വഴുതന
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആഹാരയോഗ്യമായതും “സൊളാനേസീ” (Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് വഴുതന. “സൊളാനം മെലോൻജീന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ ബ്രിഞ്‌ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു.
വഴുതന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | S. melongena
|
Binomial name | |
Solanum melongena |
പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു.[1][2] ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണഗതിയിൽ ഇത് 40 മുതൽ 150 സെന്റീമീറ്റർ (16 to 57 ഇഞ്ച്) ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലകൾക്ക് 10 മുതൽ 20 സെന്റീമീറ്റർ (4–8 ഇഞ്ച്) വരെ നീളവും 5 മുതൽ 10 സെന്റീമീറ്റർ (2–4 ഇഞ്ച്) വരെ വീതിയുമുള്ളതാണ്. സെമിവൈൽഡ് വിഭാഗത്തിൽ പെട്ടവ അല്പം കൂടുതൽ വളരുന്നവയാണ്. ഇത് 225 സെന്റീമീറ്റർ (7 അടി) ഉയരത്തിലും ഇലകൾ 30 സെന്റീമീറ്റർ (12 ഇഞ്ച്) മുകളിൽ നീളമുള്ളവയും 15 സെന്റീമീറ്റർ (6 ഇഞ്ച്) വരെ വീതിയുള്ളവയുമാണ്. ഇതിന്റെ പൂക്കൾ വെളുപ്പ് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ളതും പഴം വളരെ മാംസളമായതുമാണ്.
പ്രാദേശിക നാമങ്ങൾ
തിരുത്തുകതമിഴിലും, കേരളത്തിൽ ചിലയിടത്തും "കത്തിരിക്ക" എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ 'വഴുതനങ്ങ' എന്നും ഗോളാകൃതിയിലുള്ളവയെ 'കത്തിരിക്ക (കത്രിക്ക)' എന്നും വിളിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും ആണ് ഇതിന്റെ ജന്മദേശങ്ങൾ. വഴുതന ചെടികളുടെ കായ്കൾക്ക് കോഴിമുട്ടയോട് സാമ്യമുള്ളതിനാൽ മുട്ടച്ചെടി എന്നും ഇത് അറിയപ്പെടുന്നു.[3]
ചിത്രശാല
തിരുത്തുക-
വഴുതനങ്ങ ഛേദിച്ചത്
-
വഴുതനങ്ങ
-
നാടൻ വഴുതന
-
വഴുതനയുടെ പൂവ്
-
വഴുതനങ്ങ
-
വഴതന
-
നീളൻ വഴതനങ്ങ
-
വഴതനങ്ങ
-
പഴുത്ത വഴതനങ്ങ
-
ചുവപ്പ് വഴുതന
-
വഴുതനപ്പൂവ
-
കുവൈറ്റിലെ ഒരു വഴുതനപ്പാടം
-
കനലിൽ ചുടുന്നതിന് തയ്യാറായിരിക്കുന്ന വഴുതനങ്ങകൾ
-
വഴുതനപ്പൂവ
അവലംബം
തിരുത്തുക- ↑ Tsao and Lo in "Vegetables: Types and Biology". Handbook of Food Science, Technology, and Engineering by Yiu H. Hui (2006). CRC Press. ISBN 1574445510.
- ↑ Doijode, S. D. (2001). Seed storage of horticultural crops (pp 157). Haworth Press: ISBN 1560229012
- ↑ "വഴുതന എങ്ങനെ എഗ് പ്ലാന്റ് ആയി? പേരിനു പിന്നിലെ ചരിത്രം". ManoramaOnline. Retrieved 2022-01-03.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Growing eggplant in your garden[പ്രവർത്തിക്കാത്ത കണ്ണി]
- Aubergine Archived 2006-09-09 at the Wayback Machine.: Plants for a Future database
- Solanum melongena L. on Solanaceae Source: Images, specimens and a full list of scientific synonyms previously used to refer to the eggplant.
- Eggplant's Nutritional Values Archived 2010-12-05 at the Wayback Machine. Eggplant nutritional values and best ways to consume