കേരള സ്കൂൾ കലോത്സവം

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കലാമേള

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കലാമേളയാണ്‌ കേരള സ്കൂൾ കലോത്സവം. എല്ലാവർഷവും ഡിസംബർ-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956-ൽ ആണ്‌[1]. 2008 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ്‌ കേരള സ്കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂൾ കലോത്സവം അറിയപ്പെടുന്നു. [2] [3]

കാസർഗോഡ് വെച്ച് നടന്ന 60- മത് (2019-2020) കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ

സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്.

ചരിത്രം

തിരുത്തുക
 
കൊല്ലത്ത് വെച്ച് നടന്ന നാല്പത്തി എട്ടാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ

1956-ൽ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ കലോത്സവം ആരംഭിച്ചു[1]. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സി.എസ്. വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടർ രാമവർമ അപ്പൻ തമ്പുരാനും, ഗണേശ അയ്യർ എന്ന പ്രഥമാധ്യാപകനും ചേർന്നതാണ്‌ ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചത്[1]. ജി.എസ്. വെങ്കടേശ്വരയ്യർ അന്ന് ഡൽഹിയിൽ അന്തർ സർവ്വകലാശാല കലോത്സവത്തിൽ കാഴചക്കാരനായിരുന്നു[4]. ഈ പരിപാടിയിൽ നിന്നും ആവേശമുൾക്കൊണ്ടാണ്‌ ,കേരളത്തിലെയും സ്കൂൾ വിദ്യാർത്ഥികൾക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹമാലോചിച്ചത്[4]. ജനുവരി 25 മുതൽ 26 വരെ എറണാകുളം എസ്സ്. ആർ.വി. ഗേൾസ് ഹൈസ്കൂളിൽ ആദ്യ യുവജനോൽസവം അരങ്ങേറി. അന്ന് ഒരു ദിവസം മാത്രമാണു കലോത്സവം ഉണ്ടായിരുന്നത് . ഏതാണ്ട് 200-ഓളം കുട്ടികൾ സ്കൂൾ തലത്തിൽ നിന്ന് നേരിട്ട് ഈ കലോത്സവത്തിലേക്ക് പങ്കെടുക്കുകയായിരുന്നു[4].

1975-ൽ കോഴിക്കോട് നടന്ന കലോത്സവം കലോത്സവത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തത് ഈ വർഷമായിരുന്നു. കലോത്സവത്തിനു മുൻപു നടക്കുന്ന ഘോഷയാത്രയും ആരംഭിച്ചതും 1975-ൽ തന്നെ.[4].

കലാതിലകം,പ്രതിഭാ പട്ടങ്ങൾ

തിരുത്തുക

കലോത്സവത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയന്റുകൾ നേടുന്ന പെൺകുട്ടിക്ക് കലാതിലകം എന്ന പട്ടവും, ആൺകുട്ടിക്ക് കലാപ്രതിഭ എന്ന പട്ടവും നൽകുന്ന പതിവുണ്ടായിരുന്നു. 1986-ൽ ടി.എം.ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്‌ ഇതാരംഭിച്ചത്[1]. കവി ചെമ്മനം ചാക്കോയാണ്‌ പ്രതിഭ എന്ന പേരു നിർദ്ദേശിച്ചത്. ആദ്യത്തെ പ്രതിഭാ പട്ടം നേടിയത് പിന്നീട് ചലച്ചിത്ര നടനായി മാറിയ വിനീത് ആയിരുന്നു. കലാതിലകം പൊന്നമ്പളി അരവിന്ദും. 2006-ലെ കലോത്സവം മുതൽ കലോത്സവ കമ്മറ്റി തിലക പ്രതിഭാ പട്ടങ്ങൾ നൽകുന്ന പതിവ് ഉപേക്ഷിച്ചു.2005-ൽ തിലകം നേടിയ ആതിര ആർ. നാഥാണ് അവസാനത്തെ തിലക പട്ടമണിഞ്ഞത്. ആ വർഷം പ്രതിഭാപട്ടം ഇല്ലായിരുന്നു[1].

