കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/പത്തായം
കഴിഞ്ഞവ
2009 ജൂലൈയിലെ നിങ്ങൾക്കറിയാമോ?
...പ്രകാശത്തിനു് സൂര്യനിൽ നിന്ന് ഭൂമിയിലെത്തുവാൻ 8 മിനിറ്റ് 20 സെക്കന്റ് വേണമെന്ന് .
...തമോദ്വാരങ്ങളുടെ ഭീമമായ ഗുരുത്വാകർഷണബലം മൂലം പ്രകാശത്തിനുപോലും അവയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന്.
...ഇരുമ്പിനു് മുകളിലുള്ള മൂലകങ്ങൾ സൃഷ്ടിക്കപ്പെടുന്നത് സൂപ്പർനോവ സ്ഫോടനം മൂലമാണെന്നു്
...കാർബൺ കാമ്പ് ഉള്ള ഒരു തണുത്ത വെള്ളക്കുള്ളൻ ഒരു അതീഭീമ വജ്രത്തോട് തുല്യമായിരിക്കുമെന്നു്.
...ന്യൂട്രോൺ നക്ഷത്രത്തിൽ നിന്നുള്ള ഒരു സ്പൂൺ ദ്രവ്യത്തിന് 5×1012 കിലോ ഗ്രാം ഭാരമുണ്ടായിരിക്കുമെന്ന്.
2009 ഓഗസ്റ്റിലെ നിങ്ങൾക്കറിയാമോ?
...ചരിത്രത്തിലെ ഏറ്റവും തീവ്രമായ സൂപ്പർനോവാസ്ഫോടനമായ SN 2006gy-യിൽ പൊട്ടിത്തെറിച്ച നക്ഷത്രത്തിന് സൂര്യന്റെ 150 ഇരട്ടി പിണ്ഡമുണ്ടായിരുന്നുവെന്ന്.
...സൂര്യന്റെ പ്രഭാമണ്ഡലത്തിലെ ചൂടു കുറഞ്ഞ ഭാഗങ്ങളായ സൗരകളങ്കങ്ങളിലെ താപനില 4000 ഡിഗ്രി സെൽഷ്യസിനു മുകളിലാണെന്ന്.
...ഈഗിൾ നെബുലയിലെ സൃഷ്ടിയുടെ തൂണുകൾ എന്നറിയപ്പെടുന്ന ഭാഗത്ത് നക്ഷത്രങ്ങൾ പിറവിയെടുത്തുകൊണ്ടിരിക്കുന്നുണ്ടെന്ന്.
...വിഷുവങ്ങളുടെ പുരസ്സരണം മൂലം, മേടം രാശിയിലായിരുന്ന മേഷാദി ഇപ്പോൾ മീനം രാശിയിലേക്ക് മാറിയിട്ടുണ്ടെന്ന്.
...ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണം പോലും ഏഴര മിനിറ്റേ നീണ്ടുനിൽക്കൂ എന്ന്.
2009 സെപ്റ്റംബറിലെലെ നിങ്ങൾക്കറിയാമോ?
...ദൂരദർശിനിയുടെ കണ്ടുപിടിത്തത്തിനുശേഷം ഏഴ് ശുക്രസംതരണങ്ങളേ ഉണ്ടായിട്ടുള്ളൂ എന്ന്.
...സൂര്യൻ ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ പ്രദക്ഷിണം വയ്ക്കാൻ ഒരു കോസ്മിക് വർഷം (ഇരുപത്തിഅഞ്ച് കോടിയോളം വർഷം) എടുക്കുന്നുവെന്ന്.
...പ്രാചീന നക്ഷത്രരാശിയായ ആർഗോനേവിസ് വിഭജിച്ചുണ്ടാക്കിയതായതിനാൽ അമരം, കപ്പൽപ്പായ എന്നീ രാശികളിൽ ആൽഫ നക്ഷത്രമില്ലെന്ന്.
...വെള്ളക്കുള്ളന്മാരുടെ പിണ്ഡത്തിന്റെ പരിധിയായ ചന്ദ്രശേഖർ പരിധി കണ്ടെത്തിയ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞനായ സുബ്രഹ്മണ്യം ചന്ദ്രശേഖറിന് കണ്ടുപിടിത്തത്തിന് അരനൂറ്റാണ്ടു ശേഷം മാത്രമേ നോബൽ സമ്മാനം ലഭിച്ചുള്ളൂ എന്ന്.
