കാര്യങ്കോട് പുഴ

(കാരിങ്ങോടാര് പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസർഗോഡ് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്ന പുഴയാണ് തേജസ്വിനി എന്നും അറിയപ്പെടുന്ന കാര്യങ്കോട് പുഴ.

Karyankode River at Kayoor

കർണാടകത്തിലെ കൂർഗ് വനത്തിനുള്ളിലെ മലനിരകളിൽ നിന്നാണ് കാര്യങ്കോട് പുഴ ഉത്ഭവിക്കുന്നത്.പുളിങ്ങോം, ചെറുപുഴ, കടുമേനി, കാക്കടവ്, അണ്ടോൾ,കയ്യൂർ എന്നീ പട്ടണങ്ങളിലൂടെ ഒഴുകി പിന്നീട് ഈ പുഴ അറബിക്കടലിൽ പതിക്കുന്നു. 64 കിലോമീറ്ററോളം നീളമുണ്ട് ഈ പുഴയ്ക്ക്. കടലിൽ പതിക്കുന്നതിന് മുമ്പായി നീലേശ്വരം പുഴ ഇതിനോടൊപ്പം ചേരുന്നുണ്ട്. അഴിമുഖത്തു് വെച്ച് , കവ്വായിപ്പുഴ, പെരുമ്പ പുഴ എന്നിവയുമായി ചേർന്നു്, തെക്കു് വടക്കു് ദിശയിലായി, രാമന്തളി മുതൽ നീലേശ്വരം വരെ ജലപാത ഒരുക്കുന്നതിൽ ഈ നദിയുടെ പങ്കു് പ്രധാനമാണു്. രാമന്തളി നിന്നും രാമപുരം പുഴയിലേക്കും അവിടുന്നു് സുൽത്താൻ തോടു് വഴി പഴയങ്ങാടി പുഴയിലേക്കും, അവിടുന്ന വളപട്ടണം പുഴ വഴി കണ്ണൂർ ജില്ലയിലെ കിഴക്കൻ മേഖലയിലേക്കും ഈ ജലപാത നീളുന്നു.

കാസർഗോഡ് ജില്ലാ ജലോത്സവം കാര്യങ്കോട് പുഴയിലാണ് നടത്താറു്.‌‌ നീണ്ടു കിടക്കുന്ന ദ്വീപായ വലിയപറമ്പ ഈ പുഴയുടെ അഴിമുഖത്താണു് സ്ഥിതി ചെയ്യുന്നതു്. കയ്യൂർ സമരംനടന്നതും കയ്യൂർ രക്തസാക്ഷിമണ്ഡപം സ്ഥിതി ചെയ്യുന്നതും കാര്യങ്കോട് പുഴയുടെ തീരത്താണ്.

കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

ഇവയും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാര്യങ്കോട്_പുഴ&oldid=4119731" എന്ന താളിൽനിന്ന് ശേഖരിച്ചത്