കരിങ്കല്ല്

(Granite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മറ്റു ഭൂപ്രദേശങ്ങളെ അപേക്ഷിച്ച് മലനാട് പ്രദേശത്ത് ധാരാളമായി കാണപ്പെടുന്ന ഒരു ശിലാരുപമാണ് കരിങ്കല്ല്. ലഭ്യമായ ഇടങ്ങളിലെല്ലാം-ലോകത്തെല്ലായിടത്തും- ശില്പ നിർമ്മാണത്തിനും, ആരാധനാലയങ്ങളുടെ നിർമ്മാണത്തിനും പുരാതന കാലം മുതലേ കരിങ്കല്ല് ഉപയോഗിച്ചു വന്നിരുന്നു. ഇത് കേരളത്തിൽ കെട്ടിടങ്ങളുടെ തറ നിർമ്മിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്നു. വിവിധ വലിപ്പത്തിൽ ചെറുതായി പൊട്ടിച്ച്, റോഡ് നിർമ്മാണത്തിനും ഉപയോഗിക്കുന്നു. മെറ്റൽ എന്നു വിളിക്കുന്ന ഈ കരിങ്കൽച്ചീളുകൾ, കോൺക്രീറ്റ് മിശ്രിതത്തിന്റെ ഒരു പ്രധാന ഘടകവുമാണ്. അമ്മി, ആട്ടുകല്ല് തുടങ്ങിയ ഗൃഹോപകരണങ്ങളും കരിങ്കല്ലുപയോഗിച്ചാണ് നിർമ്മിക്കുന്നത്. സർവ്വേക്കല്ല്, അത്താണി എന്നിവയും കരിങ്കല്ലിലാണ് തീർക്കുന്നത്. ക്ഷേത്രങ്ങളിലെല്ലാം തന്നെ കൽവിളക്കുകൾ ഉപയോഗിച്ചുവരുന്നു. ക്രിസ്ത്യൻ ദേവാലയങ്ങളിൽകൽക്കുരിശ് (കരിങ്കല്ലു കൊണ്ടുള്ള കുരിശ്) സ്ഥാപിക്കുന്നത് അടുത്തിടെ വളരെ വ്യാപകമായി കണ്ടുവരുന്നു.

കരിങ്കല്ല്
കരിങ്കൽ പൊടിക്കുന്ന ഒരു ഫാക്ടറി

ഇംഗ്ലീഷിൽ ഗ്രാനൈറ്റ്(Granite) എന്ന് അറിയപ്പെടുന്ന കല്ല് കരിങ്കല്ലിന്റെ ഒരു വകഭേദമാണ്‌.

പേരിനു പിന്നിൽ

തിരുത്തുക

കറുത്തകല്ലാണ്‌ കരിങ്കല്ല്‌.

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരിങ്കല്ല്&oldid=2281559" എന്ന താളിൽനിന്ന് ശേഖരിച്ചത്