എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം

സ്റ്റീഫൻ ഹോക്കിങ് എഴുതിയ വിഖ്യാതമായ ശാസ്ത്രപുസ്തകമാണ്‌ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (മലയാളം: കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം). 1988-ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ 9 മില്യൺ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. ലണ്ടൻ സൺഡേ ടൈംസിന്റെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ കൂട്ടത്തിൽ അഞ്ചു വർഷത്തോളം ഈ പുസ്തകമുണ്ടായിരുന്നു[1]. ഇതേ പേരിൽ എറോൾ മോറിസ് 1991-ൽ സ്റ്റീഫൻ ഫോക്കിങ്ങിന്റെ ജീവിതകഥ ആധാരമാക്കി ഒരു ഡോക്യുമെന്ററിയും നിർമ്മിച്ചിട്ടുണ്ട്.

A Brief History of Time
BriefHistoryTime.jpg
Cover
കർത്താവ്സ്റ്റീഫൻ ഹോക്കിങ്
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംpopular science
പ്രസാധകൻBantam Books
പ്രസിദ്ധീകരിച്ച തിയതി
1988

ഉള്ളടക്കംതിരുത്തുക

പ്രപഞ്ചശാസ്ത്രത്തിലെ (Cosmology) സിദ്ധാന്തങ്ങളായ മഹാവിസ്ഫോടനം (Big Bang), തമോഗർത്തം (Black holes) തുടങ്ങിയവ, സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിക്കുവാനുള്ള ഒരു ശ്രമമാണ്‌ ഈ പുസ്തകം. പല സങ്കീർണ്ണ ഗണിതശാസ്ത്രസിദ്ധാന്തങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ടെങ്കിലും E = mc² എന്ന സമവാക്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളു

അവലംബംതിരുത്തുക

  1. "Hawking's briefer history of time". news.bbc.co.uk. 2001-10-15. ശേഖരിച്ചത് 2008-08-06.