റിപ്പബ്ലിക്കൻ കലണ്ടർ (ഫ്രാൻസ്)

ഫ്രാൻസിലെ പ്രഥമ റിപബ്ലിക് സർക്കാർ നടപ്പിലാക്കിയതാണ് ഫ്രഞ്ചു റിപബ്ലികൻ കലണ്ടർലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). ഫ്രഞ്ചു വിപ്ലവകലണ്ടർ എന്നും ഇതറിയപ്പെടുന്നു. ഈ കലണ്ടർ പ്രാബല്യത്തിൽ വന്നത് 1793 നവമ്പറിൽ ആണെങ്കിലും കാലഗണന ആരംഭിക്കുന്നത് ജനകീയ സർക്കാർ അധികാരമേറ്റ 1792 സപ്റ്റമ്പർ 22 മുതലാണ്ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). തുടർന്ന് പതിമൂന്നു വർഷക്കാലം, 1805 വരെ ഈ കലണ്ടർ പ്രാബല്യത്തിലിരുന്നു.നെപോളിയൻ തന്റെ വാഴ്ചക്കാലത്ത് മതസ്വാതന്ത്ര്യം അനുവദിച്ചതോടെ ക്രൈസ്തവസ്ഥാപനങ്ങൾ ഗ്രിഗോറിയൻ കലണ്ടർ വീണ്ടും ഉപയോഗിച്ചു തുടങ്ങി, 1806 ജനവരി 1ന് ഗ്രിഗോറിയൻ കലണ്ടർ ഔദ്യോഗികമായിത്തന്നെ വീണ്ടും നടപ്പിൽ വന്നുലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil),ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). 1871-ലെ പാരിസ് കമ്യൂൺ സമയത്ത് റിപബ്ലിക്കൻ കലണ്ടർ ഹ്രസ്വകാലത്തേക്ക് പുനരുദ്ധരിക്കപ്പെട്ടു.

1794-ലെ കലണ്ടർ, ഡെബുകോർട്ട് വരച്ചത്.

പശ്ചാത്തലം

തിരുത്തുക

ഫ്രഞ്ചു വിപ്ലവത്തിനു ശേഷം, പഴങ്കാല രാജവാഴ്ചയുടെ (ancient regime ) എല്ലാ ചിഹ്നങ്ങളും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ്, മെട്രിക്- ദശാംശ സമ്പ്രദായങ്ങളും പുതിയ കലണ്ടറും അവതരിപ്പിക്കപ്പെട്ടത്ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). മതരഹിത ഫ്രാൻസ് വിപ്ലവാദർശങ്ങളിൽ ഒന്നായിരുന്നു. അതുകൊണ്ട് കലണ്ടറിൽ മതപരമോ രാജകീയമോ ആയ യാതൊരു വിധ സൂചനകളോ സംജ്ഞകളോ പാടില്ലെന്നായിരുന്നു കൂട്ടായ തീരുമാനം. പുതിയ കലണ്ടറിന് രൂപം നല്കാനായി ചാൾസ് ഗിൽബർട്ട് റോമിന്റെ നേതൃത്വത്തിൽ ഒരു ശാസ്ത്രജ്ഞരുടെ സമിതി രൂപീകരിക്കപ്പെട്ടു. അവരുടെ ഉദ്യമത്തിന് അടിസ്ഥാനമായത് സിൽവൈൻ മരേഷാൽ 1788-ൽ പ്രസിദ്ധീകരിച്ച Almanac des Honnetes gents(സത്യസന്ധന്മാരുടെ കലണ്ടർ ) ആണ്[1].നിരീശ്വരവാദിയായിരുന്ന മാരേഷാലിന്റെ കലണ്ടറിൽ മതപരമായ യാതൊരു സങ്കല്പവും ഇല്ലായിരുന്നുലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).

കലണ്ടർ പ്രാബല്യത്തിൽ

തിരുത്തുക

1793 നവമ്പർ 24-ന് ഗ്രിഗോറിയൻ കലണ്ടർ റദ്ദു ചെയ്യപ്പെട്ടു. 1792 സപ്റ്റമ്പർ 22 മുതൽ വിപ്ലവവർഷം ഒന്ന് ( I) നടപ്പിലായി.വർഷങ്ങൾക്ക് റോമൻ അക്കങ്ങൾ നല്കാനായിരുന്നു വ്യവസ്ഥ I,II,III,IV ...എന്നിങ്ങനെ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).

