അൽതീ ഒഫിഷിനാലിസ്
യൂറോപ്പ്, പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ചിരസ്ഥായി സസ്യങ്ങളിൽപ്പെടുന്ന ഒരു സ്പീഷീസാണ് അൽതീ ഒഫിഷിനാലിസ് അഥവാ മാർഷ്-മാലോ, [2] ഇത് ഔഷധസസ്യമായും അലങ്കാര സസ്യമായും ഉപയോഗിക്കുന്നു. പുരാതന ഈജിപ്ഷ്യൻ കാലം മുതൽ വേരിൽ നിന്ന് നിർമ്മിക്കുന്ന ഒരു മിഠായി ഇന്നത്തെ മാർഷ്മാലോ ആയി സത്കരിക്കുന്നു. [3]എന്നാൽ മിക്ക ആധുനിക മാർഷ്മാലോകളിലും മാർഷ്-മാലോ വേര് അടങ്ങിയിട്ടില്ല. [4]
അൽതീ ഒഫിഷിനാലിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മാൽവേൽസ് |
Family: | Malvaceae |
Genus: | Althaea |
Species: | A. officinalis
|
Binomial name | |
Althaea officinalis | |
Synonyms[1] | |
|
വിവരണം
തിരുത്തുകശരത്കാലത്തിൽ നശിക്കുന്ന കാണ്ഡം സാധാരണയായി 3 മുതൽ 4 അടി വരെ (0.91 മുതൽ 1.22 മീറ്റർ വരെ) വളരുന്നു. പക്ഷേ 6.5 അടി (2.0 മീറ്റർ) വരെ എത്തുകയും കുറച്ച് ലാറ്ററൽ ശാഖകൾ മാത്രം ഉണ്ടാകുകയും ചെയ്യുന്നു.[5]വൃത്താകാരം, അണ്ഡാകാരം അല്ലെങ്കിൽ ഹൃദയാകൃതിയോടു കൂടിയതോ ആയ ചെറിയ ഇലഞെട്ടോടുകൂടിയ ഇലകൾ 2 മുതൽ 3 വരെ (51 മുതൽ 76 മില്ലീമീറ്റർ വരെ) നീളവും 1 1⁄4 ഇഞ്ച് വീതിയും കാണപ്പെടുന്നു. മൂന്നുമുതൽ അഞ്ച് വരെ ഇതളുകളുള്ള ഇലകളുടെ അരികുകൾ ക്രമരഹിതമായി അരമുള്ളതും കട്ടിയുള്ളതുമാണ്. സ്റ്റെലേറ്റ് രോമങ്ങളുടെ ഇടതൂർന്ന ആവരണം കാരണം അവ ഇരുവശത്തും മൃദുവും വെൽവെറ്റുമാണ്. പൂക്കൾ കോമൺമാലോയുടെ ആകൃതിയിലാണെങ്കിലും ചെറുതും ഇളം നിറവുമാണ്. അവ കക്ഷീയമോ പാനിക്കിളുകളോ ആണ്.
കേസരങ്ങൾ ഒരു ട്യൂബിലേക്ക് കൂടിചേർന്നിരിക്കുന്നു. പരാഗകേസരം വൃക്ക ആകൃതിയിലുള്ളതും ആണ്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പൂക്കൾ വിരിഞ്ഞുനിൽക്കുന്നു. ഈ നിരയിലെ മറ്റ് സ്പീഷീസുകളിലേതുപോലെ, പരന്നതും വൃത്താകൃതിയിലുള്ളതുമായ പഴങ്ങൾ "ചീസുകൾ" എന്ന് അറിയപ്പെടുന്നു.
കോമൺ മാലോയെ പലപ്പോഴും അനൗപചാരികമായി "മാർഷ് മാലോ" എന്ന് വിളിക്കുന്നു. എന്നാൽ യഥാർത്ഥ മാർഷ് മാലോ ഗ്രേറ്റ് ബ്രിട്ടനിൽ വളരുന്ന മറ്റെല്ലാ മാലോകളിൽ നിന്നും ബാഹ്യദളത്തിന്റെ (ആറ് മുതൽ ഒൻപത് പിളർപ്പ്) അനേകം വിഭജനങ്ങൾ കൊണ്ട് വേർതിരിച്ചിരിക്കുന്നു. വേരുകൾ നശിക്കാത്തതും കട്ടിയുള്ളതും നീളമുള്ളതും കൂർത്തിരിക്കുന്നതും വളരെ കടുപ്പമുള്ളതും വളയ്ക്കാവുന്നതും പുറത്ത് വെളുത്ത മഞ്ഞ, ഉള്ളിൽ വെളുത്തതും നാരുകളുള്ളതുമാണ്.
