ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം
പിണ്ഡമുള്ള വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണ ബലത്തെ വിശദീകരിക്കുന്ന ഭൗതിക നിയമമാണ് ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം. ഉദാത്ത ബലതന്ത്രത്തിന്റെ ഭാഗമായ ഇത് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് 1687 ജൂലൈ 5-ന് പുറത്തിറങ്ങിയ ന്യൂട്ടന്റെ ഫിലോസഫിയെ നാച്ചുറാലിസ് പ്രിൻസിപിയ മാത്തമാറ്റിക എന്ന കൃതിയിലാണ്. നിയമത്തിന്റെ നിർവചനം താഴെപ്പറയുന്നതാണ്:
- പ്രപഞ്ചത്തിലെ പിണ്ഡമുള്ള എല്ലാ വസ്തുക്കളും പിണ്ഡമുള്ള മറ്റെല്ലാ വസ്തുക്കളേയും ആകർഷിക്കുന്നു. ഈ ആകർഷണബലം, രണ്ട് പിണ്ഡങ്ങളുടെയും ഗുണിതത്തിന് നേർ അനുപാതത്തിലും വസ്തുക്കൾ തമ്മിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിന് വിപരീത അനുപാതത്തിലുമായിരിക്കും.
ഇതിൽ:
- F - രണ്ട് വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണ ബലത്തിന്റെ അളവ്
- G - ഗുരുത്വാകർഷണസ്ഥിരാങ്കം
- m1 - ആദ്യ വസ്തുവിന്റ് പിണ്ഡം
- m2 - രണ്ടാം വസ്തുവിന്റ് പിണ്ഡം
- r - വസ്തുക്കൾ തമ്മിലുള്ള അകലം.