പതിനൊന്നാം കേരളനിയമസഭ

(പതിനൊന്നാം കേരള നിയമസഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2001 മെയ് 10നു നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് കേരളത്തിലെ പതിനൊന്നാം നിയമസഭ രൂപീകരിക്കപ്പെട്ടത്. ആകെ 676 സ്ഥാനാർത്ഥികളാണ് അന്ന് മത്സര രംഗത്തുണ്ടായിരുന്നത്. ഫലപ്രഖ്യാപനത്തെതുടർന്ന് മേയ് 16ന് പതിനൊന്നാം കേരള നിയമസഭ രൂപം കൊള്ളുകയും, അന്നേ ദിവസം കോൺഗ്രസ്സിലെ എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു.[1] ലോകസഭാ തെരഞ്ഞെടുപ്പിലെ ഐക്യജനാധിപത്യമുന്നണിയുടെ ദയനീയ പരാജയത്തെത്തുടർന്നു 2004 ഓഗസ്റ്റ് 28നു ആന്റണി രാജി വയ്ക്കുകയും ഓഗസ്റ്റ് 31നു ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു.[1] 2001 മുതൽ 2006 വരെയായിരുന്നു പതിനൊന്നാം നിയമസഭയുടെ കാലാവധി.

കക്ഷിനില

തിരുത്തുക

99 യു.ഡി.എഫ്. അംഗങ്ങളും 40 എൽ.ഡി.എഫ്. അംഗങ്ങളും ഒരു സ്വതന്ത്രനുമടക്കം ആകെ 140 അംഗങ്ങളാണ് പതിനൊന്നാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഐക്യ ജനാധിപത്യ മുന്നണി

തിരുത്തുക
ക്രമസംഖ്യ രാഷ്ട്രീയകക്ഷി അംഗസംഖ്യ
1. കോൺഗ്രസ് (ഐ) 62
2. മുസ്ലിം ലീഗ് 17
3. കേരള കോൺഗ്രസ് (എം) 9
4. ജെ.എസ്.എസ്. 4
5. കേരള കോൺഗ്രസ് (ജേക്കബ്) 2
6. കേരള കോൺഗ്രസ് (ബി) 2
7. ആർ.എസ്.പി (ബി) 2
8. സി.എം.പി. 1
ആകെ 99[2]

ഇടതുപക്ഷ ജനാധിപത്യ മുന്നണി

തിരുത്തുക
ക്രമസംഖ്യ രാഷ്ട്രീയകക്ഷി അംഗസംഖ്യ
1. സി.പി.ഐ.(എം.) 24
2. സി.പി.ഐ. 7
3. ജനതാദൾ (എസ്) 3
4. എൻ.സി.പി. 2
5. കേരള കോൺഗ്രസ് (ജോസഫ്) 2
6. ആർ.എസ്.പി.) 2
ആകെ 40[2]

മന്ത്രിസഭ

തിരുത്തുക

പതിനൊന്നാം കേരള നിയമസഭയിൽ രണ്ടു മന്ത്രിസഭകൾ ഉണ്ടായിരുന്നു. 2001 മേയ് 17നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2004 ആഗസ്റ്റ് 28നു അധികാരമൊഴിഞ്ഞതിനെ തുടർന്ന് 2004 ഓഗസ്റ്റ് 31നു ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിലെത്തി.

എ.കെ. ആന്റണി മന്ത്രിസഭ

തിരുത്തുക

17.5.2001ൽ ചുമതലയേറ്റു; 28.8.2004ൽ രാജിവച്ചു.

