കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു രാഷ്ട്രീയ കക്ഷിയാണ് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം. കെ.സി(ജെ) എന്ന ചുരുക്കപ്പേരിലായിരുന്നു ഈ കക്ഷി സാധാരണഗതിയിൽ അറിയപ്പെട്ടിരുന്നത്. 1979 മുതൽ 2010 വരെ പി.ജെ. ജോസഫ് ആയിരുന്നു ഈ കക്ഷിയുടെ നേതാവ്. ഇദ്ദേഹം കേരള സർക്കാരിൽ 2010 മേയ് 1 വരെ പൊതുമരാമത്ത് വകുപ്പു മന്ത്രിയായിരുന്നു.[1] പല മന്ത്രിസഭകളിലും ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്.

കേരള കോൺഗ്രസ്‌ (ജോസഫ് )
ചുരുക്കപ്പേര്കെ. ഇ. സി
ചെയർപേഴ്സൺപി. ജെ ജോസഫ്
സ്ഥാപകൻപി. ജെ ജോസഫ്
രൂപീകരിക്കപ്പെട്ടത്1979
ലയിച്ചു intoകേരള കോൺഗ്രസ്സ്
വിദ്യാർത്ഥി സംഘടനകേരള സ്റ്റുഡൻസ് കോൺഗ്രസ്‌
യുവജന സംഘടനകേരള യൂത്ത് ഫ്രണ്ട്
വനിത സംഘടനകേരള വനിതാ കോൺഗ്രസ്സ്
തൊഴിലാളി വിഭാഗംകെ.റ്റി.യു.സി
നിറം(ങ്ങൾ)പകുതി വെള്ളയും പകുതി ചുവപ്പും.
സഖ്യംഐക്യ ജനാധിപത്യ മുന്നണി
ലോക്സഭയിലെ സീറ്റുകൾ
0 / 545
സീറ്റുകൾ
2 / 140
(കേരള നിയമസഭ|)
പാർട്ടി പതാക
പ്രമാണം:വെള്ളയും ചുമപ്പും

കേരള കോൺഗ്രസ് (ജോസഫ്) എന്ന പേര് മാതൃസംഘടനയെ മറ്റു ഘടകങ്ങളിൽ നിന്ന് വേർതിരിച്ചറിയാനായി ഉപയോഗിച്ചിരുന്നുവെങ്കിലും പാർട്ടിയുടെ ഔദ്യോഗിക നാമം കേരള കോൺഗ്രസ് എന്നായിരുന്നു.

ഈ കക്ഷി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിരുന്നുവെങ്കിലും 2010-ൽ മുന്നണി വിട്ട് കേരള കോൺഗ്രസ് (എം.) എന്ന കക്ഷിയുമായി ലയിക്കുകയും അതോടെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമാവുകയും ചെയ്തു.

നേരത്തേ പി.സി. തോമസിന്റെ ഇന്ത്യൻ ഫെഡറൽ ഡെമോക്രാറ്റിക് പാർട്ടി എന്ന കക്ഷി ഈ പാർട്ടിയിൽ ലയിക്കുകയുണ്ടായി. മാണി വിഭാഗവുമായി ലയിക്കാനുള്ള തീരുമാനം പി.ജെ. ജോസഫ് എടുത്തതോടെ പി.സി. തോമസ് വിഭാഗം പാർട്ടിയിൽ നിന്ന് പിരിഞ്ഞുപോയി. 2011-ലെ അസംബ്ലി തിരഞ്ഞെടുപ്പിനു മുൻപായി പി.ജെ. ജോസഫും പി.സി. തോമസും തങ്ങളാണ് യഥാർത്ഥ പാർട്ടിയുടെ തുടർച്ച എന്നവകാശപ്പെട്ടുവെങ്കിലും ഇലക്ഷൻ കമ്മീഷൻ ഈ അവകാശവാദങ്ങൾ മരവിപ്പിക്കുകയും ജോസഫിന്റെ വിഭാഗത്തോട് കേരള കോൺഗ്രസ് (എം) എന്ന കക്ഷിയിൽ ലയിക്കാനാവശ്യപ്പെടുകയും ചെയ്തു. തോമസിന്റെ വിഭാഗത്തിനോട് ‎കേരള കോൺഗ്രസ് (ലയന വിരുദ്ധ ഗ്രൂപ്പ്) എന്ന പേരിൽ മത്സരിക്കാനും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ചു.

അവലംബം തിരുത്തുക

  1. "P. J. Joseph". Government of Kerala. മൂലതാളിൽ നിന്നും 2009-12-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 January 2010.
"https://ml.wikipedia.org/w/index.php?title=കേരള_കോൺഗ്രസ്_(ജോസഫ്)&oldid=3803387" എന്ന താളിൽനിന്ന് ശേഖരിച്ചത്