എ. സുജനപാൽ
കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു എ. സുജനപാൽ (1949 ഫെബ്രുവരി 1 - 2011 ജൂൺ 23). 2006-ലെ കേരള മന്ത്രിസഭയിൽ വനം-പരിസ്ഥിതി മന്ത്രിയായിരുന്നു.
എ.സുജനപാൽ | |
---|---|
![]() | |
വ്യക്തിഗത വിവരണം | |
ജനനം | [1] കോഴിക്കോട്, കേരളം | ഫെബ്രുവരി 1, 1949
മരണം | ജൂൺ 23, 2011[2] കോഴിക്കോട്, കേരളം | (പ്രായം 62)
രാഷ്ട്രീയ പാർട്ടി | കോൺഗ്രസ് |
പങ്കാളി | ജയശ്രീ |
മക്കൾ | മനു ഗോപാൽ, അമൃത സുജനപാൽ |
വസതി | കോഴിക്കോട് |
യൂത്ത് കോൺഗ്രസിന്റേയും കോൺഗ്രസിന്റേയും സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളും വഹിച്ചു. 1991 ൽ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001 ലും എം.എൽ.എ. ആയി.
ജീവിതരേഖതിരുത്തുക
എ. ബാലഗോപാലന്റെയും സാമൂഹിക പ്രവർത്തക ആനന്ദലക്ഷ്മിയുടെയും മകനായി 1949 ൽ ജനിച്ചു.[3] കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നു ബിരുദവും ലോ കോളേജിൽ നിന്നു നിയമബിരുദവും കരസ്ഥമാക്കി. സ്കൂൾതലം മുതൽ രാഷ്ട്രീയത്തിൽ സജീവമായി. കെ എസ് യുവിലൂടെയാണ് സുജനപാൽ രാഷ്ട്രീയത്തിലെത്തുന്നത്. കെപിസിസി ജനറൽ സെക്രട്ടറി, ട്രഷറർ, ഡിസിസി പ്രസിഡന്റ്, കെഎസ്യു ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എഐസിസി നിർവ്വാഹക സമിതി അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു.[4] കോഴിക്കോട്ടെ സാംസ്‌കാരിക മണ്ഡലത്തിൽ സജീവസാന്നിധ്യമായിരുന്ന അദ്ദേഹം അത്തരം നിരവധി കൂട്ടായ്മകളുടെ മുഖ്യസംഘാടകൻ കൂടിയായിരുന്നു.
പൊരുതുന്ന പലസ്തീൻ, ബർലിൻ മതിലുകൾ, മൂന്നാംലോകം, ഗാന്ധിസം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, മരണം കാത്തുകിടക്കുന്ന കണ്ടൽക്കാടുകൾ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കോളേജ് അധ്യാപികയായിരുന്ന ജയശ്രീയാണ് ഭാര്യ. മനു, അമൃത എന്നിവരാണ് മക്കൾ.[5]
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1989 | വടകര ലോകസഭാമണ്ഡലം | കെ.പി. ഉണ്ണികൃഷ്ണൻ | ഐ.സി.എസ്., എൽ.ഡി.എഫ്. | എ. സുജനപാൽ | കോൺഗ്രസ് (ഐ.) |
അവലംബംതിരുത്തുക
- ↑ http://www.stateofkerala.in/niyamasabha/SUJANAPAL.php
- ↑ http://www.deshabhimani.com/newscontent.php?id=26735
- ↑ http://www.metrovaartha.com/2011/06/23093317/sujana-pal-died-in-morning.html
- ↑ http://malayalam.webdunia.com/newsworld/news/keralanews/1106/23/1110623001_1.htm
- ↑ http://www.mathrubhumi.com/story.php?id=195181
- ↑ http://www.ceo.kerala.gov.in/electionhistory.html