രാമചന്ദ്രൻ കടന്നപ്പള്ളി
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും കോൺഗ്രസ് (എസ്.) സംസ്ഥാന പ്രസിഡണ്ടും ആണ് കടന്നപ്പള്ളി രാമചന്ദ്രൻ (ജനനം: ജൂലൈ 1, 1944 - ). ഇപ്പോഴത്തെ പിണറായി വിജയൻ മന്ത്രിസഭയിൽ തുറമുഖം, പുരാവസ്തു എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അദ്ദേഹം. മുമ്പ് 2009 മുതൽ 2011 വരെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയുമായിരുന്നു അദ്ദേഹം.
കടന്നപ്പള്ളി രാമചന്ദ്രൻ | |
---|---|
കേരളത്തിലെ തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 25 2016 – മേയ് 3 2021 | |
മുൻഗാമി | കെ. ബാബു, പി.കെ. ജയലക്ഷ്മി |
പിൻഗാമി | അഹമ്മദ് ദേവർകോവിൽ |
മണ്ഡലം | കണ്ണൂർ |
കേരളത്തിലെ ദേവസ്വം, പ്രിന്റിംഗ്, സ്റ്റേഷനറി വകുപ്പ് മന്ത്രി | |
ഓഫീസിൽ ഓഗസ്റ്റ് 17 2009 – മേയ് 14 2011 | |
മുൻഗാമി | കെ.സി. വേണുഗോപാൽ |
പിൻഗാമി | വി.എസ്. ശിവകുമാർ, കെ.പി. മോഹനൻ |
മണ്ഡലം | എടക്കാട് |
കേരളനിയമസഭയിലെ അംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 20 2016 | |
മുൻഗാമി | എ.പി. അബ്ദുള്ളക്കുട്ടി |
മണ്ഡലം | കണ്ണൂർ |
ഓഫീസിൽ മേയ് 13 2006 – മേയ് 14 2011 | |
മുൻഗാമി | എം.വി. ജയരാജൻ |
മണ്ഡലം | എടക്കാട് |
ഓഫീസിൽ ജനുവരി 25 1980 – മാർച്ച് 17 1982 | |
മുൻഗാമി | സി.പി. ഗോവിന്ദൻ നമ്പ്യാർ |
പിൻഗാമി | കെ.സി. ജോസഫ് |
മണ്ഡലം | ഇരിക്കൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Thannada, കണ്ണൂർ | 1 ജൂലൈ 1944
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് (എസ്) |
പങ്കാളി | ടി.എം. സരസ്വതി |
കുട്ടികൾ | ഒരു മകൻ |
മാതാപിതാക്കൾ |
|
വസതി | തോട്ടട |
As of ജൂൺ 26, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുകപയ്യന്നൂർ കടന്നപ്പള്ളി ചെറുവാഞ്ചേരിയിൽ പരേതരായ പി.വി. കൃഷ്ണൻ ഗുരിക്കളുടെയും ടി.കെ. പാർവ്വതിയമ്മയുടെയും മൂത്ത മകനായി 1944 ജൂലൈ 1-നാണ് രാമചന്ദ്രൻ ജനിച്ചത്. എടമന, മാതമംഗലം, മാടായി എന്നിവിടങ്ങളിലെ സ്കൂളുകളിൽ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം അക്കാലഘട്ടത്തിൽത്തന്നെ കെ.എസ്.യു. പ്രവർത്തകനായി പ്രവർത്തിച്ചു. 1960-ൽ കെ.എസ്.യുവിൻറെ കണ്ണൂർ താലൂക്ക് പ്രസിഡണ്ടായ രാമചന്ദ്രൻ 65-ൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും 69-ൽ സംസ്ഥാന പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.[1]
രാഷ്ട്രീയം
തിരുത്തുക26-ംമത്തെ വയസ്സിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരിക്കെ 1971-ൽ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ഇ കെ നായനാരെ തറപറ്റിച്ച പ്രകടനത്തിലൂടെയാണ് രാമചന്ദ്രൻ കടന്നപ്പള്ളി രാഷ്ട്രീയ കേരളത്തിന്റെ സവിശേഷ ശ്രദ്ധപിടിച്ചുപറ്റിയത്. ജ്യോതിഷപണ്ഡിതൻ പരേതനായ കടന്നപ്പള്ളി കണ്ടോന്താറിൽ പി വി കുഞ്ഞിക്കൃഷ്ണൻ ഗുരുക്കളുടെ മകനായ കടന്നപ്പള്ളി വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. തിരുവനന്തപുരം ലോ അക്കാദമയിൽ നിയമപഠനം നടത്തവേയാണ് പാർലമെന്റിലേക്ക് മത്സരിച്ചത്. 1964-ൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായി.
കാസർകോടെ വിജയം കടന്നപ്പള്ളി '77ലും ആവർത്തിച്ചു. കോൺഗ്രസ് പിളർന്നപ്പോൾ 1980-ൽ എൽഡിഎഫിലെത്തി. '81ൽ എ കെ ആന്റണിയും കൂട്ടരും ഇടത് മുന്നണി വിട്ട് കരുണാകരപക്ഷത്തേക്ക് ചേക്കേറിയപ്പോൾ കടന്നപ്പള്ളി എൽഡിഎഫിൽ ഉറച്ചുനിന്നു. പിന്നീട് പി സി ചാക്കോയും കെ പി ഉണ്ണികൃഷ്ണനുമെല്ലാം കോൺഗ്രസ് ഐയിലേക്ക് മടങ്ങിയപ്പോഴും കടന്നപ്പള്ളി ഇടതുപക്ഷത്തിനൊപ്പം ചാഞ്ചല്യമില്ലാതെ തുടരുകയായിരുന്നു. '80ൽ ഇരിക്കൂറിൽനിന്ന് നിയമസഭാംഗമായി. പേരാവൂരിൽനിന്ന് രണ്ടുതവണ നിയമസഭയിലേക്കും 1996-ൽ കണ്ണൂർ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടു. റിട്ടയേഡ് അധ്യാപിക ടി എം സരസ്വതിയാണ് ഭാര്യ. ഏകമകൻ മിഥുൻ അവിയൽ സംഗീതസംഘത്തിലെ ഡ്രമ്മറാണ്.
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എടക്കാട് മണ്ഡലത്തിൽ നിന്ന് യുഡിഎഫ് പിന്തുണച്ച ഡിഐസി സ്ഥാനാർഥിയായ കെ സി കടമ്പൂരാനെ 30672 വോട്ടിന് ജയിച്ചു. 2009 ആഗസ്ത് 17-ന് വി എസ് മന്ത്രിസഭയുടെ പുനസംഘടനാവേളയിലാണ് ആദർശരാഷ്ട്രീയത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന കടന്നപ്പള്ളി ദേവസ്വം, പ്രിന്റിങ് ആന്റ് സ്റ്റേഷനറി വകുപ്പുകളുടെ മന്ത്രിയായി ചുമതലയേറ്റത്. കോൺഗ്രസ് എസിന്റെ സംസ്ഥാന പ്രസിഡന്റാണ് കടന്നപ്പള്ളി.[2]
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തി കടന്നപ്പള്ളി വീണ്ടും നിയമസഭയിലെത്തി. തുടർന്ന് 2016 മേയ് 25-ന് അദ്ദേഹം തുറമുഖം, പുരാവസ്തു വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പ്രധാന പദവികളിൽ
- 2023-തുടരുന്നു, 2016-2021 (2) : സംസ്ഥാന പുരാവസ്തു, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി (3)
- 2021-തുടരുന്നു : നിയമസഭാംഗം, കണ്ണൂർ (4)
- 2016-2021 : നിയമസഭാംഗം, കണ്ണൂർ (3)
- 2009-2011 : സംസ്ഥാന ദേവസ്വം, പ്രിൻറിംഗ് വകുപ്പ് മന്ത്രി (1)
- 2006-2011 : നിയമസഭാംഗം, എടക്കാട് (2)
- 1990-തുടരുന്നു : കോൺഗ്രസ്(എസ്), സംസ്ഥാന പ്രസിഡൻറ്
- 1989-1990 : കോൺഗ്രസ് (എസ്), സംസ്ഥാന ജനറൽ സെക്രട്ടറി
- 1980-1982 : നിയമസഭാംഗം, ഇരിക്കൂർ (1)
- 1980-തുടരുന്നു : ഇടതുമുന്നണിയിൽ അംഗം
- 1978 : കോൺഗ്രസ് (എസ്) പാർട്ടി സ്ഥാപകാംഗം
- 1977 : ലോക്സഭാംഗം, കണ്ണൂർ (2)
- 1971 : ലോക്‌സഭാംഗം, കണ്ണൂർ (1)
- 1969-1971 : സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.എസ്.യു
- 1964-1964 : സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു
അവലംബം
തിരുത്തുക- ↑ "ആദർശങ്ങളുടെ കരുത്തിൽ കടന്നപ്പള്ളി". മലയാള മനോരമ. 2009-08-15. Archived from the original on 2009-08-18. Retrieved 2009-08-15.
- ↑ http://www.ldfkannur.org/index.php/%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF/kadannappalli.html[പ്രവർത്തിക്കാത്ത കണ്ണി]