2009 ഒക്ടോബറിലെ നിങ്ങൾക്കറിയാമോ?
...2006 ഓഗസ്റ്റിൽ ചെക്ക് തലസ്ഥാനമായ പ്രാഗിൽ ചേർന്ന അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ 26-ാമത് ജനറൽ അസംബ്ളിയാണ് പ്ലൂട്ടോയുടെ ഗ്രഹപദവി എടുത്തുകളഞ്ഞതെന്ന്
...സൗരയൂഥമടങ്ങിയ താരാപഥമായ ആകാശഗംഗയ്ക്ക് സർപ്പിളാകൃതിയാണുള്ളതെന്ന്
...ഭൂമിയെക്കാൾ ചെറിയ ഗ്രഹമായ ശുക്രനിലെ അന്തരീക്ഷമർദ്ദം ഭൂമിയുടെ 95 ഇരട്ടിയും ഉപരിതലതാപനില 500 ഡിഗ്രി സെൽഷ്യസും ആണെന്ന്
...മലയാളി പരിസ്ഥിതിഗവേഷകനായ സൈനുദ്ദീൻ പട്ടാഴിയുടെ ബഹുമാനാർത്ഥമാണ് 5178 പട്ടാഴി എന്ന ഛിന്നഗ്രഹം നാമകരണം ചെയ്യപ്പെട്ടതെന്ന്
...7 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള പത്തിൽ താഴെ പൂർണ്ണ സൂര്യഗ്രഹണങ്ങളേ ഒരു സഹസ്രാബ്ദത്തിൽ ഉണ്ടാകൂ എന്ന്
2009 നവംബറിലെ നിങ്ങൾക്കറിയാമോ?
... ബി.സി. 1100 മുതലെങ്കിലും ഭാരതത്തിൽ നക്ഷത്രങ്ങളേയും നക്ഷത്രരാശികളെയും തിരിച്ചറിയാൻ പേരിട്ടു തുടങ്ങിയിരുന്നു എന്ന്
... ചരനക്ഷത്രമായ മൈറെയുടെ പ്രകാശതീവ്രതയിൽ 1700 മടങ്ങ് വരെ വ്യത്യാസമുണ്ടാകാറുണ്ടെന്ന്
... 88 ആധുനിക നക്ഷത്രരാശികളിൽ ഏറ്റവും ചെറുതായ തൃശങ്കു രാശി വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന ഒന്നാണെന്ന്
... സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിലെത്തി ഗ്രഹണം സംഭവിക്കുന്നത് സൂര്യചന്ദ്രന്മാർ രാഹുവിലോ കേതുവിലോ ആയിരിക്കുമ്പോഴാണ് എന്ന്
... ഇടവം രാശിയിലെ ക്രാബ് നീഹാരിക ഒരു സൂപ്പർനോവ അവശിഷ്ടമാണെന്ന്
2009 ഡിസംബറിലെ നിങ്ങൾക്കറിയാമോ?
... ജ്യോതിശാസ്ത്രജ്ഞരായിരുന്ന ടൈക്കോ ബ്രാഹെ, ജൊഹാൻസ് കെപ്ലർ എന്നിവർ ജ്യോതിശാസ്ത്രത്തിലെ ഇരട്ടനക്ഷത്രങ്ങൾ എന്നറിയപ്പെടുന്നുവെന്ന്.
... വെള്ളക്കുള്ളന്മാരെ അനന്തമായി ചുരുങ്ങുന്നതിൽ നിന്ന് പിടിച്ചുനിർത്തുന്നത് പോളി അപവർജ്ജനനിയമമാണെന്ന്.
... ലഘുലുബ്ധകൻ രാശിയിലെ പ്രൊസയൺ, ജിമീഷ്യ എന്നീ നക്ഷത്രങ്ങളും മിഥുനം രാശിയിലെ കാസ്റ്റർ, പോളക്സ് എന്നിവയും ചെർന്ന് നിർമ്മിക്കുന്ന സമാന്തരികം സ്വർഗ്ഗത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്നുവെന്ന്.
... ആധുനിക നക്ഷത്രരാശികളിൽ ഏറ്റവും വലുതായ ആയില്യൻ രാശിയിൽ പ്രകാശമേറിയ നക്ഷത്രങ്ങളില്ലാത്തതിനാൽ തിരിച്ചറിയാൻ എളുപ്പമല്ലെന്ന്
... ഭൂമി അപസൗരത്തിലായിരിക്കുന്നതിനേക്കാൾ ഉപസൗരത്തിൽ ഏകദേശം 48 ലക്ഷം കിലോമീറ്റർ കൂടി സൂര്യനോട് അടുത്തായിരിക്കുമെന്ന്.
