വെള്ളരി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നിലത്ത് പടർന്ന് വളരുന്ന ഒരു സസ്യമാണ് വെള്ളരി (ഇംഗ്ലീഷ്: Cucumber കുക്കുംബർ). കക്കിരിക്ക, കത്തിരിക്ക എന്നും ഇത് അറിയപ്പെടുന്നു. കുക്കുർബിറ്റേസി കുടുംബത്തിൽ പെടുന്നു . ഇന്ത്യ ജന്മദേശമായിടുള്ള ഈ സസ്യത്തിന് പല വകഭേദങ്ങൾ ഉണ്ട്. മനുഷ്യൻ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയെന്ന് കരുതപ്പെടുന്ന ഒരു പച്ചക്കറിയിനമാണ് വെള്ളരി വർഗ്ഗം[1].
വെള്ളരി | |
---|---|
വെള്ളരി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. sativus
|
Binomial name | |
Cucumis sativus |
Cucumber, with peel, raw 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | ||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 20 kcal 70 kJ | ||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
കണിവെള്ളരി
തിരുത്തുകസ്വർണ്ണനിറത്തിലുള്ള ഫലമുള്ളവ വെള്ളരി (കണിവെള്ളരി - Oriental Pickling Melon) എന്ന്ന്നറിയപ്പെടുന്നു ഇതിന്റെ ഫലം നീണ്ടുരുണ്ടതും അഗ്രഭാഗങ്ങൾക്ക് കനം കുറഞ്ഞതുമാണ്. ഹിന്ദുമത വിശ്വാസികൾ വിഷുക്കണി ഒരുക്കുന്നതിന് വെള്ളരിയുടെ പാകമായ ഫലം ഉപയോഗിച്ചുപോരുന്നു.
സാലഡു് വെള്ളരി
തിരുത്തുകവെള്ളരിയുടെ മറ്റോരു വകഭേദമാണ് സാലഡു് വെള്ളരി എന്നറിയപ്പെടുന്ന കക്കിരി അഥവാ മുള്ളൻ വെള്ളരി. ഇതിന്റെ ഇളം കായ്കൾ പച്ചയ്ക്ക് തിന്നാം. ശാസ്ത്രനാമം കുക്കുമിസു് സ്റ്റൈവസു് (Cucumis sativus) എന്നാണ്.
ദോസകായി
തിരുത്തുകഇന്ത്യയിൽ തന്നെ കണ്ടുവരുന്ന മറ്റൊരു വകഭേദമാണ് ദോസകായി (Dosakai). ഇതിന്റെ ഫലം ഉരുണ്ട ആകൃതിയിൽ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. സാമ്പാർവയ്ക്കാനും മറ്റുകറികളുണ്ടാക്കാനും അച്ചാറിടാനും ഇത് സാധാരണയായി ഉപയോഗിക്കുന്നു.
ഗെർകിൻ
തിരുത്തുകസാലഡു് വെള്ളരിയുടെ കൂട്ടത്തിൽപ്പെടുന്ന ഒരിനം വെള്ളരിയാണ് ഗെർകിൻ (Gherkins). യൂറോപ്യൻ രാജ്യങ്ങളിലാണ് വ്യാപകമായി കൃഷിചെയ്യപ്പെടുന്നത്. അച്ചാറിടാൻ ഉപയോഗിക്കുന്നു. (ശാസ്ത്രീയനാമം: Cucumis anguria). ഈ ഇനത്തിന്റെ സങ്കരയിനമായ കാലിപ്സോ കേരളത്തിലെ കൃഷിക്ക് അനുയോജ്യമാണ്.
മധുര വെള്ളരി
തിരുത്തുകഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെയധികം ഉപയോഗിക്കപ്പെടുന്ന ഒരിനം വെള്ളരിയാണ് മധുരവെള്ളരി. മസ്കു മെലൻ എന്നപേരിലറിയപ്പെടുന്നു. പ്രധാനഭക്ഷണത്തിനുശേഷം കഴിയ്ക്കുന്ന പഴമായിട്ടാണ് ഇതറിയപ്പെടുന്നത്. (ശാസ്ത്രീയനാമം: Cucumis melo)
മുള്ളൻ കക്കിരി
തിരുത്തുകആഫ്രിക്കൻ മുള്ളൻ കക്കിരി, ഇംഗ്ലീഷ് തക്കാളി എന്നൊക്കെ അറിയപ്പെടുന്നു. ആഫ്രിക്കയാണ് ഇതിന്റെ ജന്മദേശം. മരുഭൂമി പ്രദേശങ്ങളിൽ നന്നായി വിളയുന്നു. ന്യൂസിലാന്റ്, ആസ്ത്രേലിയ, ചിലി, കാലിഫോർണിയ എന്നി പ്രദേശങ്ങളിൽ ഇത് നന്നായി വളരുന്നു. ഇന്ത്യയിൽ ഈ വിള അപൂർവ്വമായെ കാണുന്നുള്ളൂ. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ വലിയ വില നൽകി മുള്ളൻ കക്കിരി ഇറക്കുമതി ചെയ്യുന്നു. പഴുത്ത കായ്കൾ ഉപയോഗിച്ച് തയ്യാറാക്കിയ പാനീയം വളരെ ആരോഗ്യപ്രദമാണ്. ചെറിയ കായ്കൾ സാലഡിനു ഉപയോഗിക്കുന്നു.(ശാസ്ത്രീയനാമം: Cucumis metuliferus)
ചിത്രങ്ങൾ
തിരുത്തുക-
വെള്ളരി ഇലകൾ
-
വെള്ളരി
-
കണിവെള്ളരി -
കക്കിരിക്ക -
ദോസകായി -
വെള്ളരിക്കായും അതിന്റെ നെടുകെയുള്ള ഛേദവും