കലണ്ടറിന്റെ ഘടന

തിരുത്തുക

ഫ്രഞ്ചു റിപബ്ലിക് നിലവിൽ വന്ന 1792 സപ്റ്റമ്പർ 22 പുതുവർഷത്തിന്റെ തുടക്ക ദിനമായി, സർവ്വസമ്മതിയോടെ അംഗീകരിക്കപ്പെട്ടു.. ഇത് ആ വർഷത്തെ ശിശിര വിഷുവം (Autumn Equinox) ആയിരുന്നു. പക്ഷെ വിഷുവം എല്ലായ്പോഴും സപ്റ്റമ്പർ 22-ന് അല്ല, ചെലപ്പോൾ 23-നോ, 24-നോ ആകാമെന്നത് പിന്നീട് അസൗകര്യപ്രദവുമായി. ഒരു വർഷത്തിലെ 365 ദിവസങ്ങൾ മുപ്പതു ദിവസങ്ങളുള്ള പന്ത്രണ്ടു തുല്യ മാസങ്ങളായി പകുക്കപ്പെട്ടു. ബാക്കിയുള്ള അഞ്ചു ദിവസങ്ങൾ വർഷാന്ത്യത്തിലെ ദേശീയ അവധി ദിനങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. നാലു വർഷം കൂടുമ്പോൾ ഒരു ഒളിമ്പിക് വർഷം (അതായത് ലീപ് ഇയർ) അപ്പോൾ അവധിദിനങ്ങൾ-6. ഓരോ മാസത്തിലും മുപ്പതു ദിവസങ്ങൾ. ഗ്രീക്ക്- ലാറ്റിൻ പദങ്ങളുടെ തദ്ഭവങ്ങൾ ഉപയോഗിച്ച് മാസങ്ങളുടെ പേരുകൾ ഋതുഭേദങ്ങൾക്കനുസരിച്ച് നല്കപ്പെട്ടു. ഈ പേരുകൾ നിർദ്ദേശിച്ചത് പ്രശസ്ത വിപ്ലവ കവി ഫിലിപ് ദിഗ്ലോണ്ടൈൻ ആയിരുന്നത്രെ [2], [3]. മുന്നൂറ്റിയറുപതു ദിവസങ്ങൾക്കു നല്കപ്പെട്ട പ്രത്യേകം പ്രത്യേകം പേരുകൾ കലണ്ടറിൽ മാത്രം ഒതുങ്ങിനിന്നു.

മാസങ്ങൾ

തിരുത്തുക

വാഡേമ്യേർ(22സപ്റ്റമ്പർ-21 ഒക്റ്റോബർ )-മുന്തിരിക്കൊയ്ത്ത് എന്നർഥം വരുന്ന വാൻഡെമിയ(vandemia) എന്ന ലാറ്റിൻ പദമാണ് ആധാരം.മുന്തിരിപ്പഴങ്ങൾ വിളവെടുക്കുന്നത് ഈ സമയത്താണ്. ബ്രൂമേർ(22 ഒക്റ്റോബർ-20 നവമ്പർ)- മൂടൽമഞ്ഞ് എന്നർഥം വരുന്ന ബ്രൂം(brume) എന്ന ഫ്രഞ്ചു പദമാണ് ഈ മാസപ്പേരിന് ആധാരം. ഫ്രീമേർ(21 നവമ്പർ - 20 ഡിസമ്പർ) ശൈത്യകാലത്തിന്റെ തുടക്കം. മഞ്ഞു കണികകൾ(ഫ്രഞ്ചിൽ Frimas ഇംഗ്ളീഷിൽ Frost) കാണപ്പെടുന്ന സമയം

നിവോസ്(21ഡിസമ്പർ-19 ജനവരി)-മഞ്ഞു വീഴ്ചക്കാലം. മഞ്ഞ് എന്നർഥം വരുന്ന നിവോസ് ( nivosus) എന്ന ലാറ്റിൻ പദത്തിൽനിന്ന് ,പ്ലൂവ്യോസ്(20 ജനവരി-18 ഫെബ്രുവരി)- മഴക്കാലം മഴ എന്നർഥം വരുന്ന പ്ലുവിയസ് (pluviosus) എന്ന ലാറ്റിൻ പദത്തിൽ നിന്ന് ,വാറ്റോസ് (19 ഫെബ്രുവരി-20മാർച്ച്) ശൈത്യക്കാറ്റുകാലം. കാറ്റ് എന്നർഥം വരുന്ന വെന്റോസ് ventosus എന്ന ലാറ്റിൻ പദം ആധാരം

ജെർമിനൽ(21മാർച്ച്-19 ഏപ്രിൽ)- ലാറ്റിൻ ഭാഷയിൽ germen, germinis എന്നീപദങ്ങളുടെ അർഥം മുളപൊട്ടൽ, മുകുളം എന്നൊക്കേയാണ്. ഫ്ലോറീൽ(20 ഏപ്രിൽ-19 മെയ്), പൂക്കൾ എന്നർഥം വരുന്ന floreus ലാറ്റിൻ പദത്തിൽ നിന്ന്. പ്രെറ്യാൽ-(20 മെയ്-18ജൂൺ). പുൽമേടുകൾ മൈതാനങ്ങൾ എന്നർഥം വരുന്ന prairie എന്ന ഫ്രഞ്ചു പദമാണ് ആധാരം.