2010 ജനുവരിയിലെ നിങ്ങൾക്കറിയാമോ?
... സൂര്യനിൽ നിന്ന് ബുധൻ മുതൽ യുറാനസ് വരെയുള്ള ഗ്രഹങ്ങളുടെ ദൂരം ഏതാണ്ട് കൃത്യമായി കണക്കാക്കാൻ ടൈറ്റസ്-ബോഡെ നിയമം ഉപയോഗിക്കാമെന്ന്
... സൗരയൂഥത്തിലെ വസ്തുക്കൾ തമ്മിലുള്ള ദൂരം സാധാരണ സൂചിപ്പിക്കുന്നത് സൗരദൂരം എന്ന ഏകകമുപയോഗിച്ചാണെന്ന്
... സെറെസ്, പ്ലൂട്ടോ, ഈറിസ്, ഹോമിയ, മേക്മേക് എന്ന സൗരയൂഥവസ്തുക്കളെ കുള്ളൻഗ്രഹങ്ങളായാണ് കണക്കാക്കുന്നതെന്ന്
... വലിയ ഗ്രഹങ്ങളുടെ അടുത്തെത്തുമ്പോൾ ധൂമകേതുക്കളുടെ സഞ്ചാരപഥത്തിൽ സാരമായ മാറ്റം വരുമെന്ന്
... 1930-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയാണ് 88 ആധുനിക നക്ഷത്രരാശികളെ നിർവചിച്ചതെന്ന്
2010 ഫെബ്രുവരിയിലെ നിങ്ങൾക്കറിയാമോ?
... ബുധനിൽ രേഖാംശവ്യവസ്ഥ കണക്കാക്കുന്നത് ഹൂൺ കാൽ എന്ന ഗർത്തം അടിസ്ഥാനമാക്കിയാണെന്ന്
... ഹബിൾ നിയമമനുസരിച്ച് വിദൂരസ്ഥതാരാപഥങ്ങൾ നമ്മിൽ നിന്നുള്ള ദൂരത്തിന് ആനുപാതികമായ വേഗത്തോടെ അകന്നുകൊണ്ടിരിക്കുകയാണെന്ന്
... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള അന്താരാഷ്ട്ര ജ്യോതിശാസ്ത്രമത്സരമായ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഒളിമ്പ്യാഡ് 1996-ൽ റഷ്യയിലാണ് ആരംഭിച്ചതെന്ന്
... സ്റ്റീഫൻ ഹോക്കിങ് രചിച്ച ശാസ്ത്രപുസ്തകമായ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം സങ്കീർണ്ണമായ ഗണിതശാസ്ത്രസിദ്ധാന്തങ്ങളെക്കുറിച്ച് പരാമർശിക്കുന്നുവെങ്കിലും E = mc² എന്ന ഒറ്റ സമവാക്യമേ ഉപയോഗിക്കുന്നുള്ളൂവെന്ന്
... മെക്സികൻ തൊപ്പിയായ സോംബ്രെറോയുടെ ആകൃതിയുള്ളതുകൊണ്ടാണ് സോംബ്രെറോ താരാപഥത്തിന് ആ പേര് ലഭിച്ചതെന്ന്
2010 മാർച്ചിലെ നിങ്ങൾക്കറിയാമോ?
... റഷ്യ വിക്ഷേപിച്ച സ്പുട്നിക് ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം എന്ന്
... ക്വാസാറുകളുടെ ഊർജ്ജപ്രസരണം സൂര്യന്റെ 1012 മടങ്ങുവരെയാകാമെന്ന്
... ഒരു വസ്തുവിനെ 10 പാർസെക് ദൂരെനിന്ന് വീക്ഷിച്ചാലുള്ള ദൃശ്യകാന്തിമാനം കേവലകാന്തിമാനം എന്നറിയപ്പെടുന്നുവെന്ന്
... ഖഗോളത്തിൽ വസ്തുക്കളുടെ സ്ഥാനം വിവരിക്കാനുപയോഗിക്കുന്ന ഖഗോളരേഖാംശം, അവനമനം എന്നീ അളവുകൾ ഭൂമിശാസ്ത്രത്തിലെ രേഖാംശം, അക്ഷാംശം എന്നിവയ്ക്ക് സമാനമാണെന്ന്
... ഇതുവരെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും സമഗ്രമായ നക്ഷത്രകാറ്റലോഗ് ആണ് ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ സഹായത്തോടെ നിർമ്മിച്ച ഗൈഡ് സ്റ്റാർ കാറ്റലോഗ് എന്ന്
2010 ഏപ്രിലിലെ നിങ്ങൾക്കറിയാമോ?
