ബുധനിലെ ഒരു ചെറിയ ഗർത്തമാണ്‌ ഹൂൺ കാൽ (Hun Kal). ഗ്രഹത്തിലെ രേഖാംശവ്യവസ്ഥയുടെ അവലംബസ്ഥാനമായി നിശ്ചയിച്ചിരിക്കുന്നത് ഈ ഗർത്തത്തേയാണ്‌. ഈ ഗർത്തത്തിന്റെ രേഖാംശം 20° പടിഞ്ഞാറ് ആയി നിർവ്വചിച്ചിരിക്കുന്നു, അതു വഴി ഗ്രഹത്തിന്റെ മദ്ധ്യാഹ്നരേഖയായും ഇതിനെ കണക്കാക്കുന്നു.[1]

ഹൂൺ കാൽ
Hun Kal is indicated by an arrow.
PlanetMercury
Diameter1.5 km
Eponym'20' in the Mayan language

മാരിനർ 10 ബഹിരാകാശപേടകം യഥാർത്ഥ മാദ്ധ്യാഹ്നരേഖയുടെ ഭാഗം പകർത്തിയപ്പോൾ നിഴലിനു പിന്നിലാവുകയും, 0° രേഖാശത്തിൽ സവിശേഷഭാഗങ്ങൾ കാഴ്ചയിൽ നിന്നും മറയുകയുമുണ്ടായി. ഇതിനെ തുടർന്നാണ്‌ ഹൂൺ കാൽ അവലംബമായി സ്വീകരിക്കപ്പെട്ടത്.

ഏകദേശം 1.5 കി.മീറ്ററാണ്‌ ഹൂൺ കാൽ ഗർത്തത്തിന്റെ വ്യാസം.[2]

ഹൂൺ കാൽ ഗർത്തമടക്കമുള്ള പശ്ചാത്തലത്തിന്റെ ചിത്രം, ചിത്രത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് ശ്രദ്ധിക്കപ്പെടാത്ത തരത്തിലാണ്‌ ഗർത്തമുള്ളത്.
  1. "USGS Astrogeology: Rotation and pole position for the Sun and planets (IAU WGCCRE)". Retrieved 22 October 2009.
  2. USGS Gazeteer of Planetary Nomenclature: Hun Kal
"https://ml.wikipedia.org/w/index.php?title=ഹൂൺ_കാൽ&oldid=1700117" എന്ന താളിൽനിന്ന് ശേഖരിച്ചത്