ഗ്രീഷ്മം

തിരുത്തുക

മെസിഡർ(19ജൂൺ-18 ജൂലൈ), വിളവെടുപ്പുകാലം messis വിളവ് എന്ന ലാറ്റിൻ പദത്തിൽ നിന്ന് തെർമിഡർ(19 ജൂലൈ-17 ഓഗസ്റ്റ്) താപം എന്നർഥം വരുന്ന 'thermon എന്ന ഗ്രീക്കു പദത്തിൽ നിന്ന് ,ഫ്രക്റ്റിഡർ(18 ഓഗസ്റ്റ്-16സപ്റ്റമ്പർ)- പഴങ്ങൾ എന്നർഥം വരുന്ന fructus എന്ന ലാറ്റിൻ പദമാണ് ആധാരം.

ആഴ്ചകൾക്കു പകരം ദശകങ്ങൾ

തിരുത്തുക

ഒാരോ മാസത്തിലേയും മുപ്പതു ദിവസങ്ങൾ പത്തു ദിവസങ്ങൾ വീതമുള്ള മൂന്നു ദശകങ്ങൾ(décade)ആയി വിഭജിക്കപ്പെട്ടു. ഇവ ഒന്നാം ദശകം രണ്ടാം ദശകം, മൂന്നാം ദശകം എന്നിങ്ങനെ അറിയപ്പെട്ടു. ആഴ്ചയിലെ ദിവസങ്ങൾക്ക് പ്രത്യകിച്ചു പേരുകളില്ലായിരുന്നു. ഒന്നാം ദിവസം, രണ്ടാം ദിവസം എന്നർഥം വരുന്ന പദങ്ങൾ മാത്രം. പത്താം ദിവസം(ദക്കാദി) അവധിയായിരുന്നു. സബ്ബാത് അനുഷ്ഠാനം നിയമവിരുദ്ധമായിരുന്നു.

  • 1-primidi (പ്രിമിഡി- )
  • 2- duodi (ദുവോദി)
  • 3- tridi (തൃദി )
  • 4- quartidi (ക്വാർതിദി)
  • 5- quintidi (ക്വിൻടിദി)
  • 6-sextidi (സെക്സ്ടിദി)
  • 7-septidi (സെപ്തിദി)
  • 8- octidi (ഒക്റ്റിദി)
  • 9-nonidi (നൊൺടിദി)
  • 10 décadi (ദക്കാദി)

അധിക ദിവസങ്ങൾ- സാൻസ്കുുലോട്ടൈഡ്

തിരുത്തുക

വർഷാന്ത്യത്തിലെ അഞ്ച് ( ലീപ്പ് ഇയറിൽ ആറ്) അവധിദിനങ്ങൾ സാൻസ്കുുലോട്ടൈഡ് എന്നറിയപ്പെട്ടു അതായത് കുലോട്ട് ഇല്ലാത്തവരുടെ ദിനങ്ങൾ. കുലോട്ട് ഉന്നതവർഗക്കാരും ബൂർഷ്വകളും ധരിച്ചിരുന്ന കാൽമുട്ടുവരെ എത്തുന്ന ഇറുകിയ കാലുറകളായിരുന്നു. വിപ്ലവാനന്തര ഫ്രാൻസിൽ അത്തരം വർഗവ്യത്യാസം ഇല്ലെന്നും എല്ലാവരും സാധാരണക്കാരാണെന്നുമുള്ള ആശയം ഒന്നുകൂടി ഉറപ്പിക്കാനായിരുന്നു ഈ നടപടി. വർഷാന്ത അവധി ദിനങ്ങൾ, മാനുഷികമൂല്യങ്ങളുടെ, ആഘോഷദിനങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. നന്മ, പ്രതിഭ, അധ്വാനം (സ്ഥൈര്യം), ആശയം(ഭാവന), പ്രത്യുപകാരം,വിപ്ലവം എന്നിങ്ങനെ.

