എ.പി. അനിൽകുമാർ
കേരളത്തിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായ എ.പി. അനിൽകുമാർ (ജനനം:1965 മാർച്ച് 15) കേരള നിയമസഭയിലെ വണ്ടൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ ആണ്. തുടർച്ചയായി അഞ്ചാം തവണയാണ് (2001, 2006, 2011, 2016, 2021) ഇദ്ദേഹം ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. വിനോദസഞ്ചാരം,സാംസ്കാരികം, പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
എ.പി. അനിൽകുമാർ | |
---|---|
കേരളനിയമസഭയിലെ പിന്നോക്ക ക്ഷേമം, യുവജനകാര്യം, സാംസ്കാരിക വകുപ്പ് മന്ത്രി | |
ഓഫീസിൽ സെപ്റ്റംബർ 5 2004 – മേയ് 12 2006 | |
മുൻഗാമി | എം.എ. കുട്ടപ്പൻ ജി. കാർത്തികേയൻ |
പിൻഗാമി | എ.കെ. ബാലൻ, വി. സുരേന്ദ്രൻ പിള്ള, എം.എ. ബേബി |
മണ്ഡലം | വണ്ടൂർ |
കേരളനിയമസഭയിലെ പിന്നോക്ക ക്ഷേമം, ടൂറിസം വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 23 2011 – മേയ് 20 2016 | |
മുൻഗാമി | എ.കെ. ബാലൻ, |
പിൻഗാമി | എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ |
മണ്ഡലം | വണ്ടൂർ |
കേരളനിയമസഭയിലെ അംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 16 2001 | |
മുൻഗാമി | എൻ. കണ്ണൻ |
മണ്ഡലം | വണ്ടൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മലപ്പുറം | 15 മാർച്ച് 1965
രാഷ്ട്രീയ കക്ഷി | കോൺഗ്രസ്(ഐ) |
പങ്കാളി | പ്രസീജ പി. |
കുട്ടികൾ | അർജുൻ, അമൽ |
മാതാപിതാക്കൾ |
|
വസതി | മലപ്പുറം |
As of ജൂൺ 29, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുകമലപ്പുറം അക്കരപ്പുരക്കൽ ബാലന്റെയും ദേവകിയുടെയും മകനായി 1965 മാർച്ച് 15 -ന് ജനനം. പെരിന്തൽമണ്ണ പി.ടി.എം. കോളജിലെ വിദ്യാഭ്യാസ കാലത്ത് കെ.എസ്.യു.-വിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ എ.പി. അനിൽകുമാർ കെ.എസ്.യു. താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ്‌പ്രസിഡന്റ്, സംസ്‌ഥാന ജനറൽ സെക്രട്ടറി പദവികളും അലങ്കരിച്ചു. ആദ്യം തൃത്താല മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചതെങ്കിലും പരാജയപ്പെട്ടു.[1] എന്നാൽ വണ്ടൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി വിജയിക്കുവാൻ കഴിഞ്ഞ അദ്ദേഹത്തിന് തന്റെ ആദ്യ നിയമസഭാ കാലഘട്ടത്തിൽ തന്നെ മന്ത്രിയാകുവാനും സാധിച്ചു. ഉമ്മൻചാണ്ടിയുടെ ആദ്യ മന്ത്രിസഭയിൽ സാംസ്‌കാരികവകുപ്പും പിന്നാക്ക ക്ഷേമവും കൈകാര്യം ചെയ്തത് ഇദ്ദേഹമായിരുന്നു. രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വിനോദസഞ്ചാരം, പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പുകളും കൈകാര്യം ചെയ്തു. ഇടയ്ക്ക് കാർഷിക സർവ്വകലാശാലാ സിൻഡിക്കേറ്റ് അംഗമായി പ്രവർത്തിച്ചിട്ടുള്ള അനിൽകുമാർ ഇപ്പോൾ എ.ഐ.സി.സി. അംഗവുമാണ്.[2]
കുടുംബം
തിരുത്തുകപ്രസീജയാണ് ഭാര്യ. അർജുൻ,അമൽ എന്നിവരാണ് മക്കൾ