വൈനുബാപ്പു

(വൈനു ബാപ്പു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളിയായ ഒരു ജ്യോതിശാസ്ത്രജ്ഞനാണ് വൈനു ബാപ്പു (ഓഗസ്റ്റ് 10 1927-ഓഗസ്റ്റ് 19 1982). കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് അദ്ദേഹത്തിന്റെ ജനനം. അറിയപ്പെടുന്ന മുഴുവൻ പേര് മണാലി കല്ലാട്ട് വൈനു ബാപ്പു (English: Manali Kallat Vainu Bappu). അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ (International Astronomical Union) പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭാരതീയനാണ് ഇദ്ദേഹം.

വൈനു ബാപ്പു


“ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സും” (Indian Institute of Astrophysics) “വൈനു ബാപ്പു ഒബ്സർ‌വേ‍റ്ററി” (Vainu Bappu Observatory)യും ഉൾപ്പെടെ ഇന്ത്യയിൽ നിരവധി ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ ഇദ്ദേഹം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 1970 ൽ ശാസ്ത്രജ്ഞർക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബഹുമതിയായ ഭട്നഗർ അവാർഡ് ലഭിച്ചു.

ഇദ്ദേഹത്തിന്റെ പേരിൽ ഒരു വാൽനക്ഷത്രവുമുണ്ട് “ബാപ്പു-ബോക്ക്-ന്യുക്രിക്ക് വാൽ‌നക്ഷത്രം” (Bappu-Bock-Nukrik Comet). 1949-ൽ അമേരിക്കയിലെ ഹാർവാർഡിൽ (Harvard)ൽ വെച്ച് അദ്ദേഹം കണ്ടെത്തിയ വാൽനക്ഷത്രമാണിത്. ഈ വാൽ നക്ഷത്രത്തിന്റെ യാത്രാവഴിയും വിശദാശങ്ങളും ബാർട്ട് ജെ. ബോക്ക്, ഗോര്ഡതൻ ന്യുക്രിക്ക് എന്നീ ശാസ്ത്രജ്ഞരാണ് തയ്യാറാക്കിയത്. ഇവരുടെ മൂവരുടേയും പേരിൽ നിന്നാണ് ബാപ്പു-ബോക്ക്-ന്യുക്രിക്ക് വാൽ നക്ഷത്രത്തിന് ആ പേര് കിട്ടിയത്. 1949 ൽ അസ്റ്റ്രോണൊമിക്കൽ സൊസൈറ്റി ഓഫ് പസിഫിക് (Astronomical Society of the Pacific) ഇതു മുൻ നിർത്തി അദ്ദേഹത്തിന് ഡൊൺഹൊ കോമറ്റ് മെഡൽ (Donhoe-Comet-Medal) സമ്മാനിച്ചു.

ഏഷ്യയിലെ ഏറ്റവും ശക്തമായ ടെലസ്കോപ്പിന് അദ്ദേഹത്തിന്റെ സ്മരണാർഥം വൈനു ബാപ്പു ടെലസ്കോപ്പ് (Vainu Bappu Telescope) എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെ കീഴിലെ പ്രധാന വാനനിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ തമിഴ്നാട്ടിലെ കവലൂരിലെ “വൈനു ബാപ്പു ഒബ്സർ‌വേ‍റ്ററി” (Vainu Bappu Observatory) യിൽ ഈ ടെലസ്കോപ്പ് (2.3 മീറ്റർ) ഉപയോഗിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1986 ൽ ഈ ടെലസ്കോപ്പ് ഉദ്ഘാടനം ചെയ്തു. 1971ൽ ഈ വാനനിരീക്ഷണ കേന്ദ്രത്തിന്റെ നിർമ്മാണത്തിന് ബാപ്പു തുടക്കം കുറിച്ചു.[1]

ചില പ്രത്യേക തരം നക്ഷത്രങ്ങളുടെ പ്രകാശ തീവ്രതയും വർണ്ണ, കാന്തിക മാനങ്ങളും (Spectral features) തമ്മിൽ പൊരുത്തമുള്ളതായി വൈനു ബാപ്പുവും അദ്ദേഹത്തിന്റെ, അമേരിക്കക്കാരനായ സഹശാസ്ത്രജ്ഞൻ കോളിൻ സി. വിൽസണും (Olin Chaddock Wilson) മനസ്സിലാക്കി. പാലോമർ ഒബ്സർ‌വേറ്ററിയിൽ (Palomar Observatory, California, U.S.A.)വെച്ച് നക്ഷത്രങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കെയാണ് 1957 ൽ ഇവർ ഈ സവിശേഷത കണ്ടെത്തിയത്. ഈ പ്രതിഭാസത്തിന് “ബാപ്പു-വില്സൻ പ്രഭാവം” (Wilson-Bappu effect) എന്ന പേരിൽ അംഗീകാരം കിട്ടി.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സീനിയർ റിസർച്ച് ഫെലോ ആയ ശേഷം പിന്നീട് ഉത്തർപ്രദേശിലെ നൈനിറ്റാൾ സ്റ്റേറ്റ് ഒബ്സർവേറ്ററിയിൽ വച്ച് ചൊവ്വാ ഗ്രഹത്തിലെ പൊടിക്കാറ്റ് കണ്ടെത്തി.

ജീവിതരേഖ

തിരുത്തുക

1927 ആഗസ്റ്റ്, 10 ന് മദ്രാസ് പ്രവിശ്യയുടെ ഭാഗമായ ഇന്നത്തെ തലശ്ശേരിയിൽ ഒരു മുസ്ലിം കുടുംബത്തിലാണ് ജനനം.[2] മണാലി കുക്കുഴി (Manali Kukuzhi)യുടേയും സുനന്ദ ബാപ്പു (Sunanna Bappu)വിന്റേയും ഒരേയൊരു മകനായിരുന്നു ഇദ്ദേഹം. ഹൈദരാബാദ് ‘നിസ്സാമിയ ഒബ്സർവേറ്ററി’ (Nizamiah Observatory, Hyderabad Andhra Pradesh)യിൽ അസിസ്റ്റന്റായിരുന്നു വേണുബാപ്പുവിന്റെ പിതാവ്. ഹൈദരാബാദിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് യൂണിവേഴ്സിറ്റി (Madras University)യിൽ നിന്നും ബിരുദാനന്തര ബിരുദമെടുത്തു. 1949 ൽ അമേരിക്കയിലെ ഹാര്വാdർഡ് ഗ്രാഡ്യുവേറ്റ് സ്കൂൾ ഓഫ് ആസ്റ്റ്രോണൊമി (Harvard Graduate School of Astronomy)യിൽ നിന്നും പി.എച്ച്ഡി.യെടുത്തു. പിന്നീട് പാലോമർ ഒബ്സർവേറ്ററിയിൽ വാനനിരീക്ഷകനായി ചേർന്നു. മാഹി സ്വദേശിനിയായ യമുനയാണ് ഭാര്യ. ഇന്ത്യയിൽ തിരിച്ചെത്തിയ ബാപ്പു 1953 ൽ ഉത്തര്പ്രഫദേശിലെ നൈനിറ്റാളി (ഇപ്പോൾ ഉത്തരഖണ്ഡ് സംസ്ഥാനം)ൽ ഒരു വാനനിരീക്ഷണ കേന്ദ്രം നിർമ്മിക്കുന്ന ജ്യോതിശാസ്ത്രജ്ഞരുടെ സംഘത്തലവനായി നിയമിതനായി. സ്റ്റേറ്റ് ഒബ്സർവേറ്ററി. പിന്നീട് കൊടൈക്കനാൽ ഒബ്സർവേറ്ററിയിൽ ഡയറക്ടറായി. 1982 ഓഗസ്റ്റ് 19-നു ൽ ഇദ്ദേഹം മരണമടഞ്ഞു.

സ്ഥാനങ്ങളും ബഹുമതികളും

തിരുത്തുക
Post Institution
ഹോണററി ഫോറിൻ ഫെല്ലൊ ബെൽജിയം അക്കാഡമി ഓഫ് സയിൻസസ് (Belgium Academy of Sciences) [3]
ഹോണററി മെംബർ അമേരിക്കൻ ആസ്റ്റ്രൊണൊമികൽ സൊസൈറ്റി (American Astronomical Society)[3]
ഇന്റർ നാഷണൽ ആസ്റ്റ്രൊണൊമികൽ യൂണിയൻ (International Astronomical Union, 1967-73) [3]
പ്രസിഡന്റ് ഇന്റർ നാഷണൽ ആസ്റ്റ്രൊണൊമികൽ യൂണിയൻ (International Astronomical Union, 1971)[3]
  1. At Kavalur the first observations with an indigenously built 38 cm telescope were made in late 1967. In Kavalur the one-metre Zeiss telescope was installed in 1972, and the very next month, during an occultation event, scientists discovered a trace of atmosphere on Gynymede, the largest satellite of Jupiter. Five years later the same telescope discovered the rings of Uranus. -- Indian Astronomy : From Jantar-Mantar to Kavalur Archived 2008-09-25 at the Wayback Machine., Department of Science and Technology, Government of India.
  2. കേരളപര്യാടനം - കെ. ബാലകൃഷ്ണൻ
  3. 3.0 3.1 3.2 3.3 Bhattacharyya, J. C. (2002), "M K Vainu Bappu", Resonance, 7 (8), Springer India.
  • [1] മുതൽ [3] വരെ “നക്ഷത്രങ്ങളുടെ ചങ്ങാതി” – മനോജ് എം. സ്വാമി. മാതൃഭൂമി ദിനപത്രം. (‘വിദ്യ’ പേജ് 10.08.2010).
"https://ml.wikipedia.org/w/index.php?title=വൈനുബാപ്പു&oldid=4036707" എന്ന താളിൽനിന്ന് ശേഖരിച്ചത്