 
റിപബ്ലിക്കൻ ഘടികാരം- പുറത്തെ വൃത്തത്തിലെ പന്ത്രണ്ടു മണിക്കൂറുകൾക്കു തുല്യമായി അകത്തെ വൃത്തത്തിൽ പത്തു മണിക്കൂറുകൾ

ദശാംശ മണിക്കൂറുകൾ

തിരുത്തുക

എല്ലാ വിധത്തിലുമുള്ള അളക്കൽ-തൂക്കലുകൾ ദശാംശ വ്യവസ്ഥയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നു. അങ്ങനെ മെട്രിക് സമ്പ്രദായം ഫ്രാൻസിൽ പ്രചലിതമായി. നാണയവ്യവസ്ഥയും നൂറു സെന്റിന് ഒരു ഫ്രാങ്ക് എന്ന കണക്കിൽ പുതുക്കപ്പെട്ടു. നൂറു സെക്കൻഡുകൾക്ക് ഒരു മിനിട്ടും നൂറു മിനിട്ടുകൾ ഒരു മണിക്കൂറുമെന്ന കണക്കിന് ദശാംശ സമയം നടപ്പാക്കാക്കാനുള്ള ഉദ്യങ്ങൾ നടന്നു. 1793 ഒക്റ്റോബർ 5-ന് ഔദ്യോഗിക വിജ്ഞാപനവും ഉണ്ടായി. പക്ഷെ ഇതുകൊണ്ടുണ്ടായ അസൗകര്യങ്ങൾ നിരവധിയായിരുന്നു.1795 ഏപ്രിൽ 7-നു പുറപ്പെടുവിച്ച മറ്റൊരു ഉത്തരവിലൂടെ ദശാംശ സമയം നിർബന്ധമല്ലെന്നു വന്നു.1806 ജനവരി ഒന്നിന് എല്ലാം പഴയപടിയായി[4], [5].

ചില സുപ്രധാന ദിവസങ്ങൾ

തിരുത്തുക
  • 1 വേഡമേർ, വർഷംI (22 Sept. 1792) പുതുയുഗപ്പിറവി- ഒന്നാം ഫ്രഞ്ചു റിപബ്ലിക് നിലവിൽ വന്നു.
  • 9 തെർമിഡോർ, വർഷം II (27 July 1794)-റോബേസ്പിയറിന്റെ ഭീകരവാഴ്ചക്കെതിരെ പോൾ ബറാസ്സിന്റെ നേതൃത്വത്തിൽ തീവ്രഇടതുപക്ഷ പ്രക്ഷോഭം
  • 13 വേഡമേർ വർഷം IV (5 ഒക്റ്റോബർ 1795)-പാരീസിൽ രാജഭക്തരും വിപ്ലവസേനയും തമ്മിൽ നടന്ന തെരുവുയുദ്ധം ഇത് അടിച്ചമർത്താനായി നെപോളിയൻ ചുമതലയേറ്റു.
  • 18 ഫ്രക്റ്റിഡോർ വർഷം V (4 സപ്റ്റമ്പർ.1797)-രാജഭക്തരെന്നു സംശയിക്കപ്പെട്ട നൂറിലധികം അംഗങ്ങൾ നിയമസഭയിൽ നിന്ന് പുറത്താക്കപ്പെട്ടു
  • 22 ഫ്ലോറിൽ വർഷം VI (11 മെയ് 1798)-അരാജകത്വവാദികളെന്നു(anarchists) സംശയിക്കപ്പെട്ടവർക്ക് നിയമസഭാംഗത്വം നഷ്ടമായി.
  • 30 പ്രയറിയാ വർഷം VII (18 ജൂൺ 1799)-ഭരണകൂടത്തിനുനേരെ (executive)നിയമസഭ (legislative) പ്രതികരിച്ചു
  • 18-19 ബ്രൂമേർ, വർഷം VIII (9-10 നവമ്പർ 1799) -കൗൺസിൽ ഭരണം നടപ്പിൽ വന്നു.
  • 11 ഫ്രിമേർ വർഷം XIII (2 ഡിസമ്പർ 1804 )-നെപോളിയന്റെ കിരീടധാരണം


