കേരളത്തിലെ ഒരു രജിസ്റ്റർ ചെയ്ത രാഷ്ട്രീയ കക്ഷിയാണ് കേരളാ കോൺഗ്രസ് (ജേക്കബ്). പരേതനായ ടി.എം. ജേക്കബ് രൂപീകരിച്ച രാഷ്ട്രീയ കക്ഷിയാണിത്. വിദ്യാഭ്യാസം, ജലസേചനം, സാംസ്കാരികം, പൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു ടി.എം. ജേക്കബ്. 2011-ൽ ഇദ്ദേഹം മരിച്ച ശേഷം ജോണി നെല്ലൂർ ആണ് പാർട്ടി നയിച്ചിരുന്നത് . [1][2].ജോണി നെല്ലൂർ  ഏതാനും അനുയായികളോടൊപ്പം ജോസഫ് ഗ്രൂപ്പിൽ ചേർന്നതിനെ തുടർന്ന് ശ്രീ .വാക്കനാട് രാധാകൃഷ്ണനെ ചെയർമാനായി തിരഞ്ഞെടുത്തു , ടി.എം. ജേക്കബിന്റെ ഭാര്യ ഡേയ്സി ജേക്കബ്‌ ആണ് പാർട്ടി വൈസ് ചെയർമാൻ.[3]

കേരള കോൺഗ്രസ് (ജേക്കബ്)
മുഖ്യകാര്യാലയംസെൻട്രൽ കമ്മിറ്റി ഓഫീസ്, ടി.ബി. റോഡ്, കോട്ടയം, കേരള
പ്രത്യയശാസ്‌ത്രംമതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യം
സഖ്യംഐക്യജനാധിപത്യ മുന്നണി
വെബ്സൈറ്റ്
കേരളകോൺഗ്രസ്ജേക്കബ്.ഓർഗ്
കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ കൊടി

സ്ഥാപകൻ ടി.എം. ജേക്കബ് തിരുത്തുക

വിദ്യാർത്ഥി നേതാവ് എന്ന നിലയ്ക്കാണ് ഇദ്ദേഹം പൊതുരംഗത്തെത്തിയത്. അവിഭാജ്യ കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് ആയിരുന്നു ഇദ്ദേഹത്തിന്റെ സംഘടന. 26 വയസ്സിൽ ഇദ്ദേഹം കേരളത്തിലെ ഏറ്റവും പ്രായം കുറവുള്ള എം.എൽ.എ. ആയി മാറി. 1982-ൽ 32 വയസ്സ് പ്രായമുള്ളപ്പോൾ ഇദ്ദേഹം കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയായി.

കക്ഷി രൂപീകരണം തിരുത്തുക

കെ. എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) പാർട്ടിയിൽ നിന്നും അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 1993-ൽ ടി.എം. ജേക്കബ് - ജോണി നെല്ലൂർ, മാത്യൂ സ്റ്റീഫൻ, പി.എം. മാത്യു എന്നിവർ വിഭജിച്ച് പുതിയ കക്ഷിയുണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. പി.എം. മാത്യൂ, മാത്യൂ സ്റ്റീഫൻ എന്നിവർ പിന്നീട് മാതൃസംഘടനയിലേയ്ക്ക് മടങ്ങി. എറണാകുളം ജില്ലയുടെ കിഴക്കൻ ഭാഗങ്ങളായ പിറവം, കൂത്താട്ടുകുളം, കണ്ണൂർ,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ പോക്കറ്റുകൾ എന്നിവിടങ്ങളിലാണ് പാർട്ടിക്ക് ശക്തിയുള്ള‌ത്.

