അകലാപ്പുഴ

ഇന്ത്യയിലെ നദി

പുഴയെന്ന് വിളിക്കുന്നുവെങ്കിലും, കോഴിക്കോട് ജില്ലയിൽ പയ്യോളി ചീർപ്പിനും കണയങ്കോടിനുമിടയിൽ കോരപ്പുഴയുമായി ബന്ധപ്പെട്ടുകിടക്കുന്ന കായലാണ് അകലാപ്പുഴ. ആറു മാസത്തോളം മാത്രം ഉപ്പുവെള്ളവും കയറുന്ന അകലാപ്പുഴയെ സാൾട്ട് വാട്ടർ റിവർ (salt water river) ആയി തെറ്റി ധരിക്കാറുണ്ട്. ബ്രിട്ടീഷ് ഭരണ കാലത്ത് അകലാപ്പുഴ വഴി ജലഗതാഗതം നടന്നിരുന്നു.[1] അകലാപ്പുഴയ്ക്ക് അടുത്തുള്ള തുറയൂർ സംഘകാലഘട്ടത്തിലെ പ്രമുഖ തുറമുഖപട്ടണമായിരുന്നു എന്ന് കരുതപ്പെടുന്നു.[1]

അകലാപ്പുഴ കോരപ്പുഴയിൽ തുടങ്ങി പറശ്ശിനിക്കടവ് വഴി കർണാടകത്തിലേക്ക് ഒഴുകുന്നു.[1]

എത്തിച്ചേരാൻതിരുത്തുക

കോഴിക്കോട് നിന്നു 40 കിലോമീറ്ററാണ് കായലിലേക്കുള്ള ദൂരം. കോഴിക്കോട് - വടകര റൂട്ടിൽ പയ്യോളിയിൽ നിന്നും പേരാമ്പ്ര റോഡിലൂടെ നാലുകിലോമീറ്റർ പോയാൽ ഇവിടെയത്താം.[2]

പദോൽപ്പത്തിതിരുത്തുക

അകലമുള്ള പുഴ ലോപിച്ചാണ് അകലാപ്പുഴ എന്ന പേരുണ്ടായതെന്നാണ് വില്യം ലോഗൻ മലബാർ മാന്വലിൽ എഴുതിയിട്ടുള്ളത്.[1]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 "കോഴിക്കോടിന്റെ കുട്ടനാട്, അകലാപ്പുഴയ്ക്ക് ഇതിലും നല്ലൊരു വിശേഷണമില്ല; ഉൾനാടൻ ഗ്രാമഭംഗി ആസ്വദിച്ചൊരു തോണി യാത്ര! | Kozhikode Village Travelogue". ശേഖരിച്ചത് 2021-07-01.
  2. "അകലാപ്പുഴ മനസ്സിൽനിന്നകലാതെ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-07-01.
"https://ml.wikipedia.org/w/index.php?title=അകലാപ്പുഴ&oldid=3600708" എന്ന താളിൽനിന്ന് ശേഖരിച്ചത്