വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ശരീഫ് ബ്ലാത്തൂർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. TheWikiholic (സംവാദം) 15:14, 26 ഒക്ടോബർ 2024 (UTC)[മറുപടി]
- ശരീഫ് ബ്ലാത്തൂർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ലേഖനം ആരംഭിക്കുന്നതുതന്നെ വിക്കിപീഡിയയുടെ ശ്രദ്ധേയതനയം അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ചേർത്തുകൊണ്ടാണ്. ഇതു് കാണുക. ലേഖനകർത്താവ് തന്നെ ശ്രദ്ധേയത ചോദ്യംചെയ്ത ലേഖനം മായ്ക്കുന്നതിന് നിർദ്ദേശിക്കുന്നു. ലേഖനം നിലനിർത്തുന്നതിന്, ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബങ്ങൾ ചേർത്ത് മെച്ചപ്പെടുത്താൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:42, 18 ഒക്ടോബർ 2024 (UTC) Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:42, 18 ഒക്ടോബർ 2024 (UTC)[മറുപടി]
- ലേഖനം നിലനിർത്താവുന്നതാണ്. ലേഖനകർത്താവിന് മെച്ചപ്പെടുത്താൻ അവസരമൊരുക്കുക.Martinkottayam (സംവാദം) 07:21, 18 ഒക്ടോബർ 2024 (UTC)[മറുപടി]
- ലേഖനം മായ്ക്കേണ്ടതില്ല. മായ്ക്കാൻ വേണ്ടി പറഞ്ഞിരിക്കുന്ന കാരണം നില നിൽക്കാത്തതും തെറ്റിദ്ധാരണയിൽ നിന്നും ഉണ്ടായതുമാണ്. ലേഖനം നിലനിർത്തി കൂടുതൽ മെച്ചപ്പെടുത്തേണ്ടതാണ്. BlazeHR (സംവാദം) 10:53, 18 ഒക്ടോബർ 2024 (UTC)[മറുപടി]
- മായ്ക്കാൻ വ്യക്തമായ കാരണം ഇല്ലാത്ത സ്ഥിതിക്ക് ഈ ലേഖനം ഒഴിവാക്കാനുള്ള നിർദ്ദേശം ദയവായി പിൻവലിക്കുക. 2001:8F8:2D1A:AAA5:9864:378A:96B3:1AFA 11:44, 18 ഒക്ടോബർ 2024 (UTC)[മറുപടി]
- ദയവായി അഡ്മിൻ ഇടപെട്ട് ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കുക. 2001:8F8:2D1A:AAA5:9864:378A:96B3:1AFA 11:57, 18 ഒക്ടോബർ 2024 (UTC)[മറുപടി]
- "വിക്കിപീഡിയയുടെ ശ്രദ്ധേയതാ നയം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു" എന്നത് ലേഖനകർത്താവ് എഴുതിയതല്ല. ആ മുന്നറിയിപ്പ് ഈ ലേഖനത്തിന്റെ തുടക്കത്തിൽ ആവശ്യത്തിന് അവലംബം ഇല്ലാത്ത സമയത്ത് അത്തരം ലേഖനങ്ങളുടെ മുകളിൽ യാദൃശ്ചികമായി വന്നതാണ്.