പാർട്ടിയുടെ ചരിത്രം തിരുത്തുക

1993 ഡിസംബർ 12-ന് കക്ഷി രൂപീകരിച്ചതുമുതൽ കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം യു.ഡി.എഫിന്റെ ഭാഗമായിരുന്നുവെങ്കിലും 2005-ൽ ഉമ്മൻ ചാണ്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കെ. കരുണാകരന്റെ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ) എന്ന കക്ഷിയിൽ ലയിക്കാനുള്ള തീരുമാനമെടുത്തു. 2006-ലെ തിരഞ്ഞെടുപ്പിൽ ഡി.ഐ.സി.(കെ) ഐക്യജനാധിപത്യ മുന്നണിയുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിൽ മത്സരിച്ചു. എൽ.ഡി.എഫുമായി പാർട്ടി സഖ്യമുണ്ടാക്കും എന്നായിരുന്നു പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

ടി.എം. ജേക്കബും (പിറവം) ജോണി നെല്ലൂരും (മൂവാറ്റുപുഴ) 2006-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണുണ്ടായത്.

2006 സെപ്റ്റംബറിൽ പാർട്ടി പ്രസിഡന്റായ കെ. മുരളീധരനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ടി.എം. ജേക്കബും ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഡി.ഐ.സി.യിൽ നിന്ന് വിഘടിച്ച് കേരള കോൺഗ്രസ് (ജേക്കബ്) കക്ഷി പുനരുജ്ജീവിപ്പിച്ചു. ഇവരെ ചെറിയ ഇടവേളയ്ക്കുശേഷം യു.ഡി.എഫിലേയ്ക്ക് തിരികെ സ്വീകരിക്കുകയുണ്ടായി.

2011-ലെ തിരഞ്ഞെടുപ്പിൽ ടി.എം. ജേക്കബ് പിറവത്തുനിന്നും വിജയിച്ചുവെങ്കിലും ജോണി നെല്ലൂർ അങ്കമാലിയിൽ നിന്ന് പരാജയപ്പെട്ടു. ടി.എം. ജേക്കബ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായി ചുമതലയേറ്റു. 2011 ഒക്റ്റോബർ 30-ന് ഇദ്ദേഹം മരിച്ചതിനെത്തുടർന്ന് മകൻ അനൂപ് ജേക്കബ് പിറവത്തുനിന്നും മത്സരിച്ചു ജയിച്ചു. ഇദ്ദെഹം കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ആദ്യ തവണ നിയമസഭയിലെത്തുന്ന അനൂപ് ജേക്കബിന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം നൽകുകയുണ്ടായി. [4][5][6]

കേരളത്തിലെ അസംബ്ലി തിരഞ്ഞെടുപ്പുകൾ തിരുത്തുക

1996, 2001, 2006, 2011 എന്നീ വർഷങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പുകളിലും 2012-ലെ ഉപതിരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം മത്സരിച്ച സീറ്റുകൾ ഇവയാണ്.

1996
പിറവം - ടി.എം. ജേക്കബ് (ജയിച്ചു)
മൂവാറ്റുപുഴ - ജോണി നെല്ലൂർ (ജയിച്ചു)
കടുത്തുരുത്തി - പി.എം. മാത്യൂ (പരാജയപ്പെട്ടു)
പീരുമേട് - മാത്യൂ സ്റ്റീഫൻ (പരാജയപ്പെട്ടു)

2001
പിറവം - ടി.എം. ജേക്കബ് (ജയിച്ചു)
മൂവാറ്റുപുഴ - ജോണി നെല്ലൂർ (ജയിച്ചു)
കുട്ടനാട് - പ്രഫ. ഉമ്മൻ മാത്യു (പരാജയപ്പെട്ടു)
ഉടുമ്പൻ ചോല - മാത്യൂ സ്റ്റീഫൻ (പരാജയപ്പെട്ടു)

2011
പിറവം - ടി.എം. ജേക്കബ് (വിജയിച്ചു)
അങ്കമാലി - ജോണി നെല്ലൂർ (പരാജയപ്പെട്ടു)
തരൂർ - എൻ.വിനീഷ് (പരാജയപ്പെട്ടു)

2012
പിറവം - അനൂപ് ജേക്കബ് (വിജയിച്ചു)
[7]

