സൂര്യനിൽ നിന്ന് 980 പ്രകാശവർഷം സ്ഥിതിചെയ്യുന്ന ഒരു പൾസാറാണ്‌ PSR B1257+12. സൗരയൂഥേതരഗ്രഹങ്ങളുടെ നിലനില്പ് ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത് ഈ നക്ഷത്രത്തിനുചുറ്റുമാണ്‌. പൾസാറിനു ചുറ്റും മൂന്ന് ഗ്രഹങ്ങളെങ്കിലും പരിക്രമണം ചെയ്യുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

പൾസാറും ചുറ്റുമുള്ള ഗ്രഹങ്ങളും ചിത്രകാരന്റെ ഭാവനയിൽ

പൾസാർ തിരുത്തുക

കന്നി രാശിയിലാണ്‌ പൾസാറിന്റെ സ്ഥാനം. 1257+12 എന്നത് 1950 epoch അനുസരിച്ചുള്ള നക്ഷത്രത്തിന്റെ നിർദ്ദേശാങ്കങ്ങളെ സൂചിപ്പിക്കുന്നു. സൗര്യൂഥത്തിൽ നിന്ന് പൾസാറിന്റെ ദുരം 980 പ്രകാശവർഷമാണ്‌. അരസിബോ ദൂരദർശിനി ഉപയോഗിച്ച് 1990-ൽ പോളിഷ് ജ്യോതിശാസ്ത്രജ്ഞനായ അലക്സാണ്ടർ വോൾഷ്ടാനാണ്‌ പൾസാറിനെ കണ്ടെത്തിയത്. 6.22 മില്ലിസെകന്റ് ആണ്‌ ഈ പൾസാറിന്റെ ഭ്രമണകാലം. പൾസുകൾക്കിടയിലുള്ള സമയത്തിൽ വരുന്ന അന്തരമാണ്‌ നക്ഷത്രത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിലേക്ക് നയിച്ചത്.

ഗ്രഹങ്ങൾ തിരുത്തുക

1992-ൽ വോൾഷ്ടാനും ഡെയ്ൽ ഫ്രെയ്ലും പൾസാറിനുചുറ്റും രണ്ട് ഗ്രഹങ്ങൾ പരിക്രമണം ചെയ്യുന്നതായി കണ്ടെത്തി. സൗരയൂഥത്തിനുപുറത്ത് ആദ്യമായായിരുന്നു ഗ്രഹങ്ങൾ നിരീക്ഷിക്കപ്പെടുന്നത്[1][2] മുഖ്യധാരാനക്ഷത്രങ്ങൾക്കുചുറ്റുമേ ഗ്രഹങ്ങളുണ്ടാകൂ എന്നുകരുതിയിരുന്ന ജ്യോതിശാസ്ത്രജ്ഞർക്ക് ഇതൊരു അത്ഭുതമായിരുന്നു. മുമ്പ് ഇതുപോലെ PSR 1829-10 എന്ന പൾസാറിനുചുറ്റും ഒരു ഗ്രഹമുണ്ടായതായി കരുതപ്പെടുകയും എന്നാൽ പിന്നീട് ഇത് തെറ്റായ ഒരു കണക്കുകൂട്ടലാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നത് ഇക്കാര്യത്തിൽ കൂടുതൽ സന്ദേഹത്തിന്‌ വഴിതെളിച്ചു. എന്നാൽ പൾസാറിനുചുറ്റും ഒരു ഗ്രഹംകൂടിയുണ്ടെന്ന് പിന്നീട് കണ്ടെത്തുകയാണുണ്ടായത്. നക്ഷത്രത്തിനുചുറ്റും ഒരു ഛിന്നഗ്രഹവലയമോ കുയ്പർ വലയമോ കൂടിയുണ്ടാകാൻ സാധ്യതയുണ്ട്.

ഏതാണ്ട് ശനിയുടെ വലിപ്പമുള്ള മറ്റൊരു ഗ്രഹം കൂടി പൾസാറിനുണ്ടെന്ന് 1996-ൽ പുറത്തുവന്നു. എന്നാൽ ഈ അവകാശവാദം പിന്നീട് പിൻവലിക്കുകയാണുണ്ടായത്. എങ്കിലും ഒരു കുള്ളൻ ഗ്രഹം കൂടി നക്ഷത്രത്തിനുണ്ടാകാൻ സാധ്യതയുണ്ട്

ഗ്രഹവ്യവസ്ഥയുടെ സവിശേഷതകൾ[3] തിരുത്തുക

ഗ്രഹം പിണ്ഡം (M⊕) സെമിമേജർ അക്ഷം (AU) പരിക്രമണകാലം (ദിവസം) വികേന്ദ്രത
A 0.020 ± 0.002 0.19 25.262 ± 0.003 0.0
B 4.3 ± 0.2 0.36 66.5419 ± 0.0001 0.0186 ± 0.0002
C 3.9 ± 0.2 0.46 98.2114 ± 0.0002 0.0252 ± 0.0002
D (സ്ഥിതീകരിച്ചിട്ടില്ല) <0.0004 2.6 1250

അവലംബം തിരുത്തുക

  1. "Pulsar Planets".
  2. Wolszczan, A., Frail, D. (1992). "A planetary system around the millisecond pulsar PSR1257 + 12". Nature. 355: 145–147. doi:10.1038/355145a0.{{cite journal}}: CS1 maint: multiple names: authors list (link)
  3. Konacki, M., Wolszczan, A. (2003). "Masses and Orbital Inclinations of Planets in the PSR B1257+12 System". The Astrophysical Journal. 591 (2): L147–L150. doi:10.1086/377093. Archived from the original on 2020-01-04. Retrieved 2010-06-10.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=PSR_B1257%2B12&oldid=3793534" എന്ന താളിൽനിന്ന് ശേഖരിച്ചത്