ചെർക്കളം അബ്ദുള്ള

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ


ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗിന്റെ നേതാക്കളിലൊരാളും, മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യും ആയിരുന്നു ചെ‍ർക്കളം അബ്ദുള്ള (1942 സെപ്റ്റംബർ 15 - 2018 ജൂലൈ 27). [1]2001-ലെ ആന്റണി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണവകുപ്പ്മന്ത്രിയായിരുന്നു.

ജീവിതരേഖ

തിരുത്തുക

1942 സെപ്റ്റംബർ 15-ന് ബാരിക്കാട് മുഹമ്മദ്ഹാജിയുടേയും ആസ്യമ്മയുടേയും മകനായി ജനനം. 1957-ൽ സ്വതന്ത്രവിദ്യാർഥിസംഘടനയിലൂടെയാണ് രാഷ്ട്രീയരംഗത്ത് എത്തിയത്. 1987 മുതൽ 2006 വരെ തുടർച്ചയായി നാലു തവണ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001 മുതൽ 2004 വരെ തദ്ദേശസ്വയംഭരണവകുപ്പ്മന്ത്രിയായിരുന്നപ്പോൾ കുടുബശ്രീ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ പ്രധാന പങ്കു വഹിച്ചു.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2001 മഞ്ചേശ്വരം നിയമസഭാമണ്ഡലം ചെർക്കളം അബ്ദുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, യു.ഡി.എഫ് സി.കെ. പത്മനാഭൻ ബി.ജെ.പി.
1996 മഞ്ചേശ്വരം നിയമസഭാമണ്ഡലം ചെർക്കളം അബ്ദുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, യു.ഡി.എഫ് വി. ബാലകൃഷ്ണ ഷെട്ടി ബി.ജെ.പി.
1991 മഞ്ചേശ്വരം നിയമസഭാമണ്ഡലം ചെർക്കളം അബ്ദുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, യു.ഡി.എഫ് കെ.ജി. മാരാർ ബി.ജെ.പി.
1987 മഞ്ചേശ്വരം നിയമസഭാമണ്ഡലം ചെർക്കളം അബ്ദുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, യു.ഡി.എഫ് എച്ച്. ശങ്കര ആൽവ ബി.ജെ.പി.

അധികാരങ്ങൾ

തിരുത്തുക
  • 2001 മുതൽ 2004 വരെ ആന്റണി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണവകുപ്പ്മന്ത്രി
  • 1972 മുതൽ 1984 വരെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് അവിഭക്ത കണ്ണൂർജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു
  • 1984 കാസർഗോഡ് ജില്ലാ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി
  • 2004 മുതൽ 2017 വരെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്റ്.[4]

കുടുംബം

തിരുത്തുക

ഭാര്യ: ആയിഷ. മക്കൾ: മെഹ്‌റുന്നീസ, മുംതാസ് സമീറ, സി.എ. മുഹമ്മദ് നാസർ, സി.എ.അഹമ്മദ് കബീർ[5]

  1. ഹിന്ദു പത്രവാർത്ത
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-24.
  3. http://www.niyamasabha.org
  4. Kerala Niyamasabha Members Profile
  5. "Mathrubhumi News". Archived from the original on 2019-10-08. Retrieved 2019-10-08.
"https://ml.wikipedia.org/w/index.php?title=ചെർക്കളം_അബ്ദുള്ള&oldid=4070653" എന്ന താളിൽനിന്ന് ശേഖരിച്ചത്