- മായ്ക്കാൻ നിർദ്ദേശിച്ച കാരണം അതാണെങ്കിൽ പ്രഥമ ദൃഷ്ട്യാ തന്നെ നിലനിൽക്കാത്തതാണ്. മറ്റു ലേഖനങ്ങളെ അപേക്ഷിച്ചു താരതമ്യേന അവലംബങ്ങൾ കൊടുത്തിട്ടുള്ള ഈ ലേഖനം നിലനിർത്താവുന്നതാണ്. അതേ സമയം തന്നെ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ അവലംബങ്ങൾ വൈകാതെ തന്നെ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുന്നതാണ്. Ummerkoyamlp (സംവാദം) 17:19, 18 ഒക്ടോബർ 2024 (UTC)[മറുപടി]
- മായ്ക്കുക, ശ്രദ്ധേയതയില്ലാത്ത താൾ.--Irshadpp (സംവാദം) 13:33, 19 ഒക്ടോബർ 2024 (UTC)[മറുപടി]
- ഉപയോക്താവ്:Ummerkoyamlp ലേഖനത്തിൽ നിന്നും ഫലകങ്ങൾ നീക്കം ചെയ്തതായി ഇവിടെ കാണുന്നു. അത് അനുവദനീയമല്ല. ലേഖനം മെച്ചപ്പെടുത്തുന്നതിനായി തിരുത്താം. അവലംബങ്ങൾ ചേർക്കാം. അല്ലാതെ, നശീകരണം അനുവദിക്കുന്നതല്ല. നശീകരണം തുടർന്നാൽ, ഉപയോക്താവിനെ തടയുന്നതിന് കാരണമാകും എന്ന് മനസ്സിലാക്കുക. നല്ല തിരുത്തലുകൾക്ക് സ്വാഗതം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:20, 19 ഒക്ടോബർ 2024 (UTC)[മറുപടി]
- ശ്രദ്ധേയത ലേഖനകർത്താവ് മനപ്പൂർവ്വം ചോദ്യം ചെയ്തതല്ല എന്ന സ്ഥിതിക്ക് മായ്ക്കാനുള്ള നിർദ്ദേശം ദയവായി ഒഴിവാക്കുക 2001:8F8:1D3A:7C29:8957:D988:1B:DF2C 16:02, 19 ഒക്ടോബർ 2024 (UTC)[മറുപടി]
- മായ്ക്കുക, തീരെ ശ്രദ്ധേയതയില്ലാത്ത വ്യക്തി. വേഗത്തിൽ മായ്ക്കാവുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} ✉ 15:11, 24 ഒക്ടോബർ 2024 (UTC)[മറുപടി]
- പ്രതിപാദിക്കപ്പെട്ട വ്യക്തിയുടെ മേഖലയിലുള്ള പ്രസിദ്ധീകരണങ്ങളിൽ വന്ന വാർത്തകൾ ഇതിൽ അനുബന്ധമായി നൽകിയിട്ടുണ്ടല്ലോ ?
- ഇത്ര പോലും അനുബന്ധങ്ങൾ ഉൾപ്പെടുത്താത്ത ലേഖനങ്ങൾ പോലും വിക്കിപീഡിയയിൽ നിലനിർത്തിയിട്ടുണ്ടല്ലോ ? 2A00:F29:228:9F80:512B:5158:A0AB:C97F 20:13, 24 ഒക്ടോബർ 2024 (UTC)[മറുപടി]
- WP:GNG, WP:AUTHOR എന്നിവയിലെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. കൂടാതെ ഇവിടെ നമ്മൾ ഈ ലേഖനത്തെപ്പറ്റിയാണ് ചർച്ച നടത്തുന്നത് വിക്കിപീഡിയയിലെ മറ്റ് ലേഖനങ്ങളെപ്പറ്റിയല്ല. മറ്റ് ലേഖനങ്ങളുണ്ട് എന്നത് ഈ ലേഖനത്തെ ബാധിക്കുന്ന കാരണമല്ല. തന്നിരിക്കുന്ന അവലംബങ്ങൾ ഭൂരിഭാഗവും പത്രവാർത്തകളോ ഓൺലൈൻ മീഡിയ വാർത്തകളോ ആണ്. WP:SIGCOV അനുസരിക്കുന്നില്ല. മറ്റ് തരത്തിലുള്ള സ്രോതസ്സുകളില്ല. രൺജിത്ത് സിജി {Ranjithsiji} ✉ 03:04, 25 ഒക്ടോബർ 2024 (UTC)[മറുപടി]
- ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പ്രിന്റിങ് മാഗസിനിൽ വന്ന വാർത്തയും മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രചാരമുള്ള പ്രിന്റിങ് മാഗസിനിൽ വന്ന വാർത്തയും മലയാളത്തിൽ അത്യാവശ്യം പ്രചാരമുള്ള "സുപ്രഭാതം" പത്രത്തിൽ വന്ന വാർത്തയും ദ്വിതീയ സ്രോതസ്സുകൾ ആകാതിരിക്കുന്നത് എങ്ങനെയാണ് ? 2001:8F8:1D28:4018:7DA9:7B4A:F255:5366 05:00, 25 ഒക്ടോബർ 2024 (UTC)[മറുപടി]