മാതൃകാ കലണ്ടർ

തിരുത്തുക
 
Vendémiaire (22 September ~ 21 October)
1 22 Sep Raisin (Grape)
2 23 Sep Safran (Saffron)
3 24 Sep Châtaigne (Chestnut)
4 25 Sep Colchique (Crocus)
5 26 Sep Cheval (Horse)
6 27 Sep Balsamine (Impatiens)
7 28 Sep Carotte (Carrot)
8 29 Sep Amaranthe (Amaranth)
9 30 Sep Panais (Parsnip)
10 1 Oct Cuve (Vat)
11 2 Oct Pomme de terre (Potato)
12 3 Oct Immortelle (Strawflower)
13 4 Oct Potiron (Winter squash)
14 5 Oct Réséda (Mignonette)
15 6 Oct Âne (Donkey)
16 7 Oct Belle de nuit (Four o'clock flower)
17 8 Oct Citrouille (Pumpkin)
18 9 Oct Sarrasin (Buckwheat)
19 10 Oct Tournesol (Sunflower)
20 11 Oct Pressoir (Wine-Press)
21 12 Oct Chanvre (Hemp)
22 13 Oct Pêche (Peach)
23 14 Oct Navet (Turnip)
24 15 Oct Amaryllis (Amaryllis)
25 16 Oct Bœuf (Ox)
26 17 Oct Aubergine (Eggplant)
27 18 Oct Piment (Chili pepper)
28 19 Oct Tomate (Tomato)
29 20 Oct Orge (Barley)
30 21 Oct Tonneau (Barrel)
 
Brumaire (22 October ~ 20 November)
1 22 Oct Pomme (Apple)
2 23 Oct Céleri (Celery)
3 24 Oct Poire (Pear)
4 25 Oct Betterave (Beet root)
5 26 Oct Oie (Goose)
6 27 Oct Héliotrope (Heliotrope)
7 28 Oct Figue (Common Fig)
8 29 Oct Scorsonère (Black Salsify)
9 30 Oct Alisier (Chequer Tree)
10 31 Oct Charrue (Plough)
11 1 Nov Salsifis (Salsify)
12 2 Nov Mâcre (Water chestnut)
13 3 Nov Topinambour (Jerusalem artichoke)
14 4 Nov Endive (Endive)
15 5 Nov Dindon (Turkey)
16 6 Nov Chervis (Skirret)
17 7 Nov Cresson (Watercress)
18 8 Nov Dentelaire (Leadworts)
19 9 Nov Grenade (Pomegranate)
20 10 Nov Herse (Harrow)
21 11 Nov Bacchante (Baccharis)
22 12 Nov Azerole (Azarole)
23 13 Nov Garance (Madder)
24 14 Nov Orange (Orange)
25 15 Nov Faisan (Pheasant)
26 16 Nov Pistache (Pistachio)
27 17 Nov Macjonc (Tuberous pea)
28 18 Nov Coing (Quince)
29 19 Nov Cormier (Service tree)
30 20 Nov Rouleau (Roller)
 
Frimaire (21 November ~ 20 December)
1 21 Nov Raiponce (Rampion)
2 22 Nov Turneps (Turnip)
3 23 Nov Chicorée (Chicory)
4 24 Nov Nèfle (Medlar)
5 25 Nov Cochon (Pig)
6 26 Nov Mâche (Corn salad)
7 27 Nov Chou-fleur (Cauliflower)
8 28 Nov Miel (Honey)
9 29 Nov Genièvre (Juniper)
10 30 Nov Pioche (Pickaxe)
11 1 Dec Cire (Wax)
12 2 Dec Raifort (Horseradish)
13 3 Dec Cèdre (Cedar tree)
14 4 Dec Sapin (Fir)
15 5 Dec Chevreuil (Roe deer)
16 6 Dec Ajonc (Gorse)
17 7 Dec Cyprès (Cypress Tree)
18 8 Dec Lierre (Ivy)
19 9 Dec Sabine (Savin Juniper)
20 10 Dec Hoyau (Grub-hoe)
21 11 Dec Érable à sucre (Sugar Maple)
22 12 Dec Bruyère (Heather)
23 13 Dec Roseau (Reed plant)
24 14 Dec Oseille (Sorrel)
25 15 Dec Grillon (Cricket)
26 16 Dec Pignon (Pine nut)
27 17 Dec Liège (Cork)
28 18 Dec Truffe (Truffle)
29 19 Dec Olive (Olive)
30 20 Dec Pelle (Shovel)
 
Nivôse (21 December ~ 19 January)
1 21 Dec Tourbe (Peat)
2 22 Dec Houille (Coal)
3 23 Dec Bitume (Bitumen)
4 24 Dec Soufre (Sulphur)
5 25 Dec Chien (Dog)
6 26 Dec Lave (Lava)
7 27 Dec Terre végétale (Topsoil)
8 28 Dec Fumier (Manure)
9 29 Dec Salpêtre (Saltpeter)
10 30 Dec Fléau (Flail)
11 31 Dec Granit (Granite)
12 1 Jan Argile (Clay)
13 2 Jan Ardoise (Slate)
14 3 Jan Grès (Sandstone)
15 4 Jan Lapin (Rabbit)
16 5 Jan Silex (Flint)
17 6 Jan Marne (Marl)
18 7 Jan Pierre à chaux (Limestone)
19 8 Jan Marbre (Marble)
20 9 Jan Van (Winnowing basket)
21 10 Jan Pierre à plâtre (Gypsum)
22 11 Jan Sel (Salt)
23 12 Jan Fer (Iron)
24 13 Jan Cuivre (Copper)
25 14 Jan Chat (Cat)
26 15 Jan Étain (Tin)
27 16 Jan Plomb (Lead)
28 17 Jan Zinc (Zinc)
29 18 Jan Mercure (Mercury)
30 19 Jan Crible (Sieve)
 
