ്ക്കാം. - ആവശ്യമായ നിരവധി സ്രോദസ്സുകളിൽ നിന്നുള്ള വിവരങ്ങൾ അവലംബമായി ചേർത്തിട്ടുണ്ട്. ഇതിൽ കൂടുതൽ വിശ്വാസയോഗ്യമായ തെളിവുകൾ ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ ചേർക്കുന്നതായിരിക്കും. എല്ലാ തെളിവുകളും വിവരങ്ങളും ഒറ്റയടിക്ക് വേണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല.

അപ്പോ പറഞ്ഞു വരുന്നത്, ലേഖനം വിക്കി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്നും വ്യക്തി ശ്രദ്ധേയതയുള്ള ആളുമാണ് എന്നാണ്. --ഇർഫാൻ ഇബ്രാഹിം സേട്ട് 05:59, 28 മേയ് 2020 (UTC)

WP:GNG പ്രകാരം ശ്രദ്ധേയത ഉണ്ട് എന്നാണ് എന്റെ നിരീക്ഷണം--ഇർഷാദ്|irshad (സംവാദം) 06:20, 28 മേയ് 2020 (UTC)

മത്സ്യ ഫെഡ് ചെയർമാൻ ആയ പി പി ചിത്തരഞ്ജന്റെ ലേഖനം ശ്രദ്ധേയമാണ് എന്നാണ് എന്റെ അഭിപ്രായം. ആവശ്യത്തിലധികം അവലംബങ്ങളും ചേർക്കപ്പേണ്ടിട്ടുണ്ടല്ലോ. മേൽ പറഞ്ഞതും അല്ലാത്തതുമായ വിക്കി മാനദണ്ഡങ്ങളും പാലിക്കുന്നു എന്നത് കൂടി ശ്രദ്ധിക്കണം എന്ന അഭ്യർത്ഥിക്കുന്നു.Jadan.UC (സംവാദം) 09:10, 28 മേയ് 2020 (UTC)

അന്തർദേശീയമോ, ദേശീയമോ അല്ലെങ്കിൽ സംസ്ഥാനതലത്തിലോ ഉള്ള ഓഫീസുകൾ കൈയ്യാളിയിരുന്ന വ്യക്തി. ഇത് തിരഞ്ഞെടുക്കപ്പെടുകയും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാത്തവരേയും ഉൾപ്പെടും - എന്ന മാനദണ്ഡം ഇത് പാലിക്കുന്നുണ്ട്. മത്സ്യഫെഡ് ചെയർമാൻ എന്ന നിലയിൽ സംസ്ഥാന തലത്തിലുള്ള ഓഫീസിന്റെ അധികാരം കയ്യാളുന്ന വ്യക്തിയാണ് അദ്ദേഹം.

മത്സ്യഫെഡ്, കേരഫെഡ് , തുടങ്ങി നിരവധി കോപ്പറേറ്റീവ് സൊസൈറ്റികൾ കേരത്തിൽ ഉണ്ട് ഇതിന്റെയൊന്നും തലപ്പത്തു വരുന്നത് തിരഞ്ഞെടുപ്പിലൂടെ അല്ല. അതിനാൽ തന്നെ ഇത്തരം ഓഫിസുകളെ അല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്.

കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകർ - മാധ്യമ ചർച്ചകളിൽ സ്ഥിരമായി പങ്കെടുക്കുന്നതും മാധ്യമശ്രദ്ധയുള്ള വ്യക്തിയുമാണ് അദ്ദേഹം.

കാര്യമായ മാദ്ധ്യമശ്രദ്ധ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിഷയത്തെക്കുറിച് സവിസ്തരം പ്രതിപാദിക്കുക എന്നാണ് . ഒരു സംഘടനയെ പ്രതിനീകരിച്ചു സ്പോക്പേഴ്സൺ ചാനലുകളിൽ ചർച്ചക്ക് വരുന്നത് സാധാരണയാണ് .