... സൗരയൂഥത്തിനു പുറത്തു ഇതുവരെ 452 ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്ന്?
... കോടിക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാൽ ടൈഡൽ ലോക്കിങ്ങ് മൂലം ഭൂമിയുടെ ചില ഭാഗങ്ങളിൽ നിന്നേ ചന്ദ്രനെ വീക്ഷിക്കാൻ സാധ്യമാകൂ എന്ന്?
... 75-76 വർഷത്തെ ഇടവേളകളിലാണ് ഹാലിയുടെ വാൽനക്ഷത്രം ഭൂമിക്കടുത്തെത്തുന്നതെന്ന്?
... പതിനൊന്ന് വർഷം കൂടുമ്പോൾ സൂര്യന്റെ കാന്തികക്ഷേത്രത്തിന്റെ ദിശ മാറുമെന്ന്?
... ഭൂമി സ്ഥിതിചെയ്യുന്ന താരാപഥമായ ആകാശഗംഗയുടെ കേന്ദ്രത്തിൽ ഒരു അതിഭീമൻ തമോദ്വാരം സ്ഥിതിചെയ്യുന്നുവെന്ന്?
... പ്രകാശവർഷം എന്നത് സമയത്തിന്റെയല്ല, ദൂരത്തിന്റെ ഏകകമാണെന്ന്?
2010 മേയിലെ നിങ്ങൾക്കറിയാമോ?
... ഇന്നത്തെ കണക്കനുസരിച്ച് പ്രപഞ്ചത്തിന് 1300 കോടിയിലേറെ വർഷം പ്രായമുണ്ടെന്ന്
... സൗരമണ്ഡലം കഴിഞ്ഞാൽ സൗരയൂഥത്തിലെ ഏറ്റവും വലിയ ഘടന വ്യാഴത്തിന്റെ കാന്തമണ്ഡലമാണെന്ന്
... ധൂമകേതുക്കൾക്ക് നിയതമായ സഞ്ചാരപഥമുണ്ടെന്ന് ആദ്യമായി സമർത്ഥിച്ചത് ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ എഡ്മണ്ട് ഹാലി ആണെന്ന്
... നക്ഷത്രപരിണാമം വഴി സൂര്യൻ ചുവപ്പുഭീമനായി മാറുമ്പോൾ ഇപ്പോഴുള്ളതിന്റെ 2000 ഇരട്ടി പ്രകാശമുണ്ടാകുമെന്ന്
... വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയുടെ ഐസ് നിറഞ്ഞ സമനിരപ്പായ പ്രതലത്തിനുകീഴിൽ ജലസമുദ്രങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന്
2010 ജൂണിലെ നിങ്ങൾക്കറിയാമോ?
... സൂര്യന്റെ മധ്യരേഖാഭാഗം ധ്രുവപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ ഭ്രമണം പൂർത്തിയാക്കുമെന്ന്.
... ജ്യോതിശാസ്ത്രജ്ഞനായ പെഴ്സിവൽ ലോവൽ ചൊവ്വയുടെ തലസ്ഥാനമാണ് സോളിസ് ലാക്കസ് എന്ന് വിശ്വസിച്ചിരുന്നെന്ന്.
... ഉപഗ്രഹമുള്ളതായി നിരീക്ഷിക്കപ്പെട്ട ആദ്യത്തെ ഛിന്നഗ്രഹം 243 ഐഡ ആണെന്ന്.
... ഏറ്റവും കൂടുതൽ ഗ്രഹണങ്ങൾ നടക്കുന്ന ഗ്രഹം വ്യാഴമാണെന്ന്.
... ചന്ദ്രന്റെ സഞ്ചാരപഥത്തെക്കുറിച്ചുള്ള ആദ്യ കണക്കുകൂട്ടലുകൾ തെറ്റായതിനാൽ ഐസക് ന്യൂട്ടൺ തന്റെ ഗുരുത്വാകർഷണനിയമം പ്രസിദ്ധീകരിക്കുന്നത് മാറ്റിവച്ചുവെന്ന്.