Pluviôse (20 January ~ 18 February)
1 20 Jan Lauréole (Spurge-laurel)
2 21 Jan Mousse (Moss)
3 22 Jan Fragon (Butcher's Broom)
4 23 Jan Perce-neige (Snowdrop)
5 24 Jan Taureau (Bull)
6 25 Jan Laurier-thym (Laurustinus)
7 26 Jan Amadouvier (Tinder polypore)
8 27 Jan Mézéréon (Daphne mezereum)
9 28 Jan Peuplier (Poplar)
10 29 Jan Coignée (Axe)
11 30 Jan Ellébore (Hellebore)
12 31 Jan Brocoli (Broccoli)
13 1 Feb Laurier (Bay laurel)
14 2 Feb Avelinier (Filbert)
15 3 Feb Vache (Cow)
16 4 Feb Buis (Box Tree)
17 5 Feb Lichen (Lichen)
18 6 Feb If (Yew tree)
19 7 Feb Pulmonaire (Lungwort)
20 8 Feb Serpette (Billhook)
21 9 Feb Thlaspi (Pennycress)
22 10 Feb Thimelé (Rose Daphne)
23 11 Feb Chiendent (Couch grass)
24 12 Feb Trainasse (Common Knotgrass)
25 13 Feb Lièvre (Hare)
26 14 Feb Guède (Woad)
27 15 Feb Noisetier (Hazel)
28 16 Feb Cyclamen (Cyclamen)
29 17 Feb Chélidoine (Celandine)
30 18 Feb Traîneau (Sleigh)
 
Ventôse (19 February ~ 20 March)
1 19 Feb Tussilage (Coltsfoot)
2 20 Feb Cornouiller (Dogwood)
3 21 Feb Violier (Matthiola)
4 22 Feb Troène (Privet)
5 23 Feb Bouc (Billygoat)
6 24 Feb Asaret (Wild Ginger)
7 25 Feb Alaterne (Italian Buckthorn)
8 26 Feb Violette (Violet)
9 27 Feb Marceau (Goat Willow)
10 28 Feb Bêche (Spade)
11 1 Mar Narcisse (Narcissus)
12 2 Mar Orme (Elm)
13 3 Mar Fumeterre (Common fumitory)
14 4 Mar Vélar (Hedge mustard)
15 5 Mar Chèvre (Goat)
16 6 Mar Épinard (Spinach)
17 7 Mar Doronic (Doronicum)
18 8 Mar Mouron (Pimpernel)
19 9 Mar Cerfeuil (Chervil)
20 10 Mar Cordeau (Twine)
21 11 Mar Mandragore (Mandrake)
22 12 Mar Persil (Parsley)
23 13 Mar Cochléaria (Scurvy-grass)
24 14 Mar Pâquerette (Daisy)
25 15 Mar Thon (Tuna)
26 16 Mar Pissenlit (Dandelion)
27 17 Mar Sylvie (Wood Anemone)
28 18 Mar Capillaire (Maidenhair fern)
29 19 Mar Frêne (Ash tree)
30 20 Mar Plantoir (Dibber)
 
Germinal (21 March ~ 19 April)
1 21 Mar Primevère (Primrose)
2 22 Mar Platane (Plane Tree)
3 23 Mar Asperge (Asparagus)
4 24 Mar Tulipe (Tulip)
5 25 Mar Poule (Hen)
6 26 Mar Bette (Chard)
7 27 Mar Bouleau (Birch)
8 28 Mar Jonquille (Daffodil)
9 29 Mar Aulne (Alder)
10 30 Mar Couvoir (Hatchery)
11 31 Mar Pervenche (Periwinkle)
12 1 Apr Charme (Hornbeam)
13 2 Apr Morille (Morel)
14 3 Apr Hêtre (Beech Tree)
15 4 Apr Abeille (Bee)
16 5 Apr Laitue (Lettuce)
17 6 Apr Mélèze (Larch)
18 7 Apr Ciguë (Hemlock)
19 8 Apr Radis (Radish)
20 9 Apr Ruche (Hive)
21 10 Apr Gainier (Judas tree)
22 11 Apr Romaine (Romaine lettuce)
23 12 Apr Marronnier (Horse chestnut)
24 13 Apr Roquette (Arugula or Rocket)
25 14 Apr Pigeon (Pigeon)
26 15 Apr Lilas (Lilac)
27 16 Apr Anémone (Anemone)
28 17 Apr Pensée (Pansy)
29 18 Apr Myrtille (Bilberry)
30 19 Apr Greffoir (Knife)
 