പ്രാദേശിക പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നതോ ഒരു പദവിയിലേയ്ക്ക് മത്സരിച്ച സ്ഥാനാർത്ഥി ആയിരുന്നു എന്നതോ ശ്രദ്ധേയത ഉറപ്പുനൽകുന്നില്ല. പക്ഷേ ഇ‌ത്തരം വ്യക്തികളും പ്രാഥമിക ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുകയോ "ലേഖനത്തിന്റെ വിഷയത്തിൽ നിന്ന് സ്വതന്ത്രമായ വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയ്ക്ക് പാത്രമാവുകയോ ചെയ്താൽ" ശ്രദ്ധേയതയുള്ളതായി കണക്കാക്കപ്പെട്ടേയ്ക്കാം. - ആവശ്യമായ നിരവധി സ്രോദസ്സുകളിൽ നിന്നുള്ള വിവരങ്ങൾ അവലംബമായി ചേർത്തിട്ടുണ്ട്. ഇതിൽ കൂടുതൽ വിശ്വാസയോഗ്യമായ തെളിവുകൾ ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ ചേർക്കുന്നതായിരിക്കും. എല്ലാ തെളിവുകളും വിവരങ്ങളും ഒറ്റയടിക്ക് വേണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല.

കാര്യമായ മാദ്ധ്യമശ്രദ്ധ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിഷയത്തെക്കുറിച് സവിസ്തരം പ്രതിപാദിക്കുക എന്നാണ് . നിലവിൽ ലേഖനത്തിലുള്ള അവലംബംങ്ങൾ ഒരു പാർട്ടി, ട്രേഡ് യൂണിയൻ നേതാവ് എന്നനിലയിൽ ഇദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവനകൾ അത് പോലെ ഇദ്ദേത്തെ പാർട്ടിസ്ഥാനങ്ങളിലേക്കും മറ്റും നീയമിച്ചിട്ടുള്ള വാർത്തകളുമാണ് ഇത് രാഷ്ട്രീയപ്രവർത്തകർക്ക് ലഭിക്കുന്ന റുട്ടീൻ കവറേജ് മാത്രമാണ്. പ്രസ്തുത വിഷയം WP:POLITICIAN WP:GNG, WP:SIGCOV, WP:ANYBIO എന്നിവ പാലിക്കുന്നില്ല.അതിനാൽ നീക്കം ചെയുക Akhiljaxxn (സംവാദം) 11:10, 28 മേയ് 2020 (UTC)

ആദിദ്രാവിഡം ഭാഷാപരിണാമസിദ്ധാന്തംതിരുത്തുക

ആദിദ്രാവിഡം ഭാഷാപരിണാമസിദ്ധാന്തം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ദ്രാവിഡ ഭാഷകൾ എന്നപേരിൽ ഒരു ലേഖനം ഉണ്ട്. ആ ലേഖനത്തിൽ ചേർക്കേണ്ടവ യാതൊരുവിധ തെളിവുകളും കൂടാതെ മറ്റൊരു ലേഖനമായി ഉണ്ടാക്കി കലുഷിതമാക്കേണ്ടതില്ല. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:59, 27 മേയ് 2020 (UTC)

  നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. ദ്രാവിഡ ഭാഷകൾ-ഇവിടെ in-line അവലംബങ്ങളോടുകൂടി വിശദമായി വിജ്ഞാനകോശത്തിനുതകുന്ന ഭാഷയിൽ എഴുതുകയും ഇതിനെ തിരിച്ചുവിടലാക്കുകയും വേണമെന്ന് അഭിപ്രായപ്പെടുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:28, 27 മേയ് 2020 (UTC)

ജോസുതിരുത്തുക

മോശം മെഷീൻ ട്രാൻസ്‌‌ലേഷൻ ആണ് ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. തിരുത്തി ശരിയാക്കുന്നതിനേക്കാൾ ആദ്യം മുതൽ തുടങ്ങേണ്ട ലേഖനം. - Santhosh.thottingal (സംവാദം) 03:45, 24 മേയ് 2020 (UTC)

