എൻ. ശക്തൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

പതിമൂന്നാം കേരള നിയമസഭയുടെ സ്പീക്കറും, കാട്ടാക്കട മണ്ഡലത്തിൽ നിന്നുള്ള മുൻ എം.എൽ.എ. യുമാണ് എൻ.ശക്തൻ. ഇതേ നിയമസഭയിലെ തന്നെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഇദ്ദേഹം. ജി. കാർത്തികേയന്റെ നിര്യാണത്തോടെ ഇദ്ദേഹത്തെ 2015 മാർച്ച് 12ന് സ്പീക്കറായി തിരഞ്ഞെടുത്തു.

എൻ. ശക്തൻ
കേരളനിയമസഭ സ്പീക്കർ
In office
13 മാർച്ച് 2015 – 19 മേയ് 2016
മുൻഗാമിജി. കാർത്തികേയൻ
Succeeded byപി. ശ്രീരാമകൃഷ്ണൻ
കേരളനിയമസഭ ഡെപ്യൂട്ടിസ്പീക്കർ
In office
28 ജൂൺ 2011 – 10 മാർച്ച് 2015
മുൻഗാമിജോസ് ബേബി
Succeeded byപാലോട് രവി
കേരള ഗതാഗതവകുപ്പ് മന്ത്രി
In office
മേയ് 2004 – മേയ് 2006
മുൻഗാമികെ.ബി. ഗണേഷ് കുമാർ
Succeeded byമാത്യു ടി. തോമസ്
Personal details
Born (1951-05-05) മേയ് 5, 1951 (പ്രായം 69 വയസ്സ്)
കാഞ്ഞിരംകുളം‍‍,തിരുവനന്തപുരം, കേരളം, ഇന്ത്യ
Nationalityഇന്ത്യാക്കാരൻ
Political partyഇന്ത്യൻ നാഷണൽ കോൺഗ്രസ്

ജീവിതരേഖതിരുത്തുക

തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളത്ത് 1951 മേയ് 5 - ന് വൈ. നല്ലതമ്പി - തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ചു. പത്തനംതിട്ട കാത്തലിക് കോളജിൽനിന്ന് ബിരുദാനന്തര ബിരുദം (എം.എ). പിന്നീട് എൽ.എൽ.ബി ബിരുദം നേടി. കേരള കോൺഗ്രസ് (എം.)ന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.സി. (എം.) പ്രവർത്തനകായി സജീവമായി പൊതു രംഗത്തെത്തി. കേരളാ കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനത്തിലും യുവജന പ്രസ്ഥാനത്തിലും സജീവമായിരുന്ന ശക്തൻ 1977 ൽ മാണി ഗ്രൂപ്പ് സ്ഥാനാർഥിയായി കോവളത്ത് മത്സരിച്ച് പരാജയപ്പെട്ടു. 1982 ൽ കോവളത്ത് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് യുഡിഎഫിലെ രഘുചന്ദ്രബാലിനെ തോൽപ്പിച്ചു. 1975 ൽ അടിയന്തരാവസ്ഥകാലത്ത് രണ്ട് മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചു.

1985 ൽ കോൺഗ്രസ് അംഗത്വം എടുത്ത ശക്തൻ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി. കശുവണ്ടി വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 2005 മുതൽ കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായി പ്രവർത്തിക്കുന്ന ശക്തൻ തിരുവനന്തപുരം ഡി.സി.സി. ട്രഷറർ (1987 - 1993), ഡി.സി.സി ജനറൽ സെക്രട്ടറി (1993 - 2000), ജില്ലാ കൗൺസിൽ മെമ്പർ (1991-1994), എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോവളത്തു നിന്ന് ഒരു പ്രാവശ്യവും നേമത്തു നിന്നു രണ്ടു തവണയും (1982, 2001, 2006) ഇദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[1]. മുൻ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ 2004 മുതൽ 2006 വരെ ഗതാഗത മന്ത്രിയായി പ്രവർത്തിച്ചിരുന്നു.

സ്പീക്കർ തിരഞ്ഞെടുപ്പ് 2015തിരുത്തുക

മുൻ സ്പീക്കറായിരുന്ന ജി കാർത്തികേയൻ അന്തരിച്ച ഒഴിവിലേക്ക് നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ശക്തൻ 74 വോട്ടുകൾ നേടി, സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണി സ്ഥാനാർഥി ആയിഷ പോറ്റിക്ക് 66 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫ് വിട്ട കേരള കോൺഗ്രസ് ബി പ്രതിനിധിയായ കെ.ബി ഗണേഷ് കുമാർ ഇടതുമുന്നണി സ്ഥാനാർഥിക്കാണ് വോട്ടുചെയ്തത്.[2]

അധികാരങ്ങൾതിരുത്തുക

  • 2015 മാർച്ച് മുതൽ കേരള നിയമസഭ സ്പീക്കർ
  • 1987-1993 കാലത്ത് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ [3]
  • 1993-2000 കാലത്ത് ഡി.സി.സി ജനറൽ സെക്രട്ടറി.
  • 2005 മുതൽ കെ.പി.സി.സി നിർവാഹക സമിതി അംഗം.
  • 2005 മുതൽ എ.ഐ.സി.സി. അംഗം.
  • 2004 2006 കാലത്ത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായി.

കുടുംബംതിരുത്തുക

സ്റ്റെല്ലയാണ് ഭാര്യ. രണ്ടു പെൺമക്കൾ. ടിൻറു (എൻജിനീയർ), ഡോ. ടിഷ എന്നിവർ.

അവലംബംതിരുത്തുക

  1. http://keralaassembly.org/election/biodata.php4?no=85&name=N.%20Sakthan
  2. "സ്പീക്കറായി ശക്തൻ". www.mathrubhumi.com. ശേഖരിച്ചത് 1 മാർച്ച് 2015.
  3. http://www.madhyamam.com/news/344977/150315
"https://ml.wikipedia.org/w/index.php?title=എൻ._ശക്തൻ&oldid=2784515" എന്ന താളിൽനിന്ന് ശേഖരിച്ചത്