കേരള സ്കൂൾ കലോത്സവം 2017
കേരളത്തിന്റെ അമ്പത്തേഴാമത് സ്കൂൾ കലോത്സവം കണ്ണൂരിൽ 2017 ജനുവരി 16 ന് ആരംഭിച്ച് ജനുവരി 22-നു സമാപിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം.[1] പ്രധാന വേദിയായ നിളയിൽ [പോലീസ് മൈതാനം]നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ളോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്. ഗായിക സയനോര ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്,മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പി. ജയരാജൻ, ഗായിക കെ. എസ്. ചിത്ര, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവർ സന്നിഹിതരായിരുന്നു.
കലോത്സവ വേദി | കണ്ണൂർ |
---|---|
വർഷം | 2017 |
വിജയിച്ച ജില്ല | കോഴിക്കോട് |
വെബ്സൈറ്റ് | http://schoolkalolsavam.in/ |
232 ഇനങ്ങളിലായി ഏതാണ്ട് 12000 ഓളം പ്രതിഭകൾ ഈ കലോത്സവത്തിൽ പങ്കെടുത്തു. 939 പോയിൻറുമായി കോഴിക്കോട് ഒന്നാം സ്ഥാനവും, 936 പോയിൻറ് നേടി പാലക്കാട് രണ്ടാം സ്ഥാനവും 933 പോയിൻറോടെ ആതിഥേയരായ കണ്ണൂർ മൂന്നാം സ്ഥാനവും നേടി [2]വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടും സമാപന ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഹൈസ്‌കൂൾ വിഭാഗത്തിൽ 133 പോയിന്റ് നേടി പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസിനാണ് ഒന്നാംസ്ഥാനം. 83 പോയിന്റ് നേടിയ ഇടുക്കി കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസിനാണ് രണ്ടാംസ്ഥാനം. ഹയർസെക്കൻഡറി വിഭാഗത്തിൽ 131 പോയിന്റ് സ്വന്തമാക്കിയ കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ് ഒന്നാമതെത്തിയപ്പോൾ 123 പോയിന്റുമായി ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് രണ്ടാമതെത്തി.അറബിക് കലോത്സവത്തിൽ 95 പോയിന്റുകൾ വീതംനേടി തൃശൂർ, കോഴിക്കോട്, കണ്ണൂർ, കൊല്ലം ജില്ലകൾ ഒന്നാംസ്ഥാനം പങ്കിട്ടു. 91 പോയിന്റുകളുമായി പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകൾ രണ്ടാംസ്ഥാനത്തെത്തി. സംസ്‌കൃതോത്സവത്തിൽ 95 പോയിന്റുകൾ നേടി മലപ്പുറം, കണ്ണൂർ, കാസർകോട്, എറണാകുളം ജില്ലകൾക്കാണ് ആദ്യസ്ഥാനം.[3]
ചരിത്രത്തിലാദ്യമായി രചനാ മത്സരങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവരുടെയും പങ്കെടുത്തവരുടെയും രചനകൾ ഓൺലൈനായി ലഭ്യമായത് കണ്ണൂർ കലോത്സവത്തിലാണ്. സ്കൂൾ വിക്കിയിലാണ് ഇത് ലഭ്യമായത്.
വേദികൾ
തിരുത്തുകകണ്ണൂരും പരിസരങ്ങളിലുമായി 20 വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ഓരോ വേദികൾക്കും കേരളത്തിലെ പ്രധാന നദികളുടെ പേരാണു നൽകിയിരുന്നത്.
നമ്പർ | പേര് | വേദി |
---|---|---|
1 | നിള | പോലീസ് ഗ്രൗണ്ട് |
2 | ചന്ദ്രഗിരി | കലക്ട്രേറ്റ് മൈതാനം |
3 | കബനി | ടൗൺ സ്ക്വയർ |
4 | പമ്പ | ജവഹർ സ്റ്റേഡിയം |
5 | വളപട്ടണം | ജി വി എച്ച് എസ് എസ്, കണ്ണൂർ |
6 | കല്ലായി | ഗവൺമെന്റ് യു പി എസ്, മുഴത്തടം, താണ |
7 | കവ്വായി | പോലീസ് ഓഡിറ്റോറിയം |
8 | കാര്യംങ്കോട് | ഗവൺമെന്റ് യു.പി.എസ്. താവക്കര |
9 | ഭവാനി | ശിക്ഷക് സദൻ ഓഡിറ്റോറിയം |
10 | പല്ലന | ഗവൺമെന്റ് ടി ടി ഐ, മെൻ ഗ്രൗണ്ട് |
11 | നെയ്യാർ | ജവഹർ ഓഡിറ്റോറിയം |
12 | പമ്പാർ | ഗവൺമെന്റ് ടൗൺ എച്ച് എസ് എസ്, കണ്ണൂർ |
13 | കടലുണ്ടി | ഗവൺമെന്റ് ടൗൺ എച്ച് എസ് എസ് ഹാൾ, കണ്ണൂർ |
14 | പെരിയാർ | സെന്റ് മൈക്കിൾസ് എ ഐ എച്ച് എസ് എസ് റൂം, കണ്ണൂർ |
15 | മീനച്ചിൽ | സെന്റ് മൈക്കിൾസ് എ ഐ എച്ച് എസ് എസ് റൂം, കണ്ണൂർ |
16 | മണിമല | സെന്റ് മൈക്കിൾസ് എ ഐ എച്ച് എസ് എസ് റൂം, കണ്ണൂർ |
17 | കല്ലട | സെന്റ് മൈക്കിൾസ് എ ഐ എച്ച് എസ് എസ് റൂം, കണ്ണൂർ |
18 | കരമന | സെന്റ് മൈക്കിൾസ് എ ഐ എച്ച് എസ് എസ് റൂം, കണ്ണൂർ |
19 | ചാലിയാർ | സെൻട്രൽ ജയിൽ പരേഡ് ഗ്രൌണ്ട്, പള്ളിക്കുന്ന് |
20 | മയ്യഴി | സ്റ്റേഡിയം കോർണർ |
പോയന്റ് നില
തിരുത്തുകറാങ്ക് | ജില്ല | എച്ച്.എസ്. ജനറൽ |
എച്ച് എസ് എസ് ജനറൽ |
സ്വർണ്ണക്കപ്പ് പോയന്റ് |
എച്ച് എസ് അറബിക് |
എച്ച് എസ് സംസ്കൃതം |
---|---|---|---|---|---|---|
1 | കോഴിക്കോട് | 427 | 512 | 939 | 95 | 88 |
2 | പാലക്കാട് | 428 | 508 | 936 | 91 | 86 |
3 | കണ്ണൂർ | 425 | 508 | 933 | 95 | 95 |
4 | തൃശ്ശൂർ | 429 | 492 | 921 | 95 | 91 |
5 | മലപ്പുറം | 416 | 491 | 907 | 91 | 95 |
6 | കോട്ടയം | 401 | 479 | 880 | 71 | 87 |
7 | എറണാകുളം | 401 | 478 | 879 | 90 | 95 |
8 | കൊല്ലം | 391 | 477 | 868 | 95 | 88 |
9 | ആലപ്പുഴ | 409 | 458 | 867 | 89 | 86 |
10 | വയനാട് | 396 | 458 | 854 | 89 | 75 |
11 | തിരുവനന്തപുരം | 384 | 460 | 844 | 87 | 81 |
12 | കാസർഗോഡ് | 374 | 443 | 817 | 91 | 95 |
13 | പത്തനംതിട്ട | 352 | 420 | 772 | 73 | 82 |
14 | ഇടുക്കി | 347 | 405 | 752 | 76 | 66 |
ചിത്രശാല
തിരുത്തുക-
ഭരതനാട്യം
-
ഭരതനാട്യം
-
ഭരതനാട്യം
-
ഭരതനാട്യം
-
കേരളനടനം
-
കഥകളി
-
കൂടിയാട്ടം
-
കൂടിയാട്ടം
-
ഓട്ടൻ തുള്ളൽ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "തിരി തെളിഞ്ഞു; ഇനി കലയുടെ ഏഴു രാപകലുകൾ". 2016-01-19. Archived from the original on 2016-01-20. Retrieved 2016-01-19.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-28. Retrieved 2017-01-16.
- ↑ "കോഴിക്കോട് വീണ്ടും കലയുടെ കളിവീട്". Archived from the original on 2017-01-25. Retrieved 2017-01-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-16. Retrieved 2017-01-16.
- ↑ http://www.manoramaonline.com/content/dam/mm/ml/news/latest-news/pdf/2017/kalolsavam-route-map-2017.pdf
- ↑ it@school. "56th Kerala School Kalolsavam 2015-16". www.schoolkalolsavam.in. Archived from the original on 2017-01-23. Retrieved 2017-01-23.
- ↑ "കേരള യൂത്ത് ഫെസ്റ്റിവൽ 2016-17". Retrieved 2017-01-19.