പശു

വളർത്തു മൃഗം
(Cattle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശു പൊതുവേ ഒരു വളർത്തു മൃഗമാണ്. ഭൂമ ഉഷ്ണ- മിതഷ്ന മഖലകളിലല്ലാം തന്നെ ഈ വർഗത്തില്പെട്ട വവിധയിനങ്ങൾ അധിവസിച്ചിരുന്നു. അവടങ്ങളലെല്ലാം ഇവ മനുഷ്യരാൽ ഇണക്കിയെടുക്കുകയും ചെയ്യപ്പെട്ടു. ആഫ്രിക്ക പോലുള്ള ചിലയിടങ്ങളിലെ വനങ്ങളിലും ഹിമാപ്രാന്തങ്ങളിലും മറ്റും ഇവയുടെ വർഗത്തിൽ പെട്ട ജീവികൾ കാട്ടുമൃഗങ്ങയി ജീവിക്കുന്നുമുണ്ട്.

കന്നുകാലി
A Swiss Braunvieh cow wearing a cowbell
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Order:
Family:
Subfamily:
Genus:
Species:
B. primigenius
Subspecies:
B. p. taurus,
B. p. indicus
Binomial name
Bos primigenius
Trinomial name
Bos primigenius taurus,
Bos primigenius indicus

Bovine range
Synonyms

Bos taurus,
Bos indicus

പ്രത്യേകതകൾ

തിരുത്തുക

കൊമ്പുകൾ ഉള്ള ഇവ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളാണ്‌. തികഞ്ഞ സസ്യാഹാരികളുമാണ്‌. അയവെട്ടുന്ന മൃഗമാണ്‌ ഇത്‌. ഇതിന്റെ ആമാശയത്തിന്‌ നാല്‌ അറകളുണ്ട്‌. പചനക്രിയ പല ഘട്ടങ്ങളിലായി ആമാശയത്തിന്റെ വിവിധ അറകളിൽ നടക്കുന്നു. ഇവയുടെ പാൽ ഒരു നല്ല സമീകൃതാഹാരമാണ്‌. ഇവയുടെ ഒരു പ്രസവത്തിൽ സാധാരണയായി ഒരു ശിശു മാത്രമേ ഉണ്ടാകൂ. ഏതാണ്ട് ഒൻപതു മാസമാണ്‌ ഗർഭകാലം.

മനുഷ്യർ പാലിനായി പശുവിനെ വളർത്തുന്നു. മനുഷ്യരുമായി വളരെ ഇണങ്ങുന്ന, പൊതുവെ ശാന്തപ്രകൃതികളായ മൃഗങ്ങളാണ്‌ ഇവ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പശു ഒരു പുണ്യ മൃഗമായി കണക്കാക്കപ്പെടുന്നു. കേരളത്തിൽ ഈ ഇനത്തിൽപ്പെട്ട ആൺജാതിയെ കാള എന്നും ചിലയിടങ്ങളിൽ മൂരി എന്നും വിളിക്കുന്നു

ഔഷധഗുണം

തിരുത്തുക

ആയുർ‌വേദവിധിയിൽ പശു ധാരാളം ഔഷധഗുണമുള്ള ഒരു മൃഗമാണ്. പശുവിൻറെ പഞ്ചഗവ്യം എന്നറിയപ്പെടുന്ന പാൽ, മൂത്രം, ചാണകം, തൈര് , നെയ്യ് എന്നിവ ഉപയോഗിച്ച് ആയുർവേദ വിധിപ്രകാരം ഔഷധഘൃതങ്ങൾ ഉണ്ടാക്കുന്നു[2]. ഈ നെയ്യ് ശരീരത്തിന്റെ കോശ ശക്തി വീണ്ടെടുക്കാനും, മാനസിക – ശാരീരിക ക്ലേശങ്ങൾ, വാതരോഗം, സന്താന ലബ്ധി എന്നിവക്കും ഉപയോഗിക്കുന്നു. പശുവിന്റെ വയറ്റിൽ നിന്നെടുക്കുന്ന ഗോരോചനം ആയുർവേദ മരുന്നുകളിലെ മറ്റൊരു വിശേഷപ്പെട്ട ചേരുവയാണ്‌. [2]