- "വിഷയത്തിൽ നിന്ന് സ്വതന്ത്രമായിരിക്കുക": എന്ന നയം പ്രകാരം Print week india, Printweek MENA എന്നിവ ദ്വിതീയ സ്രോതസ്സുകളായി കണക്കാക്കാവുന്നതല്ല. അവ പ്രതിപാദ്യവിഷയത്തിൽ പ്രത്യേകമായി വാർത്ത റിപ്പോർട്ടുചെയ്യുന്ന മാഗസിനുകളാണ്. Print MENA യിലെ വാർത്ത ഈ വ്യക്തി ഒരു മീറ്റിംഗിൽ സംസാരിച്ചു എന്നുള്ളത് മാത്രമാണ്. സുപ്രഭാതം പത്രത്തിന്റെ epaper ലിങ്കാണ് നൽകിയിട്ടുള്ളത്. അതിന്റെ ഏത് പേജിൽ ഏത് കോളത്തിൽ തുടങ്ങിയ വിവരമില്ല. പ്രിന്റ് മീഡിയയാണെങ്കിൽ Author, page, column വിവരം വേണ്ടതാണ്. അങ്ങനെ നോക്കിയാൽ എല്ലാ ലിങ്കുകളും സംശയത്തോടെമാത്രമേ പരിഗണിക്കാനാവുകയുള്ളൂ. രൺജിത്ത് സിജി {Ranjithsiji} ✉ 13:45, 25 ഒക്ടോബർ 2024 (UTC)[മറുപടി]
- കൂടാതെ പ്രിന്റ് വീക്ക് ഇന്ത്യയും പ്രിന്റ് വീക്ക് മിനാ മാഗസിനും പ്രിന്റഡ് മാഗസിനുകളാണ്. വെറും ഓൺലൈൻ വേർഷനുകൾ മാത്രം അല്ല. 2001:8F8:1D28:4018:7DA9:7B4A:F255:5366 05:03, 25 ഒക്ടോബർ 2024 (UTC)[മറുപടി]
- കൂടാതെ ശ്രദ്ധേയതാ മാനദണ്ഡത്തിൽ പറയുന്ന മൂന്നാം നമ്പർ വിഭാഗത്തിൽ പെടുന്ന വ്യക്തിയാണ് ലേഖനത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്:
- 3. ഒരു സ്വതന്ത്ര ഗ്രന്ഥം, ചലച്ചിത്രം, ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവയ്ക്ക് വിഷയമായിട്ടുള്ള കാതലായതോ പ്രസിദ്ധമായതോ ആയ ഒരു കൃതി/സൃഷ്ടി (ഒന്നിലധികം സൃഷ്ടികൾ) എന്നിവ രചിക്കുകയോ രചനയിൽ പങ്കാളിയാവുകയോ ചെയ്ത വ്യക്തി.
- ഇദ്ദേഹത്തിന്റെ ഗ്രൻഥം കേരളത്തിലെ അറിയപ്പെടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടതായി കാണാമല്ലോ ? 2001:8F8:1D28:4018:7DA9:7B4A:F255:5366 05:09, 25 ഒക്ടോബർ 2024 (UTC)[മറുപടി]
- എവിടെ വച്ച് പ്രകാശനം ചെയ്തു എന്നുള്ളത് ശ്രദ്ധേയതയുടെ വിഷയമല്ല. ഈ പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് പ്രകാശനം ചെയ്തു എന്നതിന് തെളിവൊന്നുമില്ല. Printweek വാർത്ത പറയുന്നത് ഇദ്ദേഹത്തിന് ബിരുദമുണ്ടെന്നുമാത്രമാണ്. ഇദ്ദേഹത്തിന്റെ ഗ്രന്ഥത്തെ അധികരിച്ച് (റഫർ ചെയ്ത്) ഒരു സ്വതന്ത്ര ഗ്രന്ഥം, ചലച്ചിത്രം, ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവ ഉണ്ടായിട്ടില്ല. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഇദ്ദേഹത്തിന്റെ ഗ്രന്ഥം പഠിപ്പിക്കാനായി റഫർ ചെയ്തിട്ടില്ല. അതുകൊണ്ട് ഇത്തരത്തിൽ ശ്രദ്ധേയത പാലിക്കുന്നില്ല. രൺജിത്ത് സിജി {Ranjithsiji} ✉ 13:49, 25 ഒക്ടോബർ 2024 (UTC)[മറുപടി]
- കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസിൽ വെച്ച് പ്രകാശനം ചെയ്തു എന്നതിന് സുപ്രഭാതം വാർത്ത കൊടുത്തിട്ടുണ്ടല്ലോ ? കൂടാതെ പ്രിന്റ് വീക്ക് ഇന്ത്യയുടെ പേജിലും ആ ഫോട്ടോ പബ്ലിഷ് ചെയ്യപ്പെട്ടിട്ടുണ്ട്.