2010 ജൂലൈയിലെ നിങ്ങൾക്കറിയാമോ?
... സോഫ്റ്റ്‌വെയർ സഹായത്തോടെ പ്രവർത്തിക്കുന്ന ദൂരദർശിനികളെ നിയന്ത്രിക്കാനും ഡെസ്ക്ടോപ് പ്ലാനറ്റേറിയം സോഫ്റ്റ്‌വെയറായ സ്റ്റെല്ലേറിയം കൊണ്ട് സാധിക്കുമെന്ന്.
... സൗരയൂഥേതരഗ്രഹങ്ങളുടെ നിലനില്പ് ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത് പൾസാറായ PSR B1257+12 നു ചുറ്റുമാണെന്ന്.
... സൗരയൂഥത്തിലെ അഞ്ച് കുള്ളൻ ഗ്രഹങ്ങളിൽ മൂന്നെണ്ണത്തിനെ ആദ്യമായി നിരീക്ഷിച്ചത് കാൽടെക് ജ്യോതിശാസ്ത്രജ്ഞനായ മൈക്കൽ ഇ. ബ്രൗൺ ആണെന്ന്.
... പത്തുകോടിയിൽ പരം നക്ഷത്രങ്ങളുടെയും പതിമൂവായിരം ആകാശവസ്തുക്കളുടെയും കാറ്റലോഗ് കെസ്റ്റാർസ് സോഫ്റ്റ്‌വെയറിന്റെ ഭാഗമായുണ്ടെന്ന്.
2010 ഓഗസ്റ്റിലെ നിങ്ങൾക്കറിയാമോ?
...തന്റെ ഗുരുവായ ടൈക്കോ ബ്രാഹെ അനേകവർഷങ്ങളായി നടത്തിയ നിരീക്ഷണങ്ങളെ വിശദമായി പരിശോധിച്ചാണ് ജോഹനാസ് കെപ്ലർ ഗ്രഹചലനനിയമങ്ങൾ രൂപപ്പെടുത്തിയതെന്ന്
...ഭൂമിയുടെ പരിക്രമണാക്ഷവും ഭ്രമണാക്ഷവും തമ്മിലുള്ള 23½° ചരിവ് മൂലമാണ് സൂര്യൻ ആറ് മാസം വടക്കോട്ടും തുടർന്ന് ആറ് മാസം തെക്കോട്ടും നീങ്ങി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി നമുക്ക് അനുഭവപ്പെടുന്നതെന്ന്
...ആധുനിക ഭൗതികശാസ്ത്രത്തിലെ ഗുരുത്വാകർഷണത്തിന്റെ വിശദീകരണമാണ് സാമാന്യ ആപേക്ഷികതാസിദ്ധാന്തം നൽകുന്നതെന്ന്
...ഉപഗ്രഹമുണ്ടെന്ന് കണ്ടെത്തപ്പെട്ട ആദ്യത്തെ ഛിന്നഗ്രഹം 243 ഐഡ ആണെന്ന്
2010 സെപ്റ്റംബറിലെ നിങ്ങൾക്കറിയാമോ?
... സാമാന്യ ആപേക്ഷികതാസിദ്ധാന്തം അടിസ്ഥാനമാക്കി ആൽബർട്ട് ഐൻസ്റ്റൈനാണ് ഗുരുത്വാകർഷണതരംഗങ്ങളുടെ സാധ്യത പ്രവചിച്ചതെന്ന്
... ഇന്ത്യയുടെ ചന്ദ്രയാത്രാദൗത്യമായ ചന്ദ്രയാന്റെ രണ്ടാം ഭാഗം 2013-ഓടെ പൂർത്തിയാക്കി അയക്കാൻ പദ്ധതിയുണ്ടെന്ന്
... സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണ ഏതാണ്ട് പത്ത് ലക്ഷം കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്നുവെന്ന്
2010 ഒക്ടോബറിലെ നിങ്ങൾക്കറിയാമോ?
...ആദ്യത്തെ ബഹിരാകാശനിലയം സോവിയറ്റ് യൂണിയന്റെ സല്യൂട്ട് 1 ആയിരുന്നെന്ന്
...അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ ഇന്ത്യക്കാരനായ ആദ്യത്തെ പ്രസിഡന്റ് വൈനു ബാപ്പു ആയിരുന്നെന്ന്