ക്രമസംഖ്യ മന്ത്രി ചിത്രം വകുപ്പ് കുറിപ്പ്
1 എ.കെ. ആന്റണി മുഖ്യമന്ത്രി 17.5.2001ൽ ചുമതലയേറ്റു;
28.8.2004ൽ രാജിവച്ചു
2 ചെർക്കളം അബ്ദുള്ള തദ്ദേശ സ്വയംഭരണം 17.05.2001ൽ ചുമതലയേറ്റു
3 കെ.ബി. ഗണേഷ് കുമാർ   ഗതാഗതം 17.05.2001ൽ ചുമതലയേറ്റു;
10.03.2003ൽ രാജിവച്ചു.
4 ആർ. ബാലകൃഷ്ണപിള്ള ഗതാഗതം 10.03.2003ൽ ചുമതലയേറ്റു
5 ബാബു ദിവാകരൻ   തൊഴിൽ 17.05.2001ൽ ചുമതലയേറ്റു
6 എം.എം. ഹസൻ   പാർലമെന്ററികാര്യം 26.05.2001ൽ ചുമതലയേറ്റു
7 കെ.ആർ. ഗൗരിയമ്മ   കൃഷി 17.05.2001ൽ ചുമതലയേറ്റു;
8 ടി.എം. ജേക്കബ്   ജലസേചനം 17.05.2001ൽ ചുമതലയേറ്റു
9 ജി. കാർത്തികേയൻ   ഭക്ഷ്യം,
ദേവസ്വം
26.05.2001ൽ ചുമതലയേറ്റു;
10 പി.കെ. കുഞ്ഞാലിക്കുട്ടി   വ്യവസായം,
സാമൂഹികക്ഷേമം
17.05.2001ൽ ചുമതലയേറ്റു
11 എം.എ. കുട്ടപ്പൻ   പട്ടികവിഭാഗക്ഷേമം 26.05.2001ൽ ചുമതലയേറ്റു
12 കെ.എം. മാണി   റവന്യൂ,
നിയമം
17.05.2001ൽ ചുമതലയേറ്റു
13 എം.കെ. മുനീർ   പൊതുമരാമത്ത് 26.05.2001ൽ ചുമതലയേറ്റു;
14 കെ. മുരളീധരൻ   ഊർജ്ജം 11.2.2004ൽ ചുമതലയേറ്റു;
15.5.2004ൽ രാജിവച്ചു.
15 എം.വി. രാഘവൻ   സഹകരണം 17.05.2001ൽ ചുമതലയേറ്റു;
16 പി. ശങ്കരൻ ആരോഗ്യം 26.05.2001ൽ ചുമതലയേറ്റു
17 സി.എഫ്. തോമസ് ഗ്രാമവികസനം 26.05.2001ൽ ചുമതലയേറ്റു;
18 കെ. ശങ്കരനാരായണൻ ധനകാര്യം,
എക്സൈസ്
26.05.2001ൽ ചുമതലയേറ്റു
19 കടവൂർ ശിവദാസൻ   വൈദ്യുതി 26.05.2001ൽ ചുമതലയേറ്റു
20 നാലകത്ത് സൂപ്പി വിദ്യാഭ്യാസം 26.05.2001ൽ ചുമതലയേറ്റു
21 കെ. സുധാകരൻ വനം,
സ്പോർട്സ്
26.05.2001ൽ ചുമതലയേറ്റു;
22 കെ.വി. തോമസ്   മത്സ്യബന്ധനം,
ടൂറിസം
26.05.2001ൽ ചുമതലയേറ്റു.[2]

ഉമ്മൻ ചാണ്ടി മന്ത്രിസഭ

തിരുത്തുക

31.8.2004ൽ അധികാരമേറ്റു; 12.05.2006ൽ കാലാവധി അവസാനിച്ചു.