Floréal (20 April ~ 19 May)
1 20 Apr Rose (Rose)
2 21 Apr Chêne (Oak Tree)
3 22 Apr Fougère (Fern)
4 23 Apr Aubépine (Hawthorn)
5 24 Apr Rossignol (Nightingale)
6 25 Apr Ancolie (Common Columbine)
7 26 Apr Muguet (Lily of the valley)
8 27 Apr Champignon (Button mushroom)
9 28 Apr Hyacinthe (Hyacinth)
10 29 Apr Râteau (Rake)
11 30 Apr Rhubarbe (Rhubarb)
12 1 May Sainfoin (Sainfoin)
13 2 May Bâton d'or (Wallflower)
14 3 May Chamerisier (Fan Palm tree)
15 4 May Ver à soie (Silkworm)
16 5 May Consoude (Comfrey)
17 6 May Pimprenelle (Salad burnet)
18 7 May Corbeille d'or (Basket of Gold)
19 8 May Arroche (Orache)
20 9 May Sarcloir (Garden hoe)
21 10 May Statice (Thrift)
22 11 May Fritillaire (Fritillary)
23 12 May Bourrache (Borage)
24 13 May Valériane (Valerian)
25 14 May Carpe (Carp)
26 15 May Fusain (Spindle (shrub))
27 16 May Civette (Chive)
28 17 May Buglosse (Bugloss)
29 18 May Sénevé (Wild mustard)
30 19 May Houlette (Shepherd's crook)
 
Prairial (20 May ~ 18 June)
1 20 May Luzerne (Alfalfa)
2 21 May Hémérocalle (Daylily)
3 22 May Trèfle (Clover)
4 23 May Angélique (Angelica)
5 24 May Canard (Duck)
6 25 May Mélisse (Lemon balm)
7 26 May Fromental (Oat grass)
8 27 May Martagon (Martagon lily)
9 28 May Serpolet (Wild Thyme)
10 29 May Faux (Scythe)
11 30 May Fraise (Strawberry)
12 31 May Bétoine (Woundwort)
13 1 Jun Pois (Pea)
14 2 Jun Acacia (Acacia)
15 3 Jun Caille (Quail)
16 4 Jun Œillet (Carnation)
17 5 Jun Sureau (Elderberry)
18 6 Jun Pavot (Poppy plant)
19 7 Jun Tilleul (Linden or Lime tree)
20 8 Jun Fourche (Pitchfork)
21 9 Jun Barbeau (Cornflower)
22 10 Jun Camomille (Camomile)
23 11 Jun Chèvrefeuille (Honeysuckle)
24 12 Jun Caille-lait (Bedstraw)
25 13 Jun Tanche (Tench)
26 14 Jun Jasmin (Jasmine)
27 15 Jun Verveine (Verbena)
28 16 Jun Thym (Thyme)
29 17 Jun Pivoine (Peony)
30 18 Jun Chariot (Hand Cart)
 
Messidor (19 June ~ 18 July)
1 19 Jun Seigle (Rye)
2 20 Jun Avoine (Oat)
3 21 Jun Oignon (Onion)
4 22 Jun Véronique (Speedwell)
5 23 Jun Mulet (Mule)
6 24 Jun Romarin (Rosemary)
7 25 Jun Concombre (Cucumber)
8 26 Jun Échalote (Shallot)
9 27 Jun Absinthe (Wormwood)
10 28 Jun Faucille (Sickle)
11 29 Jun Coriandre (Coriander)
12 30 Jun Artichaut (Artichoke)
13 1 Jul Girofle (Clove)
14 2 Jul Lavande (Lavender)
15 3 Jul Chamois (Chamois)
16 4 Jul Tabac (Tobacco)
17 5 Jul Groseille (Redcurrant)
18 6 Jul Gesse (Hairy Vetchling)
19 7 Jul Cerise (Cherry)
20 8 Jul Parc (Park)
21 9 Jul Menthe (Mint)
22 10 Jul Cumin (Cumin)
23 11 Jul Haricot (Bean)
24 12 Jul Orcanète (Alkanet)
25 13 Jul Pintade (Guinea fowl)
26 14 Jul Sauge (Sage Plant)
27 15 Jul Ail (Garlic)
28 16 Jul Vesce (Tare)
29 17 Jul Blé (Wheat)
30 18 Jul Chalémie (Shawm)
 
