ഹയാസിന്ത് (സസ്യം)

(Hyacinth (plant) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അസ്പരാഗേസീയുടെ ഉപകുടുംബമായ സില്ലോയിഡേ കുടുംബത്തിലെ ബൾബസ് വർഗ്ഗത്തിൽപ്പെട്ട സുഗന്ധമുള്ള പൂച്ചെടികളുടെ ഒരു ചെറിയ ജനുസ്സാണ് ഹയാസിന്ത്.[1] ഇവയെ സാധാരണയായി ഹയാസിന്ത്സ് / ˈhaɪəsɪnθs / എന്ന് വിളിക്കുന്നു. കിഴക്കൻ മെഡിറ്ററേനിയൻ (തുർക്കിയുടെ തെക്ക് മുതൽ പാലസ്തീൻ പ്രദേശത്തിന്റെ വടക്കൻ ഭാഗം വരെ) തദ്ദേശവാസിയായ ജനുസ്സാണ് ഇത്[2].

ഹയാസിന്ത്
Cultivar of Hyacinthus orientalis
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Asparagaceae
Subfamily: Scilloideae
Genus: Hyacinthus
Tourn. ex L.
Species
  • Hyacinthus litwinowii
  • Hyacinthus orientalis
  • Hyacinthus transcaspicus

സംസ്കാരം

തിരുത്തുക
 
Nowruz Sonbol (Hyacinth)

ഹയാസിന്തുകൾ പലപ്പോഴും വസന്തവും പുനർജന്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. പേർഷ്യൻ പുതുവത്സരാഘോഷമായ നൊറൂസ്, സ്പ്രിംഗ് ഇക്വിനോക്സിൽ എന്നിവയിൽ നടക്കുന്ന ഹാഫ്റ്റ്-സീൻ ടേബിൾ ക്രമീകരണത്തിലാണ് ഹയാസിന്ത് പുഷ്പം ഉപയോഗിക്കുന്നത്. പേർഷ്യൻ പദമായ ഹയാസിന്ത് سنبل (സോൺബോൾ) എന്നാണ്.

ടി.എസ്. എലിയറ്റിന്റെ ദ വേസ്റ്റ് ലാൻഡ് എന്ന കവിതയുടെ ആദ്യ വിഭാഗത്തിൽ ഹയാസിന്തിനെക്കുറിച്ച് വർണ്ണിക്കുന്നു. ആഖ്യാതാവും "ഹയാസിന്ത് പെൺകുട്ടിയും" തമ്മിൽ വസന്തകാലത്ത് നടക്കുന്ന സംഭാഷണമാണ് എലിയറ്റിന്റെ ഈ കവിത.

“You gave me hyacinths first a year ago;
“They called me the hyacinth girl.”
—Yet when we came back, late, from the Hyacinth garden,
Your arms full, and your hair wet, I could not
Speak, and my eyes failed, I was neither
Living nor dead, and I knew nothing,
Looking into the heart of light, the silence.

ചിത്രശാല

തിരുത്തുക
  1. Stevens, P.F. "Angiosperm Phylogeny Website: Asparagales: Scilloideae". Mobot.org. Retrieved 7 November 2017.
  2. "Hyacinthus". World Checklist of Selected Plant Families. Royal Botanic Gardens, Kew. Retrieved 2016-10-28.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Coccoris, Patricia (2012) The Curious History of the Bulb Vase. Published by Cortex Design.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹയാസിന്ത്_(സസ്യം)&oldid=3514458" എന്ന താളിൽനിന്ന് ശേഖരിച്ചത്