- പിന്നെ ഇതേ പുസ്തകം ബോംബെയിലെ നിരവധി പ്രിന്റിങ് കമ്പനികളുടെ കൂട്ടായ്മ ആയ ബോംബെ മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ ഈ വിഷയത്തിൽ ഉള്ള റഫറൻസായി റെക്കമെന്റ് ചെയ്തിട്ടുണ്ട്:
- https://www.linkedin.com/posts/thebmpa_teambmpa-letsdomore-graphicdesign-activity-7255548817196957699-LpJ8?utm_source=share&utm_medium=member_ios 5.195.225.241 15:31, 25 ഒക്ടോബർ 2024 (UTC)[മറുപടി]
- സുപ്രഭാതം പത്രത്തിന്റെ പത്താം പേജ് എന്ന് കൊടുത്തിട്ടുണ്ട്. ലിങ്കിൽ പോയാൽ അവസാന കോളത്തിൽ വാർത്തയും കാണുന്നുണ്ട്. 94.203.207.205 17:30, 25 ഒക്ടോബർ 2024 (UTC)[മറുപടി]
- ബോംബെ മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ ഒരു അക്കാദമിക സ്ഥാപനമല്ല. കുറേയധികം കമ്പനികളുടെ കൂട്ടായ്മയാണ്. അതുകൊണ്ട് അത് ശ്രദ്ധേയത തെളിയിക്കുന്ന വിവരമായി പരിഗണിക്കുക സാദ്ധ്യമല്ല. കൂടാതെ അതിന്റെ ലിങ്ക് ഒരു സോഷ്യൽമീഡിയ വെബ്സൈറ്റാണ് അതുകൊണ്ട് അത് മതിയായ വിശ്വാസ്യതയുള്ള അവലംബമായി പരിഗണിക്കുക സാദ്ധ്യമല്ല.
- സുപ്രഭാതത്തിലെ വാർത്ത ഒരു സംഭവത്തിന്റെ റിപ്പോർട്ട് മാത്രമാണ്. പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു. അതിന്റെ കാരണം ഈ യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയാണ് പുസ്തകം രചിച്ചത്.
- ഇതൊന്നുമല്ലാതെ ഈ വ്യക്തിയുടെ ശ്രദ്ധേയത തെളിയിക്കുന്ന മതിയായ വിവരങ്ങളില്ലാത്തതിനാൽ ഈ ലേഖനം നീക്കം ചെയ്യേണ്ടിവരും. രൺജിത്ത് സിജി {Ranjithsiji} ✉ 17:43, 25 ഒക്ടോബർ 2024 (UTC)[മറുപടി]
- താങ്കൾ ആദ്യം മുതൽ പറഞ്ഞത് ഓരോന്നും വൈരുധ്യങ്ങളാണ്. ആദ്യം പ്രിന്റ് വീക്ക് ഇന്ത്യയും പ്രിന്റവീക്ക് മിനയും ഓൺലൈൻ മാധ്യമങ്ങൾ ആണെന്ന് പറഞ്ഞു, പിന്നീട് തിരുത്തി.
- സുപ്രാഭാതത്തിന്റെ പേജ് കൊടുത്തിട്ടില്ലെന്നും വാർത്ത സംശയാസ്പദമാണെന്നും പറഞ്ഞു. അതും തെറ്റാണെന്ന് തെളിഞ്ഞു. ഈ ലേഖനം നീക്കം ചെയ്യണമെന്ന് നിർബന്ധ ബുദ്ധി ഉള്ളത് പോലെയാണ് താങ്കൾ തുടക്കം മുതൽ സംസാരിക്കുന്നത്.