വിവിധ ഇനം പശുക്കൾ

തിരുത്തുക

കന്നുകാലികളെ മൂന്ന് വ്യത്യസ്ത ഇനങ്ങളായി തരം തിരിച്ചിട്ടുണ്ട്. ബോസ് ടോറസ്, Bos taurus (യൂറോപ്യൻ അല്ലെങ്കിൽ ടോറൈൻ) , ബോസ് ഇൻഡിക്കസ് (സെബു), വംശനാശം സംഭവിച്ച ബോസ് പ്രൈമിജെനിയസ് (ഔറോക്സ് Aurochs) എന്നിവയാണ് അവ. വംശനാശം സംഭവിച്ച ഔറോക്സുകളുടെ പിൻഗാമികളാണ് ടോറൈൻ, സെബു എന്നിവ. ബോസ് ടോറസ് എന്ന ഒറ്റ വർഗ്ഗത്തിലാക്കി ഇവയെ പുനർ നാമകരണം ചെയ്തു. ബോസ് ടോറസ് പ്രൈമിജെനിയസ്, ബോസ് ടോറസ് ഇൻഡിക്കസ്, ബോസ് ടോറസ് ടോറസ് എന്നിങ്ങനെ മൂന്ന് ഉപവർഗ്ഗങ്ങളാക്കി വീണ്ടും തിരിച്ചു. ഈ മൂന്നിനങ്ങളാണ് ഇപ്പോൾ വ്യാപകമായി വളർത്തുമൃഗങ്ങളായി പരിപാലിച്ച് പോരുന്നത്.

മുതുകിൽ കൂനുകളുള്ള (മുഴ) ഒരു കന്നുകാലി വർഗ്ഗമാണ് സെബു (zebu). ബോസ് പ്രൈമിജെനിയസ് ഇൻഡിക്കസ് (Bos primigenius indicus), ബോസ് ഇൻഡിക്കസ് (Bos indicus), ബോസ് ടോറസ് ഇൻഡിക്കസ് (Bos taurus indicus) എന്നിങ്ങനെയുള്ള ഉപവിഭാഗങ്ങളായും അറിയപ്പെടുന്നു. ഉഷ്ണമേഖലാ രാജ്യങ്ങളിലുടനീളം ഇവയെ വളർത്തി വരുന്നു. ഇൻഡിക്കൈൻ കന്നുകാലികൾ (indicine cattle) അല്ലെങ്കിൽ കൂനൻ കന്നുകാലികൾ (humped cattle) എന്നറിയപ്പെടുന്നു. ഇന്ത്യയിൽ വ്യാപകമായി പരിപാലിച്ച് പോരുന്ന തനത് നാടൻ ജനുസ്സുകളാണ് ഇവ.

കേരളത്തിൽ അറിയപ്പെടുന്ന നാടൻ പശുക്കൾ

തിരുത്തുക

എന്നിങ്ങനെ നിരവധി നാടൻ വിഭാഗങ്ങളാണ് കേരളത്തിലുള്ളത്.

വെച്ചൂർ പശുവിന് അംഗീകാരം നൽകിയ ഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (എൻ.ബി.എ.ജി.ആർ) ശാസ്ത്രജ്ഞന്മാർ മറ്റു പശുക്കളെക്കുറിച്ചും ഗവേഷണം നടത്തിക്കൊണ്ടിരിക്കയാണ്. ഇതിൽ വില്വാദ്രി, കുട്ടമ്പുഴ എന്നിവയുടെ ജനിതക സാമ്പിളുകളും വംശ പാരമ്പര്യ പഠനവും എൻ.ബി.എ.ജി.ആർ. വിദഗ്ധ സംഘം കഴിഞ്ഞ വർഷങ്ങളിൽ പ്രത്യേക പഠനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയിലെ നാടൻ പശുക്കൾ

തിരുത്തുക

ഇന്ത്യയിലെ നാഷണൽ ബ്യൂറോ ആൻഡ് അനിമൽ ജനറ്റിക് റിസർച്ച് ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി 43 ഇനം പശുക്കളെയാണ് നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ളത് . 2016 ആഗസ്റ് വരെ നിലവിൽ ഉണ്ടായിരുന്ന 41[3] ഇനങ്ങൾക്ക് പുറമേ കൊങ്കൺ കപില, ലഡാക്കി എന്നീ രണ്ട് പുതിയ ഇനങ്ങളെക്കൂടി ഉൾപ്പെടുത്തി 2018 ഡിസംബറിൽ പുതിയ ഔദ്യോഗിക പട്ടിക പുറത്തിറക്കുകയുണ്ടായി.[4]

