മനുഷ്യൻ ഇതുവരെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും ബൃഹത്തും സമഗ്രവും ക്രമാനുഗതവുമായ നക്ഷത്രകാറ്റലോഗ് ആണു ഹബ്ബിൾ സ്പേസ് ടെലിസ്‌കോപ്പിന്റെ സഹായത്താൽ ഉണ്ടാക്കിയ ഗൈഡ് സ്റ്റാർ കാറ്റലോഗ് GSC (Guide Star catalog).

ആകാശത്തെ ഏതാണ്ട് 10,000ത്തോളം ചെറിയ ഭാഗങ്ങളായി വിഭജിച്ച്, ഒരോ ഭാഗത്തേയും ഖഗോളവസ്തുക്കളെ ക്രമാനുഗതമായി എണ്ണുകയാണു ഈ കാറ്റലോഗിന്റെ നിർമ്മിതിയിൽ ചെയ്തതു. ഏതാണ്ട് 1,88,19,291 (ഒരു കോടി 88 ലക്ഷം) ഖഗോള വസ്തുക്കൾ ഇപ്പോൾ ഈ കാറ്റലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഏതാണ്ട് 1,50,00,000 (ഒരു കോടി 50 ലക്ഷം) എണ്ണവും നക്ഷത്രങ്ങളാണ്.

ഈ കാറ്റലോഗ് പ്രകാരം GSC 0129 1873 എന്നാണ് തിരുവാതിര നക്ഷത്രത്തിന്റെ പേര്. GSC എന്നത് കാറ്റലോഗിന്റെ പേരിനെ സൂചിപ്പിക്കുന്നു. 0129 എന്നത് ആകാശത്തിലെ ഏത് ഭാഗത്തെയാണ് എന്ന് സൂചിപ്പിക്കുന്നു. 1873 എന്നത് നക്ഷത്രത്തിന്റെ ക്രമസംഖ്യയും.

"https://ml.wikipedia.org/w/index.php?title=ഗൈഡ്_സ്റ്റാർ_കാറ്റലോഗ്&oldid=1750951" എന്ന താളിൽനിന്ന് ശേഖരിച്ചത്