അപസൗരം

സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനം

സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിർഗോളങ്ങളുടെയോ ഭ്രമണപഥത്തിൽ, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനത്തിനെയാണ് അപസൌരം (Aphelion) എന്നു പറയുന്നത്. ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെ (ഏകദേശം 1512 ലക്ഷം കി.മീ.) വരുന്നത് ജൂലാ- ആദ്യത്തിലാണ്. സൂര്യൻ ഏറ്റവുമകലെ വരുന്ന സമയവും തീയതിയും മാറിക്കൊണ്ടിരിക്കും. വർഷംതോറും ശ.ശ. 25 മിനിറ്റെന്ന തോതിൽ സമയവ്യത്യാസം സംഭവിക്കുന്നു.

A അപസൗരം B ഉപസൗരം Sസൂര്യൻ

ഭൂമി അപസൌരത്തിലായിരിക്കുന്നതിനേക്കാൾ 3. 4 ശ.മാ. അതായത് ഏകദേശം 48 ലക്ഷം കി.മീ, കൂടി സൂര്യനോട് അടുത്തുവരുന്നു.

ഏതെങ്കിലും ഗ്രഹമോ ജ്യോതിർഗോളമോ ഭ്രമണപഥത്തിൽ സൂര്യന് ഏറ്റവും അടുത്തുവരുന്ന സ്ഥാനം ആണ് ഉപസൌരം (Perihelion).

ഒരു ജ്യോതിർഗോളമോ അല്ലെങ്കിൽ ഗ്രഹമോ അതിനെ ഭ്രമണം ചെയ്യുന്ന മറ്റൊരു വസ്തുവിനോട് ഏറ്റവും അടുത്തുവരുന്ന സ്ഥാനത്തെയാണ് ഉപഭൂ (Perigee) എന്ന് വിളിക്കുന്നത്.ഉദാഹരണം സൂപ്പർ മൂൺ

ഒരു ജ്യോതിർഗോളമോ അല്ലെങ്കിൽ ഗ്രഹമോ അതിനെ ഭ്രമണം ചെയ്യുന്ന മറ്റൊരു വസ്തുവിനോട് ഏറ്റവും അകന്നുവരുന്ന സ്ഥാനത്തെയാണ് അപഭൂ (Apogee) എന്ന് വിളിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
Wiktionary
apsis എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


"https://ml.wikipedia.org/w/index.php?title=അപസൗരം&oldid=3993379" എന്ന താളിൽനിന്ന് ശേഖരിച്ചത്