അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഒളിമ്പ്യാഡ്
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഒരു അന്താരാഷ്ട്ര ജ്യോതിശാസ്ത്രമത്സരമാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഒളിമ്പ്യാഡ്(IAO : International Astronomy Olympiad). 1996-ൽ റഷ്യയിലാണ് ഇത് ആരംഭിച്ചത്. ഇതിനുശേഷം എല്ലാ വർഷവും ഒളിമ്പ്യാഡ് നടന്നുവരുന്നു. 2008-ൽ ഇറ്റലിയിലാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഒളിമ്പ്യാഡ് നടന്നത്.
മൂന്ന് പരീക്ഷകളാണ് അന്താരാഷ്ട്ര ഒളിമ്പ്യാഡിലുള്ളത് : ഒരു തിയറി റൗണ്ട്, ഒരു പ്രാക്ടിക്കൽ റൗണ്ട്, ഒരു ഒബ്സർവേഷൻ റൗണ്ട്. വിജയികൾക്ക് സ്വർണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകൾ നൽകുന്നു. ഓരോ ടീമിലും അഞ്ച് വരെ വിദ്യാർത്ഥികളും രണ്ട് ടീം ലീഡർമാരുമാണ് ഉണ്ടാകുക. എങ്കിലും ഇവർക്കുപുറമെ മുൻവർഷത്തെ സ്വർണ്ണ, വെള്ളി മെഡൽ ജേതാക്കൾക്കും പങ്കെടുക്കാം.
ഇന്ത്യയിൽ
തിരുത്തുക1997 മുതൽ ഇന്ത്യ അന്താരാഷ്ട്ര ഒളിമ്പ്യാഡിൽ പങ്കെടുത്തുവരുന്നു. അന്താരാഷ്ട്ര ഒളിമ്പ്യാഡിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് മൂന്ന് സ്റ്റേജുകളായാണ്[1] : നാഷണൽ സ്റ്റാൻഡേർഡ് എക്സാമിനേഷൻ ഇൻ ആസ്ട്രോണമി (NSEA), ഇന്ത്യൻ നാഷണൽ ആസ്ട്രോണമി ഒളിമ്പ്യാഡ് (INAO), ഓറിയന്റേഷൻ കം സെലക്ഷൻ കാമ്പ് (OCSC).