ജനുസ്സ് മറ്റ് പേരുകൾ മേഖല പാലുൽപ്പാദനം
വെച്ചൂർ വെച്ചൂർ കുള്ളൻ കേരളം 561 കിലോ. കൊഴുപ്പ് 4.7 to 5.8 %
ബർഗൂർ തമിഴ്‌നാട് 350 കിലോ.
പുലിക്കുളം പലിംഗു മാഡു, മണി മാഡു, “ജല്ലിക്കാട്ട് മാഡു, മാട്ടു മാഡു, കിലകാട്ടു മാഡു തമിഴ്‌നാട് പ്രതിദിന ശരാശരി 1.25 കിലോ.
കാങ്കയം കങ്കനാട്, കോങ്കു തമിഴ്‌നാട് 540 കിലോ, കൊഴുപ്പ് 1.6 to 7.7 %
ഉംബ്ളാച്ചേരി ജാതിമാട്, മൊട്ടൈമാട്, മൊലൈമാട്, സതേൺമാട്, തഞ്ചാവൂർ മാട്, തെർകുത്തി മാട് തമിഴ്‌നാട് 494 കിലോ. (ഒരു കറവക്കാലത്ത്)
അമൃത് മഹൽ ജവാരി ദാന, ദൊദ്ദദാന, നമ്പർ ദാന കർണ്ണാടക 572 കിലോ. (ഒരു കറവക്കാലത്ത്)
കൃഷ്ണ വാലി കർണ്ണാടക
മലനാട് ഗിദ്ദ മലനാട് കുള്ളൻ കർണ്ണാടക
പുങ്കന്നൂർ പുങ്കന്നൂർ കുള്ളൻ ആന്ധ്രാപ്രദേശ് പ്രതിദിന ശരാശരി 546 ലിറ്റർ
ഓങ്കോൾ ആന്ധ്രാപ്രദേശ്
മോട്ടു മോട്ടു കുള്ളൻ ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ 100 മുതൽ 140 കിലോഗ്രാം (ഒരു കറവക്കാലത്ത്)
ഘുമുസാരി ദേശി ഒഡീഷ 450-650 കിലോഗ്രാം (ഒരു കറവക്കാലത്ത്)
ബിഞ്ചർ പുരി ഒഡീഷ
ഖരിയാർ ഒഡീഷ
കോസാലി ഛത്തീസ്ഗഡ്
ബാദ്രി ഉത്തരാഖണ്ഡ്
ബച്ചോർ ബീഹാർ
ഗിർ ഗുജറാത്ത്
കാൻ‌ക്രെജ് രാജസ്ഥാൻ
രതി രാജസ്ഥാൻ
നഗോരി രാജസ്ഥാൻ
താർപാർക്കർ രാജസ്ഥാൻ
മേവതി രാജസ്ഥാൻ ഹരിയാന, ഉത്തർപ്രദേശ്
സഹിവാൾ രാജസ്ഥാൻ, പഞ്ചാബ്
സിരി
പൊൻവാർ
ലക്മി
മാൽവി
ചുവന്ന ഗാന്ധാരി
ദേവ്‌നി
ഡാംഗി
നിമാരി
ഹരിയാന
കെങ്കത
ഹാലിക്കർ
ചുവന്ന സിന്ധി
ഗാവ് ലാവ്
ഗംഗോത്രി
ഖേരിഗഡ്
ബെലാഹി
ഖില്ലർ
കൊങ്കൺ കപില
ലഡാക്കി


ഇവ കൂടാതെ നിരവധി തനത് പ്രാദേശിക ജനുസ്സുകൾ പല പ്രദേശങ്ങളിലും കണ്ടു വരുന്നുണ്ട്. ശുദ്ധജനുസ്സുകളുമായി കലർന്ന് സങ്കരയിനത്തിൽ പെട്ട പ്രാദേശിക ഇനങ്ങളും നിരവധിയുണ്ട്. ഇവയെക്കുറിച്ചുള്ള ആധികാരികമായ പഠനം നടന്നുകൊണ്ടിരിക്കയാണ്.