സുരേഷ് ഗായത്രിതിരുത്തുക

സുരേഷ് ഗായത്രി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയനല്ലാത്ത വ്യക്തി സ്വയം എഴുതിയത്. Akhiljaxxn (സംവാദം) 17:39, 16 മേയ് 2020 (UTC)

മായ്ക്കുന്നതിന് അനുകൂലം. Adithyak1997 (സംവാദം) 18:27, 16 മേയ് 2020 (UTC)
മായ്ക്കുന്നതിന് അനുകൂലം. Malikaveedu (സംവാദം) 18:51, 16 മേയ് 2020 (UTC)

ശ്രദ്ധേയനായ വ്യക്തി ആണ്.ഒഴിവാക്കരുത്.മായ്ക്കുന്നതിൽ അനുകൂലമല്ല.

മായ്ക്കുന്നതിന് അനുകൂലം.Akhil Aprem😀be happy 02:58, 17 മേയ് 2020 (UTC)

എസ് സരോജംതിരുത്തുക

എസ് സരോജം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

വിക്കിപീഡിയ:ശ്രദ്ധേയത (എഴുത്തുകാർ) അതുപോലെ WP:GNGയും പാലിക്കപ്പെടാത്ത വ്യക്തി. Akhiljaxxn (സംവാദം) 18:45, 8 മേയ് 2020 (UTC)

12 പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ളതായി ലേഖനത്തിൽ ഉണ്ടല്ലോ. അത് മതിയാകില്ലേ ശ്രദ്ധേയതയ്ക്ക്? --ശ്രീജിത്ത് കെ (സം‌വാദം) 17:05, 13 മേയ് 2020 (UTC)
12 പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ളതായി ലേഖനത്തിൽ അവക്കൊന്നിനും അവലംബം ഇല്ല. അവയിൽ എത്ര പുരസ്‌കാരങ്ങൾ ശ്രദ്ധേയമായത് ആണെന്നും സംശയം ആണ്.- Akhiljaxxn (സംവാദം) 17:09, 13 മേയ് 2020 (UTC)

തത്വമസി, തിക്കുറിശ്ശി അവാർഡുകൾക്ക് ശ്രദ്ധേയതയുണ്ടെന്ന് തോന്നുന്നു. അവലംബങ്ങൾ ചേർക്കപ്പെടുകയാണെങ്കിൽ നിലനിർത്താമെന്ന് അഭിപ്രായം--ഇർഷാദ്|irshad (സംവാദം) 22:11, 13 മേയ് 2020 (UTC)

രണ്ടു പുരസ്കാരത്തിനും ഇവിടെ താളില്ല. പുരസ്കാരത്തിനെക്കുറിച്ചൊ മറ്റൊ കാര്യമായ കവറേജ് ഗൂഗിളിൽ ലഭ്യമല്ല. മുകളിൽ നൽകിയിട്ടുള്ള കേരള സി എം ൻ്റെ വെബ്സൈറ്റിലെ വിവരം ആ അവാർഡ് സ്ഥാപിച്ച വർഷം അതിനെ അനുമോദിച്ചു നൽകിയതാണ്. Akhiljaxxn (സംവാദം) 10:25, 15 മേയ് 2020 (UTC)

വി. ശിവദാസൻതിരുത്തുക

വി. ശിവദാസൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

രാഷ്ട്രീയ പ്രവർത്തകർ ക്കുള്ള ശ്രദ്ധേയത മാനദണ്ഡം പാലിക്കാത്ത വ്യക്തി Akhiljaxxn (സംവാദം) 18:50, 5 മേയ് 2020 (UTC)

