കേരളത്തിന്റെ അമ്പത്തിയാറാമത് സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് 2016 ജനുവരി 19 ന് ആരംഭിച്ച് ജനുവരി 25-നു സമാപിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം.[1] 232 ഇനങ്ങളിലായി ഏതാണ്ട് 12000 ഓളം പ്രതിഭകൾ ഈ കലോത്സവത്തിൽ പങ്കെടുത്തു.919 പോയിൻറുമായി കോഴിക്കോട് ഒന്നാം സ്ഥാനവും, 912 പോയിൻറ് നേടി പാലക്കാട് രണ്ടാം സ്ഥാനവും 908 പോയിൻറോടെ കണ്ണൂർ മൂന്നാം സ്ഥാനവും നേടി [2]വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ചലച്ചിത്രതാരങ്ങളായ നിവിൻ പോളിയും സുരാജ് വെഞ്ഞാറമൂടും സമാപന ചടങ്ങിൽ പങ്കെടുത്തിരുന്നു.

56-മത് കേരള സ്കൂൾ കലോത്സവം
കലോത്സവ വേദിതിരുവനന്തപുരം
വർഷം2016
വിജയിച്ച ജില്ലകോഴിക്കോട്
വെബ്സൈറ്റ്http://schoolkalolsavam.in/kalolsavam56/site56/

തിരുവനന്തപുരത്തും പരിസരങ്ങളിലുമായി 19 വേദികളിലായാണ് മത്സരങ്ങൾ നടന്നത്.

നമ്പർ പേര് വേദി
1 ചിലങ്ക പുത്തരിക്കണ്ടം മൈതാനം
2 നടനം പൂജപ്പുര മൈതാനം
3 മയൂരം ഗവ. വിമൺസ് കോളേജ് ഓഡിറ്റോറിയം,വഴുതക്കാട്
4 തരംഗിണി വി.ജെ.ടി. ഹാൾ,പാളയം
5 യവനിക സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് ഓഡിറ്റോറിയം,ജനറൽ ആശുപത്രി ജങ്ഷൻ
6 വാനമ്പാടി കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
7 മുദ്ര എസ്.എം.വി മോഡൽ എച്ച്.എസ്.എസ്. ഓഡിറ്റോറിയം , തൈക്കാട്
8 നാദം മണക്കാട് ഗവ. ഗേൾസ് വി ആൻഡ് എച്ച്.എസ്.എസ്
9 നിലാവ് കോട്ടൺഹിൽ ഗവ. എൽ.പി.എസ്,വഴുതക്കാട്
10 കേളി ഗവ. മോഡൽ എച്ച്.എസ് എൽ.പി.എസ്,തൈക്കാട്
11 മഴവില്ല് ഹോളി ഏയ്ഞ്ചൽസ് എച്ച്.എസ്.എസ് , ജനറൽ ആശുപത്രി ജംഗ്ഷൻ
12 തളിര് പബ്ലിക് ലൈബ്രറി ഹാൾ , പാളയം
13 മണിവീണ സ്വാതി തിരുനാൾ സംഗീത കോളജ് , തൈക്കാട്
14 താളം കോട്ടൺ ഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസ് അസംബ്ലി ഹാൾ , വഴുതക്കാട്
15 ഗീതം ശിശുക്ഷേമ സമിതി , തൈക്കാട്
16 വർണം എസ്.എം.വി മോഡൽ എച്ച്.എസ്.എസ്, ഓവർബ്രിഡ്ജ്
17 വർണം എസ്.എം.വി മോഡൽ എച്ച്.എസ്.എസ്, ഓവർബ്രിഡ്ജ്
18 വർണം എസ്.എം.വി മോഡൽ എച്ച്.എസ്.എസ്, ഓവർബ്രിഡ്ജ്
19 മേളം സെന്റ്‌മേരീസ് എച്ച്.എസ്.എസ് , പട്ടം

[3][4]

പോയന്റ് നില

തിരുത്തുക
റാങ്ക് ജില്ല എച്ച്.എസ്.
ജനറൽ
എച്ച് എസ് എസ്
ജനറൽ
സ്വർണ്ണക്കപ്പ്
പോയന്റ്
എച്ച് എസ്
അറബിക്
എച്ച് എസ്
സംസ്കൃതം
1 കോഴിക്കോട് 416 503 919 95 93
2 പാലക്കാട് 414 500 914 95 95
3 കണ്ണൂർ 417 491 908 95 95
4 മലപ്പുറം 410 494 904 90 95
5 എറണാകുളം 393 503 896 89 95
6 തൃശ്ശൂർ 405 487 892 93 95
7 കോട്ടയം 393 476 869 71 89
8 കാസർഗോഡ് 378 466 844 95 95
9 തിരുവനന്തപുരം 380 457 837 87 82
10 ആലപ്പുഴ 376 457 833 93 84
11 കൊല്ലം 379 439 818 93 88
12 വയനാട് 349 443 792 93 84
13 പത്തനംതിട്ട 355 426 781 82 91
14 ഇടുക്കി 340 407 747 76 75

[5]

  1. "തിരി തെളിഞ്ഞു; ഇനി കലയുടെ ഏഴു രാപകലുകൾ". 2016-01-19. Archived from the original on 2016-01-20. Retrieved 2016-01-19.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-28. Retrieved 2016-01-27.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-20. Retrieved 2016-01-28.
  4. സംസ്ഥാന സ്‌കൂൾ കലോത്സവം: വേദികൾക്ക് പേരുകളായി[പ്രവർത്തിക്കാത്ത കണ്ണി]
  5. it@school. "56th Kerala School Kalolsavam 2015-16". www.schoolkalolsavam.in. Archived from the original on 2016-01-20. Retrieved 2016-01-26.
"https://ml.wikipedia.org/w/index.php?title=കേരള_സ്കൂൾ_കലോത്സവം_2016&oldid=3803413" എന്ന താളിൽനിന്ന് ശേഖരിച്ചത്