എം.എം. ഹസൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
ഹസൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹസൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഹസൻ (വിവക്ഷകൾ)

നിലവിൽ യു.ഡി.എഫ് കൺവീനറായ മുൻ കെ.പി.സി.സി പ്രസിഡൻറാണ് മാലിക് മുഹമ്മദ് ഹസൻ അഥവാ എം.എം. ഹസൻ (ജനനം: 14 മെയ് 1947)[1]

എം.എം. ഹസൻ
യു.ഡി.എഫ് കൺവീനർ
പദവിയിൽ
ഓഫീസിൽ
02 ഒക്ടോബർ 2020
മുൻഗാമിബെന്നി ബെഹ്നാൻ
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്
ഓഫീസിൽ
25 മാർച്ച് 2017 – 19 സെപ്റ്റംബർ 2018
മുൻഗാമിവി.എം. സുധീരൻ
പിൻഗാമിമുല്ലപ്പള്ളി രാമചന്ദ്രൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-05-14) 14 മേയ് 1947  (77 വയസ്സ്)
തിരുവനന്തപുരം, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ
പൗരത്വംഇന്ത്യ
ദേശീയത ഇന്ത്യ ഭാരതീയൻ
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിഎ.കെ. റാഹിയ
കുട്ടികൾഒരു മകൾ
മാതാപിതാക്കൾsഎം. മാലിക് മുഹമ്മദ്, എ. ഫാത്തിമ ബീവി
വസതിതിരുവനന്തപുരം
വിദ്യാഭ്യാസംഎൽ.എൽ.ബി, ബിരുദം
തൊഴിൽഅഭിഭാഷകൻ

ജീവിതരേഖ

തിരുത്തുക

എം.മാലിക് മുഹമ്മദിൻ്റെയും ഫാത്തിമ ബീവിയുടേയും മകനായി 1947 മേയ് 14-ന് തിരുവനന്തപുരത്ത് ജനിച്ചു. ബിരുദപഠനത്തിന് ശേഷം നിയമബിരുദം നേടി എൻ.ആർ.ഐ. അഭിഭാഷകനായും പ്രവർത്തിച്ചു.[2]

രാഷ്ട്രീയ ജീവിതം

തിരുത്തുക

1973-ൽ പതിനാറാം വയസിൽ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴി രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച ഹസൻ 1974-ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു. 1972 മുതൽ 1974 വരെ കേരള യൂണിവേഴ്സിറ്റി യൂണിയന്റെ സെനറ്റ് മെമ്പറും ചെയർമാനുമായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഹസൻ തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1987-1991-ലെ എട്ടാം കേരള നിയമസഭയിൽ കോൺഗ്രസിൻ്റെ പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറിയും അന്ന് പ്രതിപക്ഷമായിരുന്ന യു.ഡി.എഫിൻ്റെ ചീഫ് വിപ്പുമായിരുന്നു.[3]

തിരഞ്ഞെടുപ്പ് രംഗത്ത്

1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്ന് ആദ്യമായി നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 1982-ലും കഴക്കൂട്ടത്ത് നിന്ന് തന്നെ നിയമസഭ അംഗമായ ഹസൻ 1987-ൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് എം.എൽ.എയായി 1991-ലും തിരുവനന്തപുരം വെസ്റ്റിൽ നിന്ന് തന്നെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് മത്സരിച്ചെങ്കിലും കേരള കോൺഗ്രസ് (ജോസഫ്) പാർട്ടിയിലെ ആൻറണി രാജുവിനോട് പരാജയപ്പെട്ടു.

1998-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ വർക്കല രാധാകൃഷ്ണനോട് പരാജയപ്പെട്ടു.[4]

2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലം മാറി ആലപ്പുഴ ജില്ലയിലെ കായംകുളത്ത് മത്സരിച്ച ഹസൻ സി.പി.എമ്മിലെ ജി.സുധാകരനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭാംഗമായി. 2001-2004-ലെ എ.കെ. ആൻറണി മുഖ്യമന്ത്രിയായ യു.ഡി.എഫ് മന്ത്രിസഭയിൽ പാർലമെൻ്ററികാര്യ വകുപ്പിൻ്റെ മന്ത്രിയായും പ്രവർത്തിച്ചു. 2006-ലും 2011-ലും 2021-ലും മത്സരിച്ചില്ല.

2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചടയമംഗലത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐയിലെ മുല്ലക്കര രത്നാകരനോട് പരാജയപ്പെട്ടു. [5],[6] [7] [8]

കെ.പി.സി.സി പ്രസിഡൻറ്

2017-ൽ കെ.പി.സി.സി പ്രസിഡൻറായിരുന്ന വി.എം. സുധീരൻ രാജി വച്ചതിനെ തുടർന്ന് ഒരു വർഷ കാലയളവിൽ താത്കാലിക പ്രസിഡൻറായി പ്രവർത്തിച്ചു.[9]

യു.ഡി.എഫ് കൺവീനർ

2020-ൽ കൺവീനറായിരുന്ന ബെന്നി ബെഹനാൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റു.[10] 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പ് വരെ യു.ഡി.എഫ് കൺവീനറായി തുടരുന്നതിന് എം.എം.ഹസന് ഹൈക്കമാൻഡ് അനുവാദം നൽകി. ഹസൻ യു.ഡി.എഫ് കൺവീനറായി തുടരുന്നതിനെ കെ.പി.സി.സിയും കേരളത്തിലെ കോൺഗ്രസ് എം.പിമാരും അനുകൂലിച്ചതിനെ തുടർന്നാണിത്.[11]

ഓർമച്ചെപ്പ് [12][13][14][15]

  1. https://www.manoramaonline.com/news/latest-news/2021/06/22/udf-convenor-mm-hassan-press-meet.html
  2. https://www.newindianexpress.com/states/kerala/2020/oct/03/mm-hassan-takes-charge-as-the-udf-convener-2205259.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-14. Retrieved 2021-01-13.
  4. https://resultuniversity.com/election/chirayinkil-lok-sabha#1998
  5. MEMBERS OF PREVIOUS ASSEMBLY - SIXTH KLA (1980 - 1982)
  6. MEMBERS OF PREVIOUS ASSEMBLY - SEVENTH KLA (1982 - 1987)
  7. MEMBERS OF PREVIOUS ASSEMBLY - EIGHTH KLA (1987 - 1991)
  8. MEMBERS OF PREVIOUS ASSEMBLY - NINTH KLA (1991 - 1996)
  9. https://www.newindianexpress.com/states/kerala/2018/sep/21/outgoing-kpcc-president-mm-hassan-may-contest-lok-sabha-polls-from-wayanad-1874976.html
  10. https://english.mathrubhumi.com/mobile/news/kerala/benny-behanan-announces-resignation-mm-hassan-to-be-new-udf-convenor-1.5087123[പ്രവർത്തിക്കാത്ത കണ്ണി]
  11. https://www.manoramaonline.com/news/kerala/2021/08/07/mm-hassan-to-continue-as-udf-convener.html
  12. https://www.newindianexpress.com/cities/thiruvananthapuram/2021/dec/08/oommen-chandy-to-release-udf-convener-hassans-book-2392946.html
  13. https://dcbookstore.com/books/ormacheppu-hassan
  14. https://www.manoramaonline.com/news/latest-news/2021/12/29/unveiling-the-hidden-truths-of-congress-in-mm-hassan-s-autobiography-ormacheppu.html
  15. https://www.lookabook.in/product/ormacheppu/

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എം.എം._ഹസൻ&oldid=4024486" എന്ന താളിൽനിന്ന് ശേഖരിച്ചത്