വി.കെ. ഇബ്രാഹിംകുഞ്ഞ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമാണ് വി.കെ. ഇബ്രാഹിംകുഞ്ഞ്. പുതുതായി രൂപവൽക്കരിച്ച കളമശ്ശേരി മണ്ഡലത്തിൽ നിന്ന് 2011 - ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011 മേയ് 23 - ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻപ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. ഐസ്ക്രീം പാർലർ വിവാദത്തെ തുടർന്ന് പി കെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നപ്പോൾ പകരക്കാരനായി മുസ്ലിംലീഗിന്റെ മന്ത്രി ആയപ്പോഴായിരുന്നു അത്.
വി.കെ. ഇബ്രാഹിംകുഞ്ഞ് | |
---|---|
കേരള നിയമസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 23 2011 – മേയ് 20 2016 | |
മുൻഗാമി | എം. വിജയകുമാർ |
പിൻഗാമി | ജി. സുധാകരൻ |
കേരള നിയമസഭയിലെ വ്യവസായം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി | |
ഓഫീസിൽ ജനുവരി 6 2005 – മേയ് 12 2006 | |
മുൻഗാമി | പി.കെ. കുഞ്ഞാലിക്കുട്ടി |
പിൻഗാമി | എളമരം കരീം |
കേരള നിയമസഭാംഗം | |
ഓഫീസിൽ മേയ് 14 2011 – മേയ് 3 2021 | |
പിൻഗാമി | പി. രാജീവ് |
മണ്ഡലം | കളമശ്ശേരി |
ഓഫീസിൽ മേയ് 16 2001 – മേയ് 14 2011 | |
മുൻഗാമി | എം.എ. തോമസ് |
മണ്ഡലം | മട്ടാഞ്ചേരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൊങ്ങോർപ്പള്ളി | 20 മേയ് 1952
രാഷ്ട്രീയ കക്ഷി | മുസ്ലിം ലീഗ് |
പങ്കാളി | നദീറ |
കുട്ടികൾ | മൂന്ന് മകൻ |
മാതാപിതാക്കൾ |
|
വസതി | തോട്ടകാട്ടുകര |
As of ഓഗസ്റ്റ് 13, 2020 ഉറവിടം: നിയമസഭ |
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2006 | മട്ടാഞ്ചേരി നിയമസഭാമണ്ഡലം | വി.കെ. ഇബ്രാഹിം കുഞ്ഞ് | മുസ്ലീം ലീഗ്, യു.ഡി.എഫ്. | എം.സി. ജോസഫൈൻ | സി.പി.എം., എൽ.ഡി.എഫ്. |
2001 | മട്ടാഞ്ചേരി നിയമസഭാമണ്ഡലം | വി.കെ. ഇബ്രാഹിം കുഞ്ഞ് | മുസ്ലീം ലീഗ്, യു.ഡി.എഫ്. | എം.എ. തോമസ് | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. |
അവലംബങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-05.
V. K. Ebrahimkunju എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.