ക്രമസംഖ്യ മന്ത്രി ചിത്രം വകുപ്പ് കുറിപ്പ്
1 ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി 31.8.2004ൽ ചുമതലയേറ്റു
2 എ.പി. അനിൽകുമാർ   പട്ടികവിഭാഗക്ഷേമം 5.09.2004ൽ ചുമതലയേറ്റു
3 ബാബു ദിവാകരൻ   തൊഴിൽ 17.05.2001ൽ ചുമതലയേറ്റു
(ആന്റണി മന്ത്രിസഭയുടെ തുടർച്ച)
4 വി.കെ. ഇബ്രാഹിംകുഞ്ഞ്   വ്യവസായം,
സാമൂഹികക്ഷേമം
6.01.2005ൽ ചുമതലയേറ്റു
5 ഡൊമനിക് പ്രസന്റേഷൻ   മത്സ്യബന്ധനം,
സ്പോർട്സ്
5.09.2004ൽ ചുമതലയേറ്റു
6 കെ. കുട്ടി അഹമ്മദ്കുട്ടി തദ്ദേശസ്വയംഭരണം 5.09.2004ൽ ചുമതലയേറ്റു
7 കെ.ആർ. ഗൗരിയമ്മ   കൃഷി 17.05.2001ൽ ചുമതലയേറ്റു;
(ആന്റണി മന്ത്രിസഭയുടെ തുടർച്ച)
8 തിരുവഞ്ചൂർ രാധാകൃഷ്ണൻ   ജലവിഭവം,
പാർലമെൻററി കാര്യം
17.05.2001ൽ ചുമതലയേറ്റു
9 അടൂർ പ്രകാശ്   ഭക്ഷ്യം,
പൊതുവിതരണം
5.09.2004ൽ ചുമതലയേറ്റു;
10 പി.കെ. കുഞ്ഞാലിക്കുട്ടി   വ്യവസായം,
സാമൂഹികക്ഷേമം
17.05.2001ൽ ചുമതലയേറ്റു
(ആന്റണി മന്ത്രിസഭയുടെ തുടർച്ച)
4.01.2005ൽ രാജിവച്ചു.
11 കെ.പി. വിശ്വനാഥൻ വനം 5.09.2004ൽ ചുമതലയേറ്റു;
9.02.2005ൽ രാജിവച്ചു.
12 കെ.എം. മാണി   റവന്യൂ,
നിയമം
17.05.2001ൽ ചുമതലയേറ്റു
(ആന്റണി മന്ത്രിസഭയുടെ തുടർച്ച)
13 എം.കെ. മുനീർ   പൊതുമരാമത്ത് 26.05.2001ൽ ചുമതലയേറ്റു;
(ആന്റണി മന്ത്രിസഭയുടെ തുടർച്ച)
14 ആര്യാടൻ മുഹമ്മദ്   ഊർജ്ജം 5.09.2004ൽ ചുമതലയേറ്റു;
15 എം.വി. രാഘവൻ സഹകരണം 17.05.2001ൽ ചുമതലയേറ്റു;
(ആന്റണി മന്ത്രിസഭയുടെ തുടർച്ച)
16 കെ.കെ. രാമചന്ദ്രൻ മാസ്റ്റർ ആരോഗ്യം 5.09.2004ൽ ചുമതലയേറ്റു;
14.01.2006ൽ രാജിവച്ചു.
17 സി.എഫ്. തോമസ് ഗ്രാമവികസനം 26.05.2001ൽ ചുമതലയേറ്റു;
(ആന്റണി മന്ത്രിസഭയുടെ തുടർച്ച)
18 വക്കം പുരുഷോത്തമൻ ധനകാര്യം,
എക്സൈസ്
5.09.2004ൽ ചുമതലയേറ്റു
19 എൻ. ശക്തൻ ഗതാഗതം 5.09.2004ൽ ചുമതലയേറ്റു
20 ഇ.ടി. മുഹമ്മദ് ബഷീർ വിദ്യാഭ്യാസം 5.09.2004ൽ ചുമതലയേറ്റു
21 എ. സുജനപാൽ   വനം 4.01.2006ൽ ചുമതലയേറ്റു;
22 കെ.സി. വേണുഗോപാൽ   ദേവസ്വം,
ടൂറിസം
5.9.2004ൽ ചുമതലയേറ്റു.[2]

ഇതും കാണുക

തിരുത്തുക


  1. 1.0 1.1 "പതിനൊന്നാം കേരള നിയമസഭ -". മലയാള മനോരമ ഇയർബുക്ക് - 2013, പേജ് 594. {{cite web}}: |access-date= requires |url= (help); Missing or empty |url= (help)
  2. 2.0 2.1 2.2 2.3 "പതിനൊന്നാം കേരള നിയമസഭ -www.dutchinkerala.com". Dutch in Kerala.com. Archived from the original on 2013-10-13. Retrieved 16 ജൂലൈ 2013.
"https://ml.wikipedia.org/w/index.php?title=പതിനൊന്നാം_കേരളനിയമസഭ&oldid=3636099" എന്ന താളിൽനിന്ന് ശേഖരിച്ചത്