ഉർവച്ചീര

(Lettuce എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കമ്പോസിറ്റേ സസ്യകുലത്തിൽപെടുന്ന ഒരു ഇലക്കറിവിളയാണ് ഉർവച്ചീര. ഒരു വാർഷിക ഔഷധ സസ്യമാണിത്. ഇതിന്റെ ശാസ്ത്രനാമം: ലാക്റ്റ്യുക്ക സറ്റൈവ (Lactuca sativa).[1]

ഉർവച്ചീര
ഉർവച്ചീരപ്പാടം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
L. sativa
Binomial name
Lactuca sativa

ഇലക്കറി വിഭവം

തിരുത്തുക

ഏകദേശം ഒരു മീറ്റർ ഉയരത്തിൽ വളരുന്ന ഇതിന്റെ ഇല പാകംചെയ്യാതെതന്നെ സാലഡ് ആയി ഭക്ഷിക്കാവുന്നതാണ്.[2]

കൃഷിരീതി

തിരുത്തുക

ശീതമേഖലയിൽ നന്നായി വളരുന്ന ഈ ചെടി സെപ്റ്റംബർ, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ കൃഷി ചെയ്യാവുന്നതണ്. വിത്തു പാകി തൈകളാക്കി പറിച്ചു നട്ടാണ് ഇവ വളർത്തുന്നത്. ചീര വളർത്തുന്നതുപോലെതന്നെ ഇതും വളർത്താം.[2]

വിളവെടുപ്പ്

തിരുത്തുക

ചെടികൾക്ക് രണ്ടുമാസത്തെ വളർച്ചയെത്തുമ്പോൾ മുതൽ ഇല നുള്ളി തുടങ്ങാം. സാലഡിനു പുറമേ കാബേജ് പാകം ചെയ്യുന്നതുപോലെ ഇതും പാകം ചെയ്ത് ഉപയോഗിക്കാം. വിശിഷ്ടങ്ങളായ മാംസക്കറികളും മറ്റു ചില വിഭവങ്ങളും അലങ്കരിക്കൻ വേണ്ടിയും ഉർവച്ചീരയുടെ ഇല ഉപയോഗിക്കാറുണ്ട്.[1]

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉർവച്ചീര&oldid=3938322" എന്ന താളിൽനിന്ന് ശേഖരിച്ചത്