അൽതേയ എന്ന ജെനറിക് നാമം അതിന്റെ ഗ്രീക്ക് ἄλθειν (ചികിത്സിക്കാൻ) പദത്തിൽ നിന്ന് അതിന്റെ രോഗശാന്തി ഗുണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.[6]ലാറ്റിൻ മാൽവയിൽ നിന്നാണ് മാൽവാസിയ എന്ന കുടുംബത്തിന്റെ പേര് ഉത്ഭവിച്ചത്. മാൽവ മാലോകൾക്കുള്ള പൊതുവായ പേരും ഇംഗ്ലീഷ് പൊതുനാമമായ മാലോയുടെ ഉറവിടവും ആണ്.
മിക്ക മാലോകളും ഭക്ഷണമായി ഉപയോഗിക്കുന്നതായി ഇതുമായി ബന്ധമുള്ള ആദ്യകാല ക്ലാസിക് എഴുത്തുകാർ പരാമർശിക്കുന്നു. റോമാക്കാർക്കിടയിൽ ഭക്ഷ്യയോഗ്യമായ പച്ചക്കറിയായിരുന്നു മാലോ; മാർഷ് മാലോയുടെ ഒരു വിഭവം അവരുടെ പലഹാരങ്ങളിൽ ഒന്നായിരുന്നു. മാലോ തരത്തിലുള്ള ഒരു ചെടി ഈജിപ്തുകാർ ഭക്ഷിച്ചിരുന്നതായി 1592-ൽ പ്രോസ്പെറോ അൽപിനി പ്രസ്താവിച്ചിരുന്നു. സിറിയയിലെ ദുർബലമായ നിവാസികളിൽ പലരും ആഴ്ചകളോളം ഔഷധസസ്യങ്ങൾ കഴിച്ചിരുന്നു. അതിൽ മാർഷ്മാലോ പൊതുവായതാണ്. ആദ്യം തിളപ്പിച്ച് ഉള്ളി, വെണ്ണ എന്നിവ ഉപയോഗിച്ച് വറുക്കുമ്പോൾ, വേരുകൾ രുചികരമായ ഒരു വിഭവമായി മാറുന്നു. [7] വിളകളുടെ പരാജയത്തെത്തുടർന്നുണ്ടാകുന്ന ദൗർലഭ്യസമയത്ത്, അവിടെ വളരെയധികം വളരുന്ന ഈ ചെടി ഒരു ഭക്ഷ്യവസ്തുവായി വളരെയധികം ശേഖരിക്കുന്നു.
ഫൈറ്റോകെമിക്കൽസ്
തിരുത്തുകഅറിയപ്പെടുന്ന ഫൈറ്റോകോൺസ്റ്റിറ്റ്യൂന്റുകളായ ലോറിക് ആസിഡ്, β- സിറ്റോസ്റ്റെറോൾ, ലാനോസ്റ്റെറോൾ എന്നിവയ്ക്കൊപ്പം ആൽതീഹെക്സാകോസനൈൽ ലാക്റ്റോൺ (എൻ-ഹെക്സാക്കോസ് -2-എനൈൽ-1,5-ഒലൈഡ്), 2β- ഹൈഡ്രോക്സികലാമെൻ (ആൽതീയകലാമെൻ), ആൽതീക്കൗമാരിൻ ഗ്ലൂക്കോസൈഡ് (5,6-ഡൈഹൈഡ്രോക്സികൗമാറിൻ -5-ഡോഡെകാനോയേറ്റ് -6β-ഡി-ഗ്ലൂക്കോപിറനോസൈറ്റ്) ലോറിക് ആസിഡ്, β- സിറ്റോസ്റ്റെറോൾ, ലാനോസ്റ്റെറോൾ എന്നിവയും രാസ ഘടകങ്ങളിൽ ഉൾപ്പെടുന്നു.[8]
ഉപയോഗങ്ങൾ
തിരുത്തുകപരമ്പരാഗത ഔഷധ മരുന്നുകളിൽ ഇലകളും പൂക്കളും എ. അഫീസിനാലിസിന്റെ (മാർഷ്മാലോ) വേരും ഉപയോഗിക്കുന്നു. ഈ ഉപയോഗം ജനുസ്സിലെ പേരിൽ പ്രതിഫലിക്കുന്നു. ജനുസ്സിന്റെ പേര് ഗ്രീക്ക് ἄλθειν (ആൽതീൻ) പദത്തിൽ നിന്ന് വരുന്നു. അതായത് "സൗഖ്യമാക്കുക".[6]
വായ, തൊണ്ട എന്നിവയിലെ അൾസർ, ഗ്യാസ്ട്രിക് അൾസർ എന്നിവയ്ക്കുള്ള ഒരു ഗാർഗിൾ [9]ആയി ഉപയോഗിക്കുന്നത് ഉൾപ്പെടെ ശ്ലേഷ്‌മപാളികളിലെ അസ്വസ്ഥതയ്ക്കുള്ള ആശ്വാസമായി പരമ്പരാഗതമായി ഉപയോഗിച്ചു.[10]റഷ്യയിൽ, ചെറിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ചികിത്സിക്കാനുള്ള ഉദ്ദേശ്യത്തോടെ ഫാർമസികൾ റൂട്ട് സിറപ്പ് കുറിപ്പടി ഇല്ലാതെ വിൽക്കുന്നു.[11]
പാചകം