കേരളത്തിലെ ഭരണ പ്രാതിനിദ്ധ്യം തിരുത്തുക

അനൂപ് ജേക്കബ് - ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃ വകുപ്പ്, രജിസ്ട്രേഷൻ എന്നിവയുടെ മന്ത്രി

ബോർഡുകളിലും കോർപ്പറേഷനുകളിലുമുള്ള പ്രാതിനിധ്യം തിരുത്തുക

ജോണി നെല്ലൂർ പണ്ട് എം.എൽ.എ. ആയിരുന്നു - ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ, കേരള ലിമിറ്റഡ് (ഔഷധി) ചെയർമാൻ
പ്രഫ. ഉമ്മൻ മാത്യു പണ്ട് എം.എൽ.എ. ആയിരുന്നു - സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരളയുടെ ചെയർമാൻ
വാക്കനാട് രാധാകൃഷ്ണൻ - ക്വയിലോൺ കോ-ഓപറേറ്റീവ് സ്പിന്നിംഗ് മിൽസ് ലിമിറ്റഡിന്റെ ചെയർമാൻ

പോഷകസംഘടനകൾ തിരുത്തുക

  • വിദ്യാർത്ഥി പ്രസ്ഥാനം - കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (ജേക്കബ്)
  • യുവജന സംഘടന - കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്)
  • സ്ത്രീ സംഘടന - കേരള വിമൺസ് കോൺഗ്രസ് (ജേക്കബ്)
  • തൊഴിലാളി സംഘടന - കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് (ജേക്കബ്)
  • കർഷകസംഘടന - കേരള കർഷക യൂണിയൻ (ജേക്കബ്)

വിവിധ കേരളാ കോൺഗ്രസുകൾ തിരുത്തുക

തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കേരളാ കോൺഗ്രസുകൾ [8]


അവലംബം തിരുത്തുക

  1. "കേരള കോൺഗ്രസ് (ജേക്കബ്) റ്റു ലോഞ്ച് അജിറ്റേഷൻ എഗൈൻസ്റ്റ് പ്രൈസ് റൈസ്". ചെന്നൈ, ഇന്ത്യ: ദി ഹിന്ദു. 2007-12-29. Archived from the original on 2008-05-07. Retrieved 2009-09-12.
  2. "T.M. Jacob to sit on Opposition benches". ചെന്നൈ, ഇന്ത്യ: The ഹിന്ദു. 2005-05-21. Retrieved 2009-09-12.[പ്രവർത്തിക്കാത്ത കണ്ണി]
  3. http://kerala9.com/news-category/news/kerala-news/daisy-jacob-appointed-as-vice-chairperson-of-kerala-congress-jacob-group[പ്രവർത്തിക്കാത്ത കണ്ണി]
  4. http://zeenews.india.com/news/kerala/piravom-bypoll-result-live-udf-leads_765178.html
  5. http://in.news.yahoo.com/piravam-election--anoop-jacob--udf--moves-to-win.html
  6. http://expressbuzz.com/states/kerala/kc(j)-to-claim-t-m-jacob%E2%80%99s-portfolio-for-anoop/376656.html[പ്രവർത്തിക്കാത്ത കണ്ണി]
  7. മാത്യു, റോയ് (21 March 2012). "യു.ഡി.എഫ്. കാൻഡിഡേറ്റ് വിൻസ് പിറവം ബൈപോൾ ഇൻ കേരള". ദി ഹിന്ദു. ചെന്നൈ, ഇന്ത്യ.
  8. http://eci.nic.in/eci_main/ElectoralLaws/OrdersNotifications/year2014/Notification%20English%2013.01.2015.pdf. {{cite web}}: External link in |website= (help); Missing or empty |title= (help); Missing or empty |url= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കേരള_കോൺഗ്രസ്_(ജേക്കബ്)&oldid=3819270" എന്ന താളിൽനിന്ന് ശേഖരിച്ചത്