കോസ്മിക് വർഷം
സൂര്യൻ അതുൾക്കൊള്ളുന്ന താരാപഥം(Solar System) ക്ഷീരപഥത്തെ (Galactic Centre) ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യാനെടുക്കുന്ന കാലഘട്ടത്തെയാണ് കോസ്മിക് വർഷം എന്ന് പറയുന്നത്. [1] ഇത് ഏകദേശം 225 മുതൽ 250 വരെ ദശലക്ഷം വർഷങ്ങൾക്ക് തുല്യമാണ്.[2] നമ്മുടെ സൂര്യനും ഭൂമിയും ചന്ദ്രനും ഉൾകൊള്ളുന്ന ഈ താരാപഥം മണിക്കൂറിൽ ശരാശരി 828,000 കി. മീ. വേഗതയിൽ ക്ഷീരപഥത്തെ (ഗാലക്ടിക് സെന്റർ) ചുറ്റിക്കൊണ്ടിരിക്കുകയാണ്. അതായത് ഭൂമിയുടെ അന്തരീക്ഷത്തിൽ ഒരു വസ്തു 2 മിനുട്ടും 54 സെക്കണ്ടും കൊണ്ട് പരിക്രമണം ചെയ്യുന്ന വേഗത.
ഭൂമിയുടെ ചരിത്രം കോസ്മിക് വർഷങ്ങളിൽ
തിരുത്തുകഇവിടെ 1 കോസ്മിക് വർഷം (galactic year, GY) = 225 ദശലക്ഷം വർഷങ്ങൾ
- 0 GY: സൂര്യന്റെ ജനനം
- 4 GY: ഭൂമിയിൽ സമുദ്രങ്ങളുടെ ആവിർഭാവം
- 5 GY: ഭൂമിയിൽ ജീവൻ പ്രത്യക്ഷപ്പെടുന്നു
- 6 GY: പ്രോകാര്യോട്ടുകൾ പ്രത്യക്ഷപ്പെടുന്നു.
- 7 GY: ബാക്ടീരിയ പ്രത്യക്ഷപ്പെടുന്നു
- 10 GY: സ്ഥിര വൻകരകൾ രൂപപ്പെടുന്നു
- 13 GY: യൂകാര്യോട്ടുകൾ പ്രത്യക്ഷപ്പെടുന്നു
- 16 GY: ബഹുകോശ ജീവികൾ രൂപപ്പെടുന്നു
- 17.8 GY: കമ്പ്രിയൻ സ്ഫോടനം (പലവിധത്തിലുള്ള സങ്കീർണ്ണമായ ജൈവഘടനയോടുകൂടിയ ജീവികളുടെ ആവിർഭാവം)
- 19 GY: ഭൂമിയിലെ വലിയൊരു വിഭാഗം ജീവജാലങ്ങൾ അപ്രത്യക്ഷമാകുന്നു
- 19.6 GY: കേ - ടി വംശനാശം (ചെറിയ കാലഘട്ടത്തിനുള്ളിൽ വീണ്ടും നല്ലൊരു ഭാഗം ജന്തുസസ്യജാലങ്ങളുടെ അപ്രത്യക്ഷമാകൽ)
- 19.999 GY: ആധുനിക മനുഷ്യന്റെ രംഗപ്രവേശം
- 20 GY: നിലവിവിൽ
അവലംബം
തിരുത്തുക- ↑ "Astronomy Knowledge Base". Archived from the original on 2014-04-12. Retrieved 2008-07-09.
- ↑ Leong, Stacy (2002). "Period of the Sun's Orbit around the Galaxy (Cosmic Year)". The Physics Factbook.