വെച്ചൂർ പശു

തിരുത്തുക
പ്രധാന ലേഖനം: വെച്ചൂർ പശു

കേരളത്തിന്റെ തനതായ ഒരു പശുവർഗ്ഗമാണ് വെച്ചൂർ പശു

സിന്ധി പശു

തിരുത്തുക
പ്രധാന ലേഖനം: സിന്ധി പശു

സ്വിസ് ബ്രൗൺ

തിരുത്തുക

സുനന്ദിനി

തിരുത്തുക
പ്രധാന ലേഖനം: സുനന്ദിനി
ഇൻഡോ-സ്വിസ് സംരംഭത്തിന്റെ പ്രവർത്തന ഫലമായി വികിസിപ്പിച്ചെടുത്ത സങ്കര ഇനം - സ്വിസ് ബ്രൗൺ X നാടൻ

സുവർണ്ണവല്ലി

തിരുത്തുക
പ്രധാന ലേഖനം: സുവർണ്ണവല്ലി

നാടൻപശുക്കളായ വെച്ചൂരിന്റെയും കാസറകോട് കുള്ളന്റെയും സങ്കരയിനമാണ് സുവർണ്ണവല്ലി.

മിഥുൻ ഒരു സങ്കര ഇനമാണ്

പടിഞ്ഞാറൻ പാകിസ്താനിലെ മോണ്ട് ഗോമറി ജില്ലയിലാണ് ഇതിന്റെ ഉത്ഭവസ്ഥാനം എന്നു കരുതുന്നു.[5]

ഹോൾസ്റ്റീൻ ഫ്രീഷൻ

തിരുത്തുക

ഹോൾസ്റ്റീൻ പശു

പ്രധാന ലേഖനം: ഗീർ പശു

ഗുജറാത്തിലെ തനി നാടൻ ഇനമായ ഗീർ ഇപ്പോൾ കേരളത്തിലെ വയനാടിലും എത്തി, നമ്മുടെ നാടാൻ പശുക്കളുടെ ഇരട്ടി വലിപ്പമുള്ളവയണ് ഇവ, ഇതിന്റെ മൂത്രവും, ചാണകവും, നല്ല ഒരു വളമാണ്. ഇവക്ക് രോഗ പ്രതിരോധ ശേഷിയും കൂടുതലാണ് .

അയർഷെയർ

തിരുത്തുക

മറ്റിനങ്ങൾ

തിരുത്തുക

ഏറ്റവും ചെറിയ പശു

തിരുത്തുക

ഗിന്നസ് ബുക്ക്‌ പ്രകാരം ഏറ്റവും ചെറിയ പശു ആയി കരുതപ്പെടുന്നത് ക്യാനടയിലെ സ്വലോ എന്നയിനം 83 സെന്റിമീറ്റർ മാത്രം ഉയരം ഉള്ള പശുവാണ്‌,

എന്നാലും മണ്ണുത്തി വെറ്റെരിനര്യ് കോളേജിലെ ജെനെറ്റിക്സ് വിഭാഗത്തിലെ 79 സേന്റിമിട്ടെർ മാത്രം ഉയരമുള്ള ഡയാന യാണ് ഏറ്റവും ഉയരം കുറഞ്ഞ പശു എന്നും ...അതല്ല കോഴിക്കോടെ ജില്ലയിലെ പെയംബ്രയിലെ കയണ്ണയിൽ സൂര്യപ്രകശ് വളര്ത്തുന്ന 72 സെന്ടിമിട്ടർ ഉയരം ഉള്ള ചോട്ടി (ഒരിനം കാസര്കൊടെ കുള്ളൻ) ആണെന്നും , കാസർകോട്‌ തന്നെയുള്ള പെരളം ഫാമിലെ എൻ സുബ്രമണ്യൻ വളര്ത്തുന്ന 71 സെന്ടിമിട്ടർ മാത്രം ഉയരമുള്ള ബന്ഗാരി യാണ് എന്നുമുള്ള വാദങ്ങൾ നിലവിൽ ഉണ്ട്

 
പശു

== ചിത്രങ്ങൾ ==

ഇതും കാണുക

തിരുത്തുക
  1. Grubb, P. (2005). "Bos taurus primigenius". In Wilson, D. E.; Reeder, D. M (eds.). Mammal Species of the World (3rd ed.). Johns Hopkins University Press. pp. 637–722. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  2. 2.0 2.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2009-02-12.
  3. https://pib.gov.in/newsite/printrelease.aspx?relid=149129
  4. https://pib.gov.in/Pressreleaseshare.aspx?PRID=1555652
  5. പശുപരിപാലനം-കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്-2012 പു. 8

പുറത്തേക്കുള്ള കണ്ണികൾ‍

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പശു&oldid=4135615" എന്ന താളിൽനിന്ന് ശേഖരിച്ചത്