ഒരു സ്ഥലത്തു നിന്നു നിരീക്ഷിക്കുമ്പോൾ, ഏതെങ്കിലും ഒരു ജ്യോതിശാസ്ത്രവസ്തു മറ്റൊരു ജ്യോതിശാസ്ത്രവസ്തുവിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ കടന്നു പോകുന്നതായി കാണുന്ന ജ്യോതിശാസ്ത്രപ്രതിഭാസത്തിനാണു സംതരണം (astronomical transit) എന്നു പറയുന്നത്.

2006 നവംബർ എട്ടിനു നടന്ന ബുധന്റെ സംതരണം

സൗരയൂഥഗ്രഹങ്ങളുടെ സംതരണം

തിരുത്തുക
 
സൂര്യന്റെ പശ്ചാത്തലത്തിലെ ഫോബോസിന്റെ സംതരണം, ഓപ്പർച്ച്യുനിറ്റി ചൊവ്വ പര്യവേഷണവാഹനത്തിൽ നിന്നുള്ള കാഴ്ച്ച.

ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ ഭൂമിയ്ക്കും സൂര്യനുമിടയിൽ വരുന്ന അവസ്ഥയിലാണ് സംതരണം സംഭാവ്യമാവുന്നത്. ഒരു നൂറ്റാണ്ടിൽ പതിമൂന്നോ പതിന്നാലോ തവണ ബുധസംതരണം ഉണ്ടാകുന്നുവെങ്കിൽ ശുക്രസംതരണം ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ സംഭവിക്കുകയുള്ളൂ.

ഗ്രഹങ്ങൾ ഭൂമിയില്‍ നിന്നും വീക്ഷിയ്ക്കുമ്പോൾ സൂര്യന്റെ പ്രതലത്തിൽ ഒരു ബിന്ദു പോലെ കാണപ്പെടുന്നു. നക്ഷത്രങ്ങളുടെ ഇടയിലൂടെയുള്ള സൂര്യന്റെ സഞ്ചാരപാതയായിട്ട് അനുഭവപ്പെടുന്ന പാതയാണ് ക്രാന്തിവൃത്തം. സൂര്യനെ ദീർഘവൃത്താകൃതിയിൽ വലം‌വെയ്ക്കുന്ന ഗ്രഹങ്ങളുടെ ഭ്രമണപഥം ക്രാന്തിവൃത്തത്തിൽ നിന്നും ചെറിയ കോണളവിൽ ചെരിഞ്ഞിരിയ്ക്കും.ഇപ്രകാരം ഗ്രഹങ്ങളുടെ സ്ഥാനം ക്രാന്തിവൃത്തത്തിന് വടക്കോ തെക്കോ ആയിരിയ്ക്കും.ഇവ ക്രാന്തിവൃത്തം മുറിച്ചുകിടക്കുന്ന വേളയിൽ സൂര്യനും ഭൂമിയ്ക്കും ഇടയിൽ ഒരേ നിരയിൽ വരുമ്പോഴാണ് സംതരണം ഉണ്ടാവുന്നത്.

1677-ലെ ബുധസംതരണമാണ് കൂടുതൽ പഠനങ്ങൾക്ക് വഴിതെളിച്ചത്. 1761-ലും 1769-ലും ഉണ്ടായ സംതരണങ്ങൾ സൂര്യനിലേയ്ക്കുള്ള ദൂരമളക്കുന്നതിനായി വിനിയോഗിയ്ക്കപ്പെട്ടു.

കേരളത്തിൽ

തിരുത്തുക

ഭൂമിക്കും സൂര്യനുമിടയിൽ നേർരേഖയിൽ ഇത്തരം ഗ്രഹങ്ങൾ പ്രത്യക്ഷപ്പെടുമ്പോഴാണ് സംതരണം സംഭവിക്കുന്നത്. 2004 ജൂൺ 8 ന് രാവിലെ 10.43 മുതൽ 4.55 നായിരുന്നു ശുക്രസംതരണം ഇന്തയിൽ ഏറ്റവും ദൈർഘ്യമേറിയ രീതിയിൽ കാണപ്പെട്ടത്. ഇതിൽ ഏറ്റവും മികച്ച കാഴ്ച കോഴിക്കോട്ടായിരുന്നു.[1]

ഇതും കൂടി കാണുക

തിരുത്തുക

1. ഉപഗൂഹനം
2. ഗ്രഹണം

  1. വാനനിരീക്ഷണം എങ്ങനെ? - പി.പി മുനീർ പേജ്-130 പിയാനോ പബ്ലിക്കേഷൻ, കോഴിക്കോട്
"https://ml.wikipedia.org/w/index.php?title=സംതരണം&oldid=1931493" എന്ന താളിൽനിന്ന് ശേഖരിച്ചത്