ആധുനിക ജാലവിദ്യാരംഗത്ത് ഏറെ ശ്രദ്ധേയനായ ഒരു ജാലവിദ്യക്കാരനാണ്‌ ഗോപിനാഥ് മുതുകാട്.

ഗോപിനാഥ് മുതുകാട്
മാന്ത്രികൻ ഗോപിനാഥ് മുതുകാട്
ജനനം (1964-04-10) ഏപ്രിൽ 10, 1964  (60 വയസ്സ്)
തൊഴിൽജാലവിദ്യക്കാരൻ
ജീവിതപങ്കാളി(കൾ)കവിത
കുട്ടികൾവിസ്മയ്
വെബ്സൈറ്റ്http://www.muthukad.com

ജീവിതരേഖ

തിരുത്തുക

1964 ഏപ്രിൽ പത്താം തീയതി മലപ്പുറം ജില്ലയിലെ കവളമുക്കട്ടയിൽ കവണഞ്ചേരി കുഞ്ഞുണ്ണിനായരുടേയും മുതുകാട് ദേവകിയമ്മയുടെയും മകനായി ജനിച്ചു. പത്താമത്തെ വയസു മുതൽ മാജിക്ക് പരിശീലനം ആരംഭിച്ചു. മഞ്ചേരി എൻ.എസ്സ്.എസ്സ്. കോളേജിൽ നിന്നു ഗണിതശാസ്തത്തിൽ ബിരുദം നേടി തുടർന്ന് എൽ എൽ ബി പഠനം തുടങ്ങിയെങ്കിലും മാജിക്കിനോടുള്ള ആവേശം മൂലം പഠനം ഉപേക്ഷിച്ചു ഈ രംഗത്ത് നിലയുറപ്പിച്ചു,1985 മുതൽ പ്രൊഫഷണൽ മാജിക് രംഗത്ത് സജീവ സാന്നിധ്യം. 1996-ൽ ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി സ്ഥാപിച്ചു,അക്കാദമിയുടെ എക്സിക്യുട്ടിവ് ഡയരക്ടർ ആയി പ്രവർത്തിച്ചു വരുന്നു .

നിലമ്പൂർ ആസ്ഥാനമാക്കി മുതുകാട് മാജിക്കൽ എന്റർടെയ്നേഴ് സ് എന്ന പേരിൽ ഒരു മാജിക്ക് ട്രൂപ്പിനു രൂപം കൊടുത്തു. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു വരുന്നു. മാജിക്കിനെ ആധുനികവൽക്കരിച്ചതിനും ഈ രംഗത്ത് ഒട്ടേറെ പുതുമകൾ സൃഷ്ടിച്ചതിനും ലോകമാന്ത്രിക സംഘടനയായ ഇന്റർനാഷണൽ ബ്രദർഹുഡ് ഓഫ് മെജിഷ്യൻസിന്റ വിശിഷ്ടാംഗീകാരവും മറ്റു നിരവധി പുരസ്കാരങ്ങളും ലഭിച്ചട്ടുണ്ട്.2002-ൽ വിസ്മയ ഭാരത യാത്ര 2004-ൽ ഗാന്ധി മന്ത്ര ,2007-ൽ വിസ്മയ് സ്വരാജ് യാത്ര ,2010-ൽ മിഷൻഇന്ത്യ തുടങ്ങിയ സന്ദേശ ഭാരത യാത്രകൾ നടത്തി.

പുരസ്കാരങ്ങൾ

തിരുത്തുക
  • ലോകമാന്ത്രിക സംഘടനയായ ഇന്റർനാഷണൽ ബ്രദർഹുഡ് ഓഫ് മെജിഷ്യൻസിന്റ വിശിഷ്ടാംഗീകാരം
  • കേരള സംഗീതനാടക അക്കാദമി പുരസ്കാരം[1](1995)
  • ഇന്റർനാഷണൽ മാജിക് സ്റ്റാർ,പാരീസ് (1999)
  • പ്രതിഭാ പ്രണാമം,ഗവണ്മെന്റ് ഓഫ് കേരള (2000)
  • അവാർഡ്‌ ഓഫ് എക്സലൻസ് ,ഗവണ്മെന്റ് ഓഫ് ഒമാൻ (2001)
  • മാജിക്കിനെ ജനകീയ കലയായി വളർത്തിയതിനും മാന്ത്രിക കലാ രംഗത്തുള്ള പ്രവർത്തനങ്ങളുടെ സമഗ്ര സംഭാവനക്കും മാജിക്കിലെ ഓസ്കാർ എന്നറിയപ്പെടുന്ന ഇന്റർനാഷണൽ മെർലിൻ അവാർഡ്‌ (2011)(International Magicians Society,USA)[2]
  • കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്(2017)[3]
  • പ്രഥമ കേരളശ്രീ പുരസ്കാരം (2022) [4]

അവതാരകൻ

തിരുത്തുക

വ്യത്യസ്ത മാജിക്കൽ പ്രോഗ്രാമുകളുമായി ചാനലുകളിൽ അവതാരകനായിട്ടുണ്ട്. മാജികുകളെ കൂടാതെയുള്ള മറ്റു പരിപാടികളുടെ അവതാരകനായും മജീഷ്യൻ മുതുകാട് പ്രത്യക്ഷപ്പെടുന്നുണ്ട്. കൈരളി ചാനലിൽ കുട്ടികളുമായിയുള്ള ടോക് ഷോ നടത്തിയിരുന്നു. നിലവിൽ മീഡിയാവൺ ടിവിയിൽ മലർവാടി ലിറ്റിൽ സ്കോളർ‍ എന്ന ക്വിസ് പ്രോഗ്രാമിൻറെ ആങ്കറാണ്. സംസ്ഥാന തലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന വൈജ്‍ഞാനിക മത്സരമാണ് ലിറ്റിൽ സ്കോളർ. ചോദ്യോത്തരത്തോടൊപ്പം വിഷയങ്ങളുമായി ബന്ധപ്പെട്ട മാജികും കഥകളുമെല്ലാം ചേർന്നാണ് അവതരണം.

പ്രമാണം:Muthukad.PNG
മലർവാടി ലിറ്റിൽ സ്കോളർ ക്വിസ് മത്സരം ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്നു

മാജിക് പ്ലാനെറ്റ്

തിരുത്തുക

കുട്ടികൾക്ക്‌ വിനോദത്തോടൊപ്പം വിജ്‌ഞാനവും പകർന്നു നൽകാൻ തിരുവനന്തപുരത്ത് ആരംഭിച്ച കേന്ദ്രമാണ് മാജിക് പ്ലാനെറ്റ്. ഈഫ്‌ യൂ ഡോണ്ട്‌ ബിലീവ്‌ ഇൻ മാജിക്‌ യു വിൽ നെവർ ഫൈൻഡ്‌ ഇറ്റ്‌... ഇതാണ്‌ കിൻഫ്രായിലെ മാജിക്‌ പ്ലാനെറ്റിലെ സ്വാഗതവാക്യം. കഴക്കൂട്ടത്ത്‌ കിൻഫ്രാ ഫിലിം ആൻഡ്‌ വീഡിയോ പാർക്കിലാണ് ഈ സ്ഥാപനം. ദിവസം രണ്ടു ഷോ ഉണ്ടാകും. അതു കഴിയുമ്പോൾ മറ്റൊരു വാതിൽ തുറക്കപ്പെടും. അതിലൂടെ പുറത്തിറങ്ങാം. ഒരു കൺകെട്ട്‌ വിദ്യയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച്‌ നിർമ്മിച്ചതാണ്‌ ഈ മാജിക്‌ പ്ലാനെറ്റ്‌. ഓരോ ചുവടിലും വിസ്‌മയം നിറയ്‌ക്കുന്ന മാജിക്‌ പ്ലാനെറ്റ്. കേരളത്തിലെ ആദ്യ മാജിക്‌ അക്കാദമി തിരുവനന്തപുരത്ത്‌ തുടങ്ങിയതും‌ മജീഷ്യൻ ഗോപിനാഥ്‌ മുതുകാടിന്റെ ശ്രമഫലമായിട്ടാണ്‌[5]

വിമർശനങ്ങൾ

തിരുത്തുക

2008-ആമാണ്ടിൽ ഗോപിനാഥ് മുതുകാടിന്റെ ശിക്ഷണത്തിൽ, ചലച്ചിത്രനടൻ മോഹൻലാൽ ബേണിങ് ഇല്ല്യൂഷൻ എന്ന ജാലവിദ്യാപ്രകടനം നടത്താനൊരുങ്ങിയിരുന്നു. എന്നാൽ ഈ പ്രകടനം അപകടം പിടിച്ചതാണെന്ന്കേരളത്തിലെ മറ്റൊരു മാന്ത്രികൻ വിമർശിച്ചിരുന്നു[6]. ഇതേത്തുടർന്ന് ഈ പ്രകടനത്തിൽ നിന്നും മോഹൻലാൽ പിന്മാറുകയും ചെയ്തു.

  1. "KERALA SANGEETHA NATAKA AKADEMI AWARD". Archived from the original on 2013-11-09. Retrieved 2013-11-09.
  2. http://www.muthukad.com/
  3. https://www.manoramaonline.com/news/announcements/2018/05/11/sangeetha-nadaka-academy-fellowship.html
  4. https://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html
  5. http://www.mangalam.com/women/womens-world/228050?page=0,0#sthash.YTylQTuD.dpuf
  6. IANS (22 ഏപ്രിൽ 2008). "Mohanlal plans daredevil stunt, magicians frown" (in ഇംഗ്ലീഷ്). IBN Movies. Archived from the original on 2012-12-02. Retrieved 16 മേയ് 2010. He is now using Mohanlal for cheap publicity and this should not happen

പുസ്തകങ്ങൾ

തിരുത്തുക
  1. ഓർമകളുടെ മാന്ത്രികസ്പർശം (ആത്മകഥ )
  2. മാജിക് മാജിക്
  3. മാജിക് എന്ത് എങ്ങനെ
  4. വാഴകുന്നം ഇന്ദ്രജാല കഥകൾ
  5. ഗണിതരാമന്റെ കുസൃതികൾ
  6. ഈ കഥയിലുമൊണ്ടൊരു മാജിക്
 
ഗോപിനാഥ് മുതുകാട് ഒരു പരിപാടിക്കിടയിൽ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗോപിനാഥ്_മുതുകാട്&oldid=3973033" എന്ന താളിൽനിന്ന് ശേഖരിച്ചത്