എലത്തൂർ ഗ്രാമപഞ്ചായത്ത്

കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷനിലെ വാർഡ്
(എലത്തൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ ചേളന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്ത്. വിസ്തീർണം 13.58 ചതുരശ്രകിലോമീറ്റർ. എലത്തൂർ റെയിൽവേ സ്റ്റേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം,പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്, വളരെ പുരാതനമായ സി എം സി ഗേൾസ് ബോയ്സ് ഹൈസ്കൂൾ, SBI ബാങ്ക്, എലത്തൂർ ശ്രീ ബാല സുബ്രഹ്മണ്യ ക്ഷേത്രം,ജുമാ മസ്ജിത്. എ കെ ജി പഠന ഗവേഷണ കേന്ദ്രം തുടങ്ങിയവ ഈ പ്രദേശത്തെ പ്രസിദ്ധമാക്കുന്നു.

എലത്തൂർ ഗ്രാമപഞ്ചായത്ത്
മനുഷ്യവാസ പ്രദേശം
11°20′0″N 75°44′0″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
ജനസംഖ്യ
പുരുഷന്മാർ
സ്ത്രീകൾ
കോഡുകൾ
തപാൽ
LGD
LSG
SEC
Map
കോഴിക്കോട് ഏലത്തുരുള്ള ഭഗവതിക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂര. (1900-01)


അതിരുകൾ വടക്ക് ചേമഞ്ചേരി, തലക്കുളത്തൂർ പഞ്ചായത്തുകൾ, തെക്ക് കോഴിക്കോട് കോർപ്പറേഷൻ, കിഴക്ക് കോഴിക്കോട് കോർപ്പറേഷൻ, കക്കാടി പഞ്ചായത്ത്, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ്. കോരപ്പുഴ ഈ പഞ്ചായത്തിലൂടെ ഒഴുകുന്നു

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 36787 ഉം സാക്ഷരത 92.52 ശതമാനവുമാണ്.