തിരുത്തുകഇതിന്റെ പൂക്കളും തളിരിലകളും കഴിക്കാം. അവ പലപ്പോഴും സലാഡുകളിൽ ചേർക്കുന്നു അല്ലെങ്കിൽ തിളപ്പിച്ചോ വറുത്തോ കഴിക്കുന്നു. റൂട്ട് എക്സ്ട്രാക്റ്റ് (ഹലാവ എക്സ്ട്രാക്റ്റ്) ചിലപ്പോൾ ഹൽവ എന്ന മധ്യകിഴക്കൻ ലഘുഭക്ഷണത്തിൽ സുഗന്ധമായി ഉപയോഗിക്കുന്നു. പാചകക്കുറിപ്പിന്റെ പിന്നീടുള്ള ഫ്രഞ്ച് പതിപ്പ്, പേറ്റ് ഡി ഗുയിമാവ് (അല്ലെങ്കിൽ ചുരുക്കത്തിൽ ഗുയിമാവ്) എന്നുവിളിക്കുന്നതിൽ ഒരു മുട്ട വെള്ള മെറിംഗു ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പലപ്പോഴും സുഗന്ധത്തിന് റോസ് വാട്ടർ ഉപയോഗിച്ചിരുന്നു. വാണിജ്യപരമായി ലഭ്യമായ സമകാലിക മാർഷ്മാലോകളോട് പാറ്റ് ഡി ഗുയിമാവ് കൂടുതൽ സാമ്യമുണ്ട്. അതിൽ അൽതീ ഒഫിഷിനാലിസ് അടങ്ങിയിട്ടില്ല.
അവലംബം
തിരുത്തുക- ↑ 1.0 1.1 "അൽതീ ഒഫിഷിനാലിസ്". Tropicos. Missouri Botanical Garden. Retrieved 2017-04-18.
- ↑ "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
- ↑ Simonetti, Gualtiero (1990). Stanley Schuler (ed.). Simon & Schuster's Guide to Herbs and Spices. Simon & Schuster, Inc. ISBN 0-671-73489-X.
{{cite book}}
: CS1 maint: url-status (link) - ↑ "Marshmallows". NCA (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-04-20.
- ↑ Martin Crawford, How to grow Perennial Vegetables, Green Books, 2012
- ↑ 6.0 6.1 Simonetti, Gualtiero (1990). Stanley Schuler (ed.). Simon & Schuster's Guide to Herbs and Spices. Simon & Schuster, Inc. ISBN 0-671-73489-X.
- ↑ Grieve. A Modern Herbal. Penguin 1984 ISBN 0-14-046-440-9
- ↑ Rani, S.; Khan, S.A.; Ali, M. (2010). "Phytochemical investigation of the seeds of Althea officinalis L". Natural Product Research. 24 (14): 1358–1364. doi:10.1080/14786411003650777. PMID 20803381.
- ↑ "John S. Williamson & Christy M. Wyandt 1997. Herbal therapies: The facts and the fiction. Drug topics" (PDF). Archived from the original (PDF) on 2012-04-02. Retrieved 2011-09-16.
- ↑ Cavero, R (2 December 2014). "Medicinal plants used for respiratory affections in Navarra and their pharmacological validation". Journal of Ethnopharmacology. 158 (Part A): 216–220. doi:10.1016/j.jep.2014.10.003. PMID 25311273.
- ↑ "Althaea officinalis - medicinal properties, use, recipes (translated from Russian)". www.mplants.org.ua. Archived from the original on 2018-07-01. Retrieved 2019-03-09.
കൂടുതൽ വായനയ്ക്ക്
തിരുത്തുകCavero, R (December 2, 2014). "Medicinal plants used for respiratory affections in Navarra and their pharmacological validation". Journal of Ethnopharmacology. 158 (Part A): 216–220. doi:10.1016/j.jep.2014.10.003. PMID 25311273.