Thermidor (19 July ~ 17 August)
1 19 Jul Épeautre (Spelt)
2 20 Jul Bouillon blanc (Common mullein)
3 21 Jul Melon (Melon)
4 22 Jul Ivraie (Ryegrass)
5 23 Jul Bélier (Ram)
6 24 Jul Prêle (Horsetail)
7 25 Jul Armoise (Mugwort)
8 26 Jul Carthame (Safflower)
9 27 Jul Mûre (Blackberry)
10 28 Jul Arrosoir (Watering can)
11 29 Jul Panic (Switchgrass)
12 30 Jul Salicorne (Common Glasswort)
13 31 Jul Abricot (Apricot)
14 1 Aug Basilic (Basil)
15 2 Aug Brebis (Ewe)
16 3 Aug Guimauve (Marshmallow)
17 4 Aug Lin (Flax)
18 5 Aug Amande (Almond)
19 6 Aug Gentiane (Gentian)
20 7 Aug Écluse (Lock)
21 8 Aug Carline (Carline thistle)
22 9 Aug Câprier (Caper)
23 10 Aug Lentille (Lentil)
24 11 Aug Aunée (Inula)
25 12 Aug Loutre (Otter)
26 13 Aug Myrte (Myrtle)
27 14 Aug Colza (Rapeseed)
28 15 Aug Lupin (Lupin)
29 16 Aug Coton (Cotton)
30 17 Aug Moulin (Mill)
 
Fructidor (18 August ~ 16 September)
1 18 Aug Prune (Plum)
2 19 Aug Millet (Millet)
3 20 Aug Lycoperdon (Puffball)
4 21 Aug Escourgeon (Six-row Barley)
5 22 Aug Saumon (Salmon)
6 23 Aug Tubéreuse (Tuberose)
7 24 Aug Sucrion (Winter Barley)
8 25 Aug Apocyn (Apocynum)
9 26 Aug Réglisse (Liquorice)
10 27 Aug Échelle (Ladder)
11 28 Aug Pastèque (Watermelon)
12 29 Aug Fenouil (Fennel)
13 30 Aug Épine vinette (Barberry)
14 31 Aug Noix (Walnut)
15 1 Sep Truite (Trout)
16 2 Sep Citron (Lemon)
17 3 Sep Cardère (Teasel)
18 4 Sep Nerprun (Buckthorn)
19 5 Sep Tagette (Mexican Marigold)
20 6 Sep Hotte (Harvesting basket)
21 7 Sep Églantier (Wild Rose)
22 8 Sep Noisette (Hazelnut)
23 9 Sep Houblon (Hops)
24 10 Sep Sorgho (Sorghum)
25 11 Sep Écrevisse (Crayfish)
26 12 Sep Bigarade (Bitter orange)
27 13 Sep Verge d'or (Goldenrod)
28 14 Sep Maïs (Maize or Corn)
29 15 Sep Marron (Sweet Chestnut)
30 16 Sep Panier (Pack Basket)
  1. Almanac des Honnetes gents
  2. ഫിലിപ് ദൊഗ്ലോണ്ടൈൻ
  3. ഫ്രഞ്ചു റിപബ്ലിക്കൻ കലണ്ടർ ശേഖരിച്ചത് 2015 ജൂലൈ 30
  4. Décret relatif aux poids et aux mesures. 18 germinal an 3 (7 avril 1795), accessed 30 July 2015
  5. Dials & Symbols of the French revolution. The Republican Calendar and Decimal time|accessed 30 July 2015
  • Bond, John James (1869). Handy-book of Rules and Tables for Verifying Dates with the Christian Era: Giving an Account of the Chief Eras, and Systems Used by Various Nations, with Easy Methods for Determining the Corresponding Dates. Bell and Daldy. {{cite book}}: Cite has empty unknown parameter: |1= (help)
  • Perovic, Sanja (2012). he Calendar in Revolutionary France: Perceptions of Time in Literature, Culture, Politics. Cambridge University Press. ISBN 9781139537032. {{cite book}}: Cite has empty unknown parameter: |1= (help)
  • Shaw, Matthew (2011). Time and the French Revolution: The Republican Calendar, 1789-year XIV Volume 78 of Royal Historical Society studies in history. Boydell & Brewer Ltd. ISBN 9780861933112.