- ഇത്രയും അവലംബങ്ങൾ ഉണ്ടായിട്ടും ലേഖനം നീക്കം ചെയ്യാൻ പരയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. 2A00:F29:228:9F80:16B:47E8:E0AD:123E 18:03, 25 ഒക്ടോബർ 2024 (UTC)[മറുപടി]
- തീർച്ചയായും നിർബ്ബന്ധബുദ്ധിയുണ്ട്. ശ്രദ്ധേയത പാലിക്കാത്ത എല്ലാ ലേഖനങ്ങളും നീക്കം ചെയ്യണം എന്നുതന്നെയാണെന്റെ അഭിപ്രായം. പ്രിന്റ് വീക്ക് ഇന്ത്യയും പ്രിന്റവീക്ക് മിനയും പ്രതിപാദ്യവിഷയത്തിൽ പ്രത്യേകമായി വാർത്ത റിപ്പോർട്ടുചെയ്യുന്ന മാഗസിനുകളാണ്. സുപ്രാഭാതത്തിന്റെ പേജ് കൊടുത്തിട്ടില്ല, ലേഖനം ശ്രദ്ധിക്കുക. അത് ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് ആ വിവരം തന്നത് അതും ഇവിടെ മാത്രം. ലേഖനത്തിൽ നന്നായി അവലംബങ്ങൾ നൽകേണ്ടത് ലേഖനമെഴുതുന്നവരുടെ ഉത്തരവാദിത്വമാണ്. ഇത്രയും അവലംബങ്ങൾ ഉണ്ടായിട്ടും എന്നുപറയാൻ പത്രവാർത്തയല്ലാതെ യാതൊന്നുമില്ല. അതുകൊണ്ട് ലേഖനം നീക്കം ചെയ്യേണ്ടിവരും. ഇവിടെ ലോഗിൻ ചെയ്യാതെ സംവാദം നടത്തുന്നതുവഴി താങ്കളുടെ ipv6 പരസ്യമാവുകയും എല്ലാവർക്കും അത് കാണാനാവുകയും ചെയ്യുമെന്ന് ദയവായി ഓർമ്മിപ്പിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} ✉ 19:39, 25 ഒക്ടോബർ 2024 (UTC)[മറുപടി]
- പ്രിന്റവീക്ക് ഇന്ത്യ, പ്രിന്റ് വീക്ക് മിന തുടങ്ങിയ മാഗസിനുകൾ തന്നെയാണ് ഇത്തരം വിഷയങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്യുക. അത് അത്യാവശ്യം സർക്കുലേഷൻ ഉള്ള പ്രിന്റ് മാഗസിനുകൾ തന്നെയാണ്. വിശ്വാസ്യ യോഗ്യവുമാണ്.
- സുപ്രഭാതം പത്രത്തിന്റെ പേജ് ഇപ്പോഴും അവിടെ ഉണ്ട്. അവലംബത്തിൽ പേജ് 10 എന്നത് p.10 എന്ന് വന്നതായി കാണാം. കൂടുതൽ അവലംബങ്ങൾ ഉൾപ്പെടുത്തി ലേഖനം ബലപ്പെടുത്താൻ ദയവായി ലേഖകന് അവസരം നൽകുക. 2A00:F29:228:9F80:16B:47E8:E0AD:123E 04:53, 26 ഒക്ടോബർ 2024 (UTC)[മറുപടി]
- ഈ മാഗസിനുകളുടെ റിപ്പോർട്ട് Neutral ആയി കാണാൻ കഴിയില്ല എന്നതാണ് പറഞ്ഞത്. കൂടുതൽ അവലംബം കിട്ടുന്നതിലും പ്രധാനം ഈ വ്യക്തിയുടെ ശ്രദ്ധേയത തെളിയിക്കുക എന്നതാണ്. അത് സംഭവിക്കുന്നില്ല. അതുകൊണ്ടാണ് ലേഖനം നീക്കേണ്ടിവരും എന്ന് പറഞ്ഞത്. രൺജിത്ത് സിജി {Ranjithsiji} ✉ 12:22, 26 ഒക്ടോബർ 2024 (UTC)[മറുപടി]
