വക്കം പുരുഷോത്തമൻ
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് വക്കം പുരുഷോത്തമൻ.(ജനനം:12, ഏപ്രിൽ 1928) മുൻ മിസോറാം, ത്രിപുര ഗവർണർ, ലോക്സഭ അംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും ശ്രദ്ധേയനായ വ്യക്തിയാണ് വക്കം പുരുഷോത്തമൻ [2]
വക്കം പുരുഷോത്തമൻ | |
---|---|
![]() | |
11th Governor of Tripura | |
In office | |
പദവിയിൽ വന്നത് 6 July 2014 | |
Governor of Mizoram | |
ഓഫീസിൽ 2 September 2011[1] – 6 July 2014 | |
മുൻഗാമി | Madan Mohan Lakhera |
6th Lieutenant Governor of the Andaman and Nicobar Islands | |
ഓഫീസിൽ 19 March 1993 – 18 March 1996 | |
മുൻഗാമി | Surjit Singh Barnala |
പിൻഗാമി | Ishwari Prasad Gupta |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 12 April 1928 Vakkom, Kerala |
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി(കൾ) | Lilly Purushothaman |
ജീവിതരേഖതിരുത്തുക
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ താലൂക്കിലെ വക്കം ഗ്രാമത്തിൽ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രിൽ 12 ന് ജനിച്ചു. നിയമബിരുദദാരിയാണ്. എം.എ.എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത.
രാഷ്ട്രീയ ജീവിതംതിരുത്തുക
1946-ൽ സ്റ്റുഡൻറ്സ് കോൺഗ്രസ് എന്ന വിദ്യാർത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ൽ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീട് തിരുവനന്തപുരം ഡിസിസി പ്രസിഡൻറ്, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.[3]
പ്രധാന പദവികളിൽ
- നിയമസഭാംഗം (ആറ്റിങ്ങൽ) - 1970,1977,1980,1982,2001
- സംസ്ഥാന മന്ത്രി 1971-1977, 1980-1981, 2001-2004
- നിയമസഭ സ്പീക്കർ 1982-1984
- ലോക്സഭാംഗം (ആലപ്പുഴ) 1984-1989,1989-1991
- ലഫ്റ്റനൻറ് ഗവർണർ ആൻഡമാൻ & നിക്കോബാർ ദ്വീപസമൂഹം 1993-1996
- മിസോറാം ഗവർണർ 2011-2014
- ത്രിപുര ഗവർണർ 2014
അവലംബംതിരുത്തുക
- ↑ "Vakkom B Purusothaman new governor of Mizoram". The Economic Times. 2011-09-02. ശേഖരിച്ചത് 2011-09-08.
- ↑ "വക്കം പുരുഷോത്തമൻ ഗവർണർ പദവി രാജിവച്ചു". മൂലതാളിൽ നിന്നും 2014-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-11.
- ↑ http://www.niyamasabha.org/codes/members/m520.htm