കയ്യൂർ

കാസറഗോഡ് ജില്ലയിൽ, ഹോസ്ദുർഗ് താലൂക്കിലെ ഒരു ഗ്രാമം
കയ്യൂർ

കയ്യൂർ
12°18′57″N 75°14′37″E / 12.315738°N 75.24364°E / 12.315738; 75.24364
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസറഗോഡ്
ഭരണസ്ഥാപനം(ങ്ങൾ) കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ
'
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
{{{Pincode/Zipcode}}}
++497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കയ്യൂർ സമരസ്മരണകൾ

കാസറഗോഡ് ജില്ലയിൽ, ഹോസ്ദുർഗ് താലൂക്കിൽ തേജസ്വിനി പുഴയുടെ തീരത്തെ ഒരു കാർഷിക ഗ്രാമമാണു് കയ്യൂർ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും, കേരളരാഷ്ട്രീയത്തിലും, ഏറെ സ്വാധീനം ചെലുത്തിയ കയ്യൂർ സമരം നടന്നതിവിടെയാണ്[1].

കലയും സംസ്കാരവും

തിരുത്തുക

തെയ്യം, തോറ്റംപാട്ട്, പൂരക്കളി, കോൽക്കളി തുടങ്ങിയവയാണു് കയ്യൂരിലെ പ്രധാന നാടൻകലകൾ. പ്രാദേശികമായ നാടക സംരംഭങ്ങൾ ഇവിടെ കൂറേ നടന്നിട്ടുണ്ട്. ഓലച്ചൂട്ടും പന്തലും റാന്തൽ വിളക്കും കൊളുത്തി മഹാകവി കുട്ടമത്തിന്റെ ബാലഗോപാലനും, ഹരിശ്ചന്ദ്രനുമൊക്കെ അരങ്ങിലെത്തിയിരുന്നു. തെയ്യം സംരക്ഷിക്കപ്പെടുന്ന ഒരു ക്ഷേത്രകലയായി ഇന്നും കയ്യൂരിലെ പള്ളിയറകളിൽ നടക്കുന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പൂരക്കളി സമീപകാലത്ത് കൂടുതൽ സജീവമായിട്ടുണ്ട്. വിജ്ഞാനവും വിനോദവും കായികാഭ്യാസവും ഒത്തുചേരുന്ന മറത്തുകളി ഇവിടെ സജീവമാണു്.

"https://ml.wikipedia.org/w/index.php?title=കയ്യൂർ&oldid=3627639" എന്ന താളിൽനിന്ന് ശേഖരിച്ചത്