- തീർച്ചയായും നിർബ്ബന്ധബുദ്ധിയുണ്ട്. ശ്രദ്ധേയത പാലിക്കാത്ത എല്ലാ ലേഖനങ്ങളും നീക്കം ചെയ്യണം എന്നുതന്നെയാണെന്റെ അഭിപ്രായം. പ്രിന്റ് വീക്ക് ഇന്ത്യയും പ്രിന്റവീക്ക് മിനയും പ്രതിപാദ്യവിഷയത്തിൽ പ്രത്യേകമായി വാർത്ത റിപ്പോർട്ടുചെയ്യുന്ന മാഗസിനുകളാണ്. സുപ്രാഭാതത്തിന്റെ പേജ് കൊടുത്തിട്ടില്ല, ലേഖനം ശ്രദ്ധിക്കുക. അത് ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് ആ വിവരം തന്നത് അതും ഇവിടെ മാത്രം. ലേഖനത്തിൽ നന്നായി അവലംബങ്ങൾ നൽകേണ്ടത് ലേഖനമെഴുതുന്നവരുടെ ഉത്തരവാദിത്വമാണ്. ഇത്രയും അവലംബങ്ങൾ ഉണ്ടായിട്ടും എന്നുപറയാൻ പത്രവാർത്തയല്ലാതെ യാതൊന്നുമില്ല. അതുകൊണ്ട് ലേഖനം നീക്കം ചെയ്യേണ്ടിവരും. ഇവിടെ ലോഗിൻ ചെയ്യാതെ സംവാദം നടത്തുന്നതുവഴി താങ്കളുടെ ipv6 പരസ്യമാവുകയും എല്ലാവർക്കും അത് കാണാനാവുകയും ചെയ്യുമെന്ന് ദയവായി ഓർമ്മിപ്പിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} ✉ 19:39, 25 ഒക്ടോബർ 2024 (UTC)[മറുപടി]
- എവിടെ വച്ച് പ്രകാശനം ചെയ്തു എന്നുള്ളത് ശ്രദ്ധേയതയുടെ വിഷയമല്ല. ഈ പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് പ്രകാശനം ചെയ്തു എന്നതിന് തെളിവൊന്നുമില്ല. Printweek വാർത്ത പറയുന്നത് ഇദ്ദേഹത്തിന് ബിരുദമുണ്ടെന്നുമാത്രമാണ്. ഇദ്ദേഹത്തിന്റെ ഗ്രന്ഥത്തെ അധികരിച്ച് (റഫർ ചെയ്ത്) ഒരു സ്വതന്ത്ര ഗ്രന്ഥം, ചലച്ചിത്രം, ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവ ഉണ്ടായിട്ടില്ല. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഇദ്ദേഹത്തിന്റെ ഗ്രന്ഥം പഠിപ്പിക്കാനായി റഫർ ചെയ്തിട്ടില്ല. അതുകൊണ്ട് ഇത്തരത്തിൽ ശ്രദ്ധേയത പാലിക്കുന്നില്ല. രൺജിത്ത് സിജി {Ranjithsiji} ✉ 13:49, 25 ഒക്ടോബർ 2024 (UTC)[മറുപടി]
- ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പ്രിന്റിങ് മാഗസിനിൽ വന്ന വാർത്തയും മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രചാരമുള്ള പ്രിന്റിങ് മാഗസിനിൽ വന്ന വാർത്തയും മലയാളത്തിൽ അത്യാവശ്യം പ്രചാരമുള്ള "സുപ്രഭാതം" പത്രത്തിൽ വന്ന വാർത്തയും ദ്വിതീയ സ്രോതസ്സുകൾ ആകാതിരിക്കുന്നത് എങ്ങനെയാണ് ? 2001:8F8:1D28:4018:7DA9:7B4A:F255:5366 05:00, 25 ഒക്ടോബർ 2024 (UTC)[മറുപടി]
- WP:GNG, WP:AUTHOR എന്നിവയിലെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. കൂടാതെ ഇവിടെ നമ്മൾ ഈ ലേഖനത്തെപ്പറ്റിയാണ് ചർച്ച നടത്തുന്നത് വിക്കിപീഡിയയിലെ മറ്റ് ലേഖനങ്ങളെപ്പറ്റിയല്ല. മറ്റ് ലേഖനങ്ങളുണ്ട് എന്നത് ഈ ലേഖനത്തെ ബാധിക്കുന്ന കാരണമല്ല. തന്നിരിക്കുന്ന അവലംബങ്ങൾ ഭൂരിഭാഗവും പത്രവാർത്തകളോ ഓൺലൈൻ മീഡിയ വാർത്തകളോ ആണ്. WP:SIGCOV അനുസരിക്കുന്നില്ല. മറ്റ് തരത്തിലുള്ള സ്രോതസ്സുകളില്ല. രൺജിത്ത് സിജി {Ranjithsiji} ✉ 03:04, 25 ഒക്ടോബർ 2024 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ശരീഫ്_ബ്ലാത്തൂർ&oldid=4122080" എന്ന താളിൽനിന്ന് ശേഖരിച്ചത്