ഡയാന്തസ് കാരിയോഫില്ലസ്

ചെടിയുടെ ഇനം
(Dianthus caryophyllus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാർണേഷൻ അല്ലെങ്കിൽ ക്ലോവ് പിങ്ക്, എന്നും അറിയപ്പെടുന്ന ഡയാന്തസ് കാരിയോഫില്ലസ് ഡൈയാന്തസ് ജീനസിലെ ഒരു സ്പീഷീസ് ആണ്. മെഡിറ്ററേനിയൻ മേഖലയിൽ നിന്നുള്ള ഈ സപുഷ്പിസസ്യം കഴിഞ്ഞ 2,000 വർഷങ്ങളായി വിപുലമായി കൃഷി ചെയ്തുവരുന്നതിനാൽ ഇതിൻറെ കൃത്യമായ പരിധി അജ്ഞാതമാണ്.[1][2][3][4]80 സെ.മീ വരെ ഉയരത്തിൽ വളരുന്ന ഒരു ബഹുവർഷ കുറ്റിച്ചെടിയാണിത്. 15 സെ.മി വരെ നീളമുള്ള നേർത്ത ഇലകൾ സ്വാഭാവികമായി നരച്ചപച്ച നിറത്തിലും പച്ച കലർന്ന നീലനിറത്തിലും കാണപ്പെടുന്നു. പൂക്കൾ ഒന്നുമാത്രമായോ അഞ്ചിൽക്കൂടുതൽ പൂക്കൾ ഒന്നിച്ചുചേർന്നോ കാണപ്പെടുന്നു. അവ 3-5 സെന്റീമീറ്റർ വ്യാസമുള്ളതും, ഹൃദ്യമായ മണമുള്ളതുമാണ്. യഥാർത്ഥ കാർണേഷൻ പൂവ് സ്വാഭാവികമായ പിങ്ക് നിറത്തിലുള്ളതാണ്. പക്ഷേ ചുവപ്പ്, വെള്ള, മഞ്ഞ, നിറമുള്ളതും മറ്റ് നിറങ്ങളുടെ കൾട്ടിവറുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. [5][6]ചില സുഗന്ധം കുറഞ്ഞ കാർണേഷൻ പൂക്കൾ പുരുഷന്മാരുടെ സൂട്ട് ജാക്കറ്റിൽ അലങ്കാരത്തിനായി ഉപയോഗിക്കുന്നു.

ഡയാന്തസ് കാരിയോഫില്ലസ്
Moondust carnations
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Dianthus
Species:
caryophyllus

ഇതും കാണുക

തിരുത്തുക
  1. Med-Checklist: Dianthus caryophyllus
  2. Flora Europaea: Dianthus caryophyllus
  3. Blamey, M. & Grey-Wilson, C. (1989). Flora of Britain and Northern Europe. ISBN 0-340-40170-2
  4. Huxley, A., ed. (1992). New RHS Dictionary of Gardening. Macmillan ISBN 0-333-47494-5.
  5. Huxley, A., ed. (1992). New RHS Dictionary of Gardening. Macmillan ISBN 0-333-47494-5.
  6. Flora of NW Europe: Dianthus caryophyllus Archived 8 December 2007 at the Wayback Machine.

ബാഹ്യ ലിങ്കുകൾ

തിരുത്തുക