ഈ താളിലെ തെറ്റുകൾ ഏറെക്കുറെ പരിഹരിച്ചതാണ് വീണ്ടും മായിക്കൽ രേഖ പരിശോധിക്കേണ്ട ആവശ്യം ഉണ്ടോ? KRISH NA HSIRK 14:51, 25 മേയ് 2020 (UTC)

കണാരൻ ചൂളയിൽതിരുത്തുക

കണാരൻ ചൂളയിൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഇന്ത്യയിലെ ആദ്യത്തെ അവർണ്ണനായ ഡപ്യൂട്ടി കളക്റ്റർ - ഇതൊക്കെ കൊണ്ട് ലേഖനം എഴുതാനാവുമോ? വേറെ ഒരു വിവരം പോലും ഇല്ല. നീക്കം ചെയ്യാൻ നിർദേശിക്കുന്നു. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 15:40, 10 ഏപ്രിൽ 2020 (UTC)

if you can imagine the social situation of that time, then becoming a deputy collector by a lower caste was impossible and is definitely noteworthy The article should remain for people who search for kanaran choolayil. I searched in internet and couldn't get any results. Malayalam wikipedia shoould not only become a translated repository of English wikipedia iIMHO. it should have its own individuality. and besides this article is only a stub with two or three basic details. anyone can expand and save it. Challiovsky Talkies ♫♫ 10:34, 11 ഏപ്രിൽ 2020 (UTC)

അവലംബം നൽകിയാൽ ലേഖനം നിലനിർത്താം--KG (കിരൺ) 18:35, 13 മേയ് 2020 (UTC)

മലയാളം വിക്കിപീഡിയയിൽ ഒരു കാലത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ചള്ളിയൻ ആരംഭിച്ച ലേഖനമാണിത്. വിക്കി നയങ്ങളെപ്പറ്റി അറിയാത്ത ആളല്ല അദ്ദേഹം. അദ്ദേഹം ലേഖനം തുടങ്ങിവെച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ചേർക്കാൻ കഴിയുന്നവർ അത് ചേർക്കുക. ചള്ളിയന് സന്ദേശം അയക്കാനും സംവിധാനമുണ്ട്. അതുവഴി അദ്ദേഹത്തിന് അറിയാവുന്ന വിവരങ്ങൾ ശേഖരിക്കുകയും ചെയ്യാം. അതൊന്നും ചെയ്യാതെ വെട്ടിമാറ്റൽ തലപ്പട്ട കെട്ടുന്നതിനോട് ഒട്ടും യോജിക്കുന്നില്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

"Churai Kanaran", അല്ലെങ്കിൽ "Churayi Kanaran", അല്ലെങ്കിൽ "Churyayi Kanaran" എന്നൊക്കെയുള്ള റഫറൻസ് കണ്ടു. ഇയാൾ തന്നെയാണോ കണാരൻ ചൂളയിൽ? ഉദാഹരണത്തിനു "Madras Law Revenue Records","Reports on the Settlement of the Land Revenue of the Provinces ..., Volume 1277" -ൽ Churai Kanaran, Deputy Collector Wayanad, in charge of ponnani (year 1867) എന്ന പരാമർശമുണ്ട് (ഗൂഗിൾ ബുക്ക്സ് തിരച്ചലിൽ കിട്ടിയത്). ഒരു Phd. തിസീസിന്റേയും റഫറൻസ് കണ്ടു. ഇവർ ഒരാളാണെങ്കിൽത്തന്നെ അവലംബങ്ങൾ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. ചെങ്കുട്ടുവൻ (സംവാദം) 12:36, 18 മേയ് 2020 (UTC)

== ചൂര്യായി, ചൂരായി എന്നീ പേരുകളിൽ അറിയപ്പെടുന്ന തറവാട് തലശ്ശേരിയിലുണ്ട്. ചൂളയിൽ എന്ന പേരിലും ഉണ്ട്. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. റാവുബഹുദൂർ പദവി ലഭിച്ച ഇ.കെ.കൃഷ്ണൻ, ഈ പദവിയിൽ ഉണ്ടായിരുന്നു. അദ്ദേഹം ലോഗന്റെ സഹപ്രവർത്തകനും മലബാർ മാന്വൽ രചനയിൽ ലോഗനെ സഹായിച്ചയാളുമാണ്. വിവരങ്ങൾ ലേഖനം എഴുതാവുന്ന വിധത്തിൽ കിട്ടിയിട്ടില്ല. ഇദ്ദേഹം തലശ്ശേരിക്കാരനാണ് എന്നാണ് കിട്ടിയ വിവരം.  മംഗലാട്ട്  ►സന്ദേശങ്ങള്‍  16:01, 19 മേയ് 2020 (UTC)

ശബ്ദരത്നാവലിതിരുത്തുക

ശബ്ദരത്നാവലി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ലാത്ത പുസ്തകം. രൺജിത്ത് സിജി {Ranjithsiji} 03:47, 16 മാർച്ച് 2020 (UTC)

മാതൃഭൂമി ബുക്സിന്റെ പ്രസിദ്ധീകരണമല്ലേ. വികസിപ്പിക്കാനുള്ള സ്കോപ്പ് ഉണ്ടെന്ന് തോന്നുന്നു.--ഇർഷാദ്|irshad (സംവാദം) 08:40, 16 മാർച്ച് 2020 (UTC)
മിനിമം അഞ്ച് എഡീഷനെങ്കിലും ഇറങ്ങിയ പുസ്തകത്തിനേ ശ്രദ്ധേയതയുള്ളൂ. നീക്കം ചെയ്യണം. --രൺജിത്ത് സിജി {Ranjithsiji} 09:04, 28 മാർച്ച് 2020 (UTC)
നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 09:15, 28 മാർച്ച് 2020 (UTC)

1935 ലും 1951-ലും 1977-ലും പ്രസിദ്ധീകരിക്കപ്പെട്ട ഒരു നിഘണ്ടുവിന് അതിന്റെ ചരിത്രപരമായ അസ്ഥിത്വമെങ്കിലും വകവെച്ചുകൊടുക്കണമെന്ന് കരുതുന്നു--ഇർഷാദ്|irshad (സംവാദം) 07:56, 29 മാർച്ച് 2020 (UTC)

ഇത് വിശദമായ ചർച്ചയിലൂടെ തീരുമാനിക്കപ്പെടേണ്ടതാണ്. കാരണം. 1900ങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പുസ്തകങ്ങളും വിക്കിയിൽ എഴുതപ്പെടാൻ സാദ്ധ്യതയില്ലല്ലോ. അതുകൊണ്ട് നിലനിറുത്താനായി ഒരു ഒഴിവ് ഉണ്ടാക്കേണ്ടിവരും. --രൺജിത്ത് സിജി {Ranjithsiji} 15:37, 29 മാർച്ച് 2020 (UTC)
1950 ന് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടവ എന്നനിലയ്ക്ക് നിലനിർത്താവുന്നതാണ്. ബുദ്ധിമുട്ടിക്കൊണ്ട് ഒഴിവ് ഉണ്ടാക്കുകയൊന്നും വേണ്ട--ഇർഷാദ്|irshad (സംവാദം) 20:20, 29 മാർച്ച് 2020 (UTC)
അങ്ങനെ നയം പറയുന്നില്ല. --രൺജിത്ത് സിജി {Ranjithsiji} 02:56, 30 മാർച്ച് 2020 (UTC)
നയം ഒന്നുകൂടി വായിച്ചുനോക്കൂ--ഇർഷാദ്|irshad (സംവാദം) 04:30, 30 മാർച്ച് 2020 (UTC)

നയപ്രകാരം ലേഖനം നിലനിർത്തുകയല്ലേ?--ഇർഷാദ്|irshad (സംവാദം) 18:30, 7 ഏപ്രിൽ 2020 (UTC)