സ്വർണ്ണക്കപ്പ്

തിരുത്തുക
 
117.5 പവൻ ഉള്ള സ്വർണ്ണക്കപ്പ്

കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വർണ്ണക്കപ്പ് നൽകുന്ന പതിവ് 1986-മുതൽ തുടങ്ങി. മഹാകവി വൈലോപ്പിള്ളിയുടെ നിർദ്ദേശത്തിൽ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരാണ്‌ 117.5 പവൻ ഉള്ള സ്വർണ്ണക്കപ്പ് പണിതീർത്തത്[5]. 2008 വരെ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നൽകാറ്. 2009-ൽ ഹയർസെക്കന്ററി കലോത്സവം കൂടെ ഒന്നിച്ചു നടക്കുന്നതിനാൽ 2009-ലെ കലോത്സവം മുതൽ ഈ കപ്പ് ഹൈസ്കൂൾ ,ഹയർസെക്കന്ററി തലങ്ങളിൽ പ്രത്യേകമായി നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്കാണ്‌ നൽകുന്നത്.[6]

 
തിരുവനന്തപുരത്ത്]വെച്ച് നടന്ന നാല്പത്തി ഒമ്പതാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ

കലോത്സവ വേദികൾ

തിരുത്തുക
 
കണ്ണൂരിൽ വെച്ച് നടന്ന നാല്പത്തി ഏഴാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ

1956 മുതൽ കലോത്സവം നടന്ന വേദികളാണ്‌ ചുവടെ

ക്രമനമ്പർ വർഷം വേദി സവിശേഷതകൾ
1 1957 എറണാകുളം
2 1958 തിരുവനന്തപുരം
3 1959 ചിറ്റൂർ
4 1960 കോഴിക്കോട്
5 1961 തിരുവനന്തപുരം
6 1962 ചങ്ങനാശ്ശേരി
7 1963 തൃശ്ശൂർ
8 1964 തിരുവല്ല
9 1965 ഷൊർണ്ണൂർ
1966 കലോത്സവം നടന്നില്ല
1967 കലോത്സവം നടന്നില്ല
10 1968 തൃശ്ശൂർ
11 1969 കോട്ടയം
12 1970 ഇരിങ്ങാലക്കുട
13 1971 ആലപ്പുഴ
1972 കലോത്സവം നടന്നില്ല
1973 കലോത്സവം നടന്നില്ല
14 1974 മാവേലിക്കര
15 1975 പാലാ കഥകളി സംഗീതം,മോഹിനിയാട്ടം,അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തു.
കലോത്സവത്തിനു മുൻപു നടക്കുന്ന ഘോഷയാത്ര
16 1976 കോഴിക്കോട്
17 1977 എറണാകുളം
18 1978 തൃശ്ശൂർ
19 1979 കോട്ടയം
20 1980 തിരുവനന്തപുരം
21 1981 പാലക്കാട്
22 1982 കണ്ണൂർ
23 1983 എറണാകുളം
24 1984 കോട്ടയം
25 1985 എറണാകുളം
ക്രമനമ്പർ വർഷം വേദി സ്വർണ്ണക്കപ്പ് സവിശേഷതകൾ
26 1986 തൃശ്ശൂർ കലാതിലകം , കലാപ്രതിഭ പട്ടങ്ങൾ ആരംഭിച്ചു
27 1987 കോഴിക്കോട്
28 1988 കൊല്ലം
29 1989 എറണാകുളം
30 1990 ആലപ്പുഴ
31 1991 കാസർഗോഡ് കോഴിക്കോട്
32 1992 തിരൂർ കോഴിക്കോട്
33 1993 ആലപ്പുഴ കോഴിക്കോട്
34 1994 തൃശ്ശൂർ
35 1995 കണ്ണൂർ
36 1996 കോട്ടയം
37 1997 എറണാകുളം
38 1998 തിരുവനന്തപുരം
39 1999 കൊല്ലം
40 2000 പാലക്കാട്
41 2001 തൊടുപുഴ കോഴിക്കോട്
42 2002 കോഴിക്കോട് കോഴിക്കോട്
43 2003 ആലപ്പുഴ കണ്ണൂർ
44 2004 തൃശ്ശൂർ കോഴിക്കോട്
45 2005 തിരൂർ പാലക്കാട് കലാതിലകം -ആതിര ആർ. നാഥ്‌
46 2006 എറണാകുളം പാലക്കാട് കലാതിലകം,പ്രതിഭാ പട്ടങ്ങൾ ഉപേക്ഷിച്ചു
47 2007 കണ്ണൂർ കോഴിക്കോട്
48 2008 കൊല്ലം കോഴിക്കോട് ഹിന്ദുസ്ഥാനി ശാസത്രീയ സംഗീതം പ്രദർശന ഇനമായി ഉൾപ്പെടുത്തി
49 2009 തിരുവനന്തപുരം കോഴിക്കോട് ഹൈസ്കൂൾ ,ഹയർസെക്കന്ററി കലോത്സവം എന്നിവ ഒരുമിച്ചു നടന്നു
50 2010 കോഴിക്കോട് കോഴിക്കോട്
51 2011 കോട്ടയം കോഴിക്കോട്
52 2012 തൃശ്ശൂർ കോഴിക്കോട് ആൺകുട്ടികളുടെ കേരളനടനം മത്സര ഇനമായി ഉൾപ്പെടുത്തി.
53 2013 മലപ്പുറം കോഴിക്കോട് 14 പുതിയ ഇനങ്ങൾ ഉൾപ്പെടുത്തി
54 2014 പാലക്കാട് കോഴിക്കോട് വേദികളിൽ സി.സി.ടി.വി, വൈ ഫൈ വേദി, ഐടി@സ്കൂളിന്റെ തത്സമയ പോയന്റ് അപ്പ്ഡേറ്റ്, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ[7]
55 2015 കോഴിക്കോട് കോഴിക്കോടും പാലക്കാടും ഐടി@സ്കൂളിന്റെനേതൃത്വത്തിൽ വേദികളിൽ നിന്നുമുള്ള തത്സമയ പോയന്റ് അപ്പ്ഡേറ്റ്, നവമാധ്യമ അപ്‌ഡേറ്റ്
56 2016 തിരുവനന്തപുരം കോഴിക്കോട് ഐടി@സ്കൂളിന്റെനേതൃത്വത്തിൽ വേദികളിൽ നിന്നുമുള്ള തത്സമയ പോയന്റ് അപ്പ്ഡേറ്റ്, നവമാധ്യമ അപ്‌ഡേറ്റ്, കലോത്സവത്തിനു വേണ്ടി പ്രത്യേകം നിർമ്മിച്ച മൊബൈൽ ആപ്പ്
57 2017 കണ്ണൂർ കോഴിക്കോട്
58 2018 തൃശൂർ കോഴിക്കോട് തുടർച്ചയായ പന്ത്രണ്ടാം തവണയും കിരീടം കോഴിക്കോടിന്
59 2019 ആലപ്പുഴ പാലക്കാട്
60 2019-2020 കാഞ്ഞങ്ങാട് - നീലേശ്വരം പാലക്കാട് മൂന്നാം തവണ, 951 പോയിന്റുകൾ നേടി,
2020-21 കൊവിഡ് 19 - കലോൽസവം നടന്നില്ല
2021-22 കൊവിഡ് 19 - കലോൽസവം നടന്നില്ല
61 2022-23 കോഴിക്കോട് കൈറ്റ് വേദികളിൽ നിന്നും സംപ്രേഷണം ചെയ്തു. കിരീടം കോഴിക്കോടിന്

[8]

കേരള സ്കൂൾ കലോത്സവം 2008-2009

തിരുത്തുക

നാല്പത്തിയൊമ്പതാമത് കേരള സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് വെച്ച് 2008 ഡിസംബർ 30 മുതൽ 2009 ജനുവരി 5 വരെയുള്ള കാലത്ത് നടന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ നയരേഖകൾ അനുസരിച്ചാണ്‌ ഈ കലോത്സവം സംഘടിപ്പിക്കപ്പെട്ടത്. കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പുത്തരിക്കണ്ടം മൈതാനത്തെ പ്രധാന വേദിയിൽ കലോത്സവത്തിന്റെ ഉദ്ഘാടനം നിർ‌വ്വഹിച്ചു.[9]

കേരള സ്കൂൾ കലോത്സവം 2010

തിരുത്തുക
 
2010-ൽ കോഴിക്കോട് വെച്ച് നടന്ന അമ്പതാമത് സ്കൂൾ കലോത്സവത്തിന്റെ ലോഗോ

അമ്പതാമത് കേരള സ്കൂൾ കലോത്സവം കോഴിക്കോട് വെച്ച് 2010 ജനുവരി 9 മുതൽ ജനുവരി 15 വരെ കോഴിക്കോട് വെച്ച് നടന്നു. ജനുവരി 9-ന്‌ വൈകുന്നേരം കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ. ബേബിയാണ്‌ സുവർണ്ണ ജൂബിലി കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്[10]. കോഴിക്കോട് ജില്ലയാണ്‌ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയത്.

കേരള സ്കൂൾ കലോത്സവം 2011

തിരുത്തുക

കേരള സ്കൂൾ കലോത്സവം 2012

തിരുത്തുക

കേരള സ്കൂൾ കലോത്സവം 2013

തിരുത്തുക

കേരള സ്കൂൾ കലോത്സവം 2014

തിരുത്തുക
 
പാലക്കാട് വെച്ച് നടക്കുന്ന അമ്പത്തിനാലാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ

കേരളത്തിന്റെ അമ്പത്തി നാലാമത് 2014 ജനുവരി 19 മുതൽ ജനുവരി 25 വരെ പാലക്കാട് വെച്ച് നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം. അമ്പത്തി നാലാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം 2014 ജനുവരി 19-നു് പാലക്കാട് ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തു വച്ച് വീഡിയോ കോൺഫറൻസിങ്ങ് വഴി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. ചടങ്ങിൽ ചലചിത്ര താരം ബാലചന്ദ്രമേനോൻ മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് ആതിഥേയരായ പാലക്കാടിനെ 6 പോയന്റുകൾക്ക് പിന്നിലാക്കി ജേതാക്കളായി.

കേരള സ്കൂൾ കലോത്സവം 2015

തിരുത്തുക

എറണാകുളത്ത് വച്ചു നടത്താനിരുന്ന അമ്പത്തി അഞ്ചാമത് കേരള സ്കൂൾ കലോത്സവം 2015 മെട്രോയുടെ പണി നടക്കുന്നതിനാൽ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. 2015 ജനുവരി 15 മുതൽ 21 വരെയാണ് കലോത്സവം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അദ്ധ്യക്ഷനായിരുന്നു.

കേരള സ്കൂൾ കലോത്സവം 2016

തിരുത്തുക

56-ാമത് കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം തിരുവനന്തപുരത്ത് ആണ് നടന്നത്.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്തു.[11] തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്തായിരുന്നു പ്രധാന വേദി.ഉദ്ഘാടന സമയം ചലചിത്ര സംവിധായകൻ ജയരാജ് മുഖ്യാതിഥിയായി.വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ്, മറ്റു മന്ത്രിമാരായ എം.കെ മുനീർ, വിെസ് ശിവകുമാർ, അനുപ് ജേക്കബ്, സ്പീക്കർ എൻ.ശക്തൻ എന്നിവരും ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു.232 ഇനങ്ങളിലായി ഏതാണ്ട് 12000 ഓളം പ്രതിഭകൾ ഈ കലോത്സവത്തിൽ പങ്കെടുത്തു.919 പോയിൻറുമായി കോഴിക്കോട് ഒന്നാം സ്ഥാനവും, 912 പോയിൻറ് നേടി പാലക്കാട് രണ്ടാം സ്ഥാനവും 908 പോയിൻറോടെ കണ്ണൂർ മൂന്നാം സ്ഥാനവും നേടി [12] വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ചലച്ചിത്രതാരങ്ങളായ നിവിൻ പോളിയും സുരാജ് വെഞ്ഞാറമൂടും സമാപന ചടങ്ങിൽ പങ്കെടുത്തിരുന്നു.

കേരള സ്കൂൾ കലോത്സവം 2017

തിരുത്തുക

57--ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവം കണ്ണൂരിൽ വെച്ചാണു നടന്നത്. 2017 ജനുവരി 16 മുതൽ 22 വരെയായിരുന്നു കലോത്സവം. 232 ഇനങ്ങളിലായി ഏതാണ്ട് 12000 ഓളം പ്രതിഭകൾ ഈ കലോത്സവത്തിൽ പങ്കെടുത്തു. 939 പോയിൻറുമായി കോഴിക്കോട് ഒന്നാം സ്ഥാനവും, 936 പോയിൻറ് നേടി പാലക്കാട് രണ്ടാം സ്ഥാനവും 933 പോയിൻറോടെ ആതിഥേയരായ കണ്ണൂർ മൂന്നാം സ്ഥാനവും നേടി [12] വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടും സമാപന ചടങ്ങിൽ പങ്കെടുത്തിരുന്നു.

കേരള സ്കൂൾ കലോത്സവം 2019-20

തിരുത്തുക
 
കാഞ്ഞങ്ങാടു വെച്ച് നടക്കുന്ന അറുപതാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ

അറുപതാമത് കലോത്സവം കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടു വെച്ചു നടന്നു. 2019 നവംബർ 28, 29, 30, ഡിസംബർ 1 തീയതികളിൽ ആയിരുന്നു കലോത്സവം കടന്നത്. 28 വേദികളിലാണ് 239 മത്സര ഇനങ്ങൾ ആണുണ്ടായിരുന്നത്, നാലു ദിവസങ്ങളിലായി 10000 -ൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരാർത്ഥികൾക്ക് രജിസ്ട്രേഷൻ ചെയ്യുന്ന സമയത്തു തന്നെ, പങ്കാളിത്ത മികവിനായി സമ്മാനം നൽകുന്ന ട്രോഫികൾ നൽകിയിരുന്നു. [13] സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആയിരുന്നു കലോത്സവം ഉദ്ഘാടനം ചെയ്തത്. പൊതു വിദ്യാദ്യാസ ഡയറക്ടർ കെ. ജീവൻ ബാബു കലോത്സവ നഗരിയിൽ പതാക ഉയർത്തിയായിരുന്നു പരിപാടിയുടെ തുടക്കം. മുഖ്യാതിഥികളായി മന്ത്രിമാരായ സി. രവീന്ദ്രനാഥ്, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് എം. കെ. മുനീർ, കാസർഗോഡ് എം. പി. രാജ്‌മോഹൻ ഉണ്ണിത്താൻ, സിനിമാതാരം ജയസൂര്യ എന്നിവർ സംബന്ധിച്ചു. [14]

കേരള സ്കൂൾ കലോത്സവം 2022-23

തിരുത്തുക

കേരളത്തിന്റെ അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ ജനുവരി ഏഴ് വരെ കോഴിക്കോട് നടന്നു.  മുഖ്യവേദിയായ അതിരാണിപാടത്ത് (വിക്രം മെെതാനം) ജനുവരി 3 രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു പതാക ഉയർ‌ത്തി. 50 മിനിറ്റ് നീണ്ട ദൃശ്യവിസ്മയത്തിനും സ്വാഗതഗാനത്തിനും ശേഷം ഉദ്ഘാടനചടങ്ങുകൾ ആരംഭിച്ചു. നടി ആശ ശരത്‌ വിശിഷ്ടാതിഥിയായി. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. 2 വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷമാണ് വേദി വീണ്ടും ഉണരുന്നത്. 24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് പങ്കെടുത്തത്. ജനുവരി ഏഴിന്‌ വൈകിട്ട്‌ സമാപനസമ്മേളനം പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്തു. ഗായിക കെ എസ്‌ ചിത്ര മുഖ്യാതിഥിയായിരുന്നു.

  1. 1.0 1.1 1.2 1.3 1.4 "കഥ പറയുമ്പോൾ" (in Malayalam). മലയാള മനോരമ. ഡിസംബർ 30, 2008. Retrieved ജനുവരി 2, 2009.{{cite news}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  2. "Kerala school youth festival begins‍" (in ഇംഗ്ലീഷ്). Webdunia. ഡിസംബർ 30, 2008. Archived from the original on 2021-01-26. Retrieved ജനുവരി 2, 2009. {{cite news}}: zero width joiner character in |title= at position 36 (help)
  3. "Asia's largest youth art festival begins in Kerala‍" (in Englsih). India Today. ഡിസംബർ 30, 2008. Retrieved ജനുവരി 2, 2009. {{cite news}}: zero width joiner character in |title= at position 51 (help)CS1 maint: unrecognized language (link)
  4. 4.0 4.1 4.2 4.3 "HISTORY OF SCHOOL KALOTSAVAM". Archived from the original on 2009-03-04. Retrieved ജനുവരി 2, 2009.
  5. "സ്വർഗ്ഗസ്ഥ കവികളും സ്വർണ്ണകപ്പും പിന്നെ ഞാനും". Archived from the original on 2014-01-20. Retrieved 2014-01-20.
  6. "സ്വർണ്ണക്കപ്പ് ഇനി ഫിഫ്റ്റി ഫിഫ്റ്റി". Retrieved ജനുവരി 2, 2009.[പ്രവർത്തിക്കാത്ത കണ്ണി]
  7. "കലോത്സവ വിവരങ്ങൾ മൊബൈലിലും". Archived from the original on 2014-01-20. Retrieved 2014-01-20.
  8. "VENUES OF YESTERYEARS". Archived from the original on 2012-01-15. Retrieved ജനുവരി 16, 2010.
  9. Festivals should promote healthy competition: VS[പ്രവർത്തിക്കാത്ത കണ്ണി]
  10. "കലാമാമാങ്കത്തിന് തിരിതെളിഞ്ഞു". മാതൃഭൂമി. Archived from the original on 2010-01-12. Retrieved 9 January 2010.
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-20. Retrieved 2016-01-19.
  12. 12.0 12.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-28. Retrieved 2016-01-28.
  13. "പങ്കാളിത്ത മികവിനു സമ്മാനം". Archived from the original on 2019-11-29. Retrieved 2019-11-29.
  14. "പങ്കെടുത്ത പ്രമുഖർ". Archived from the original on 2019-11-29. Retrieved 2019-11-29.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കേരള_സ്കൂൾ_കലോത്സവം&oldid=3919220" എന്ന താളിൽനിന്ന് ശേഖരിച്ചത്