പുളിങ്ങോം
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുളിങ്ങോം. പയ്യന്നൂരിൽ നിന്നും 37 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. ജില്ലാ ആസ്ഥാനമായ കണ്ണൂർ നഗരത്തിൽ നിന്നും ഇവിടേക്ക് 66 കിലോ മീറ്റർ ദൂരമുണ്ട്.[1] കേരള-കർണാടക അതിർത്തി പ്രദേശമായ ഈ ഗ്രാമം പശ്ചിമഘട്ടത്തിനും കർണാടക വനപ്രദേശത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു.
Pulingome പുളിങ്ങോം | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
State | കേരളം |
District | കണ്ണൂർ |
• ആകെ | 28.8 ച.കി.മീ.(11.1 ച മൈ) |
(2011) | |
• ആകെ | 10,672 |
• ജനസാന്ദ്രത | 370/ച.കി.മീ.(960/ച മൈ) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 670511 |
ടെലിഫോൺ കോഡ് | 04985- |
വാഹന റെജിസ്ട്രേഷൻ | KL-59- |
സമീപ നഗരം | പയ്യന്നൂർ |
ലോകസഭ മണ്ഡലം | Kasaragod |
ചരിത്രം
തിരുത്തുകഅടുത്ത ഗ്രാമമായ പാലാവയലിലേക്ക് പോകുന്ന വഴിയിലെ പുഴയോരത്ത് ഉണ്ടായിരുന്ന ഒരു വലിയ പുളിമരവുമായി ബന്ധപ്പെട്ടാണ് ഈ ഗ്രാമത്തിന് പുളിങ്ങോം എന്ന പേര് കിട്ടിയിരിക്കുന്നത്. സംഘകാല ഘട്ടത്തിൽ പുളിങ്ങോം ഏഴിമല ആസ്ഥാനമായ മൂഷക വംശ ഭരണത്തിന് കീഴിലായിരുന്നു. പിന്നീട് ചിറക്കൽ രാജവംശത്തിന്റെ കീഴിലുള്ള കോലത്തുനാടിന്റെ ഭാഗമായി.
പ്രധാന ആകർഷണങ്ങൾ
തിരുത്തുക- പുളിങ്ങോം മഖാം
- കൊട്ടത്തലച്ചി മല
- ശങ്കരനാരായണ ക്ഷേത്രം
- സെന്റ് ജോസഫ് ചർച് വാഴക്കുണ്ടം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-02-